കൊച്ചി: കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫ് നേട്ടം കൊയ്ത വടക്കൻ കേരളത്തിലെ ആറ് ജില്ലകളിൽ ഇത്തവണ യുഡിഎഫ് കടുത്ത പോരാട്ടം നടത്തുമെന്ന സൂചന നൽകി റിപ്പോർട്ടർ പ്രീ പോൾ ട്രെൻഡ്. ഇതിൽ കോഴിക്കോട് ജില്ലയിൽ ശക്തമായ പോരാട്ടം യുഡിഎഫ് നടത്തുമെന്നാണ് പ്രീ പോൾ ട്രെൻഡ് സൂചിപ്പിക്കുന്നത്. 2021ൽ വടക്കൻ കേരളത്തിൽ 22 സീറ്റുകളിൽ വിജയിച്ച യുഡിഎഫ് ഇത്തവണ 25 മുതൽ 34വരെ സീറ്റുകളിൽ വിജയിച്ചേക്കുമെന്നാണ് റിപ്പോർട്ടർ പ്രീ പോൾ ട്രെൻഡ് പ്രവചിക്കുന്നത്. 2021ൽ വടക്കൻ കേരളത്തിൽ നിന്നും 38 സീറ്റുകളിൽ വിജയിച്ച എൽഡിഎഫിന് 26 മുതൽ 34വരെ സീറ്റുകളിലെ മുന്നേറ്റമാണ് റിപ്പോർട്ടർ പ്രീ പോൾ ട്രെൻഡ് പ്രവചിക്കുന്നത്. എൽഡിഎ 0 മുതൽ ഒരു സീറ്റ് വരെ നേടിയേക്കാമെന്നാണ് പ്രവചനം.
കാസർകോട് ജില്ല
കാസർകോട് ജില്ലയിൽ ആകെയുള്ള അഞ്ച് മണ്ഡലങ്ങളിൽ മൂന്നിടത്ത് എൽഡിഎഫിനാണ് പ്രീ പോൾ ട്രെൻഡ് വിജയം പ്രവചിക്കുന്നത്. ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ മണ്ഡലങ്ങൾ എൽഡിഎഫ് വിജയിക്കുമെന്നാണ് പ്രവചനം. കാസർകോട് മണ്ഡലത്തിൽ യുഡിഎഫ് വിജയിക്കുമെന്നാണ് പ്രീ പോൾ ട്രെൻഡ് പ്രവചിക്കുന്നത്. മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ യുഡിഎഫും എൻഡിഎയും തമ്മിലുള്ള ശക്തമായ പേരാട്ടമാണ് പ്രവചിച്ചിരിക്കുന്നത്.
കാസർകോട്
- LDF-ഷാനവാസ് പാദൂർ
- UDF- കല്ലട്ര മായിൻ ഹാജി
- NDA-അശ്വിനി എം എൽ
- ജയസാധ്യത UDFന്
- 2021-ൽ വിജയിച്ചത് യുഡിഎഫാണ്
കാഞ്ഞങ്ങാട്
- LDF- ഗോവിന്ദൻ പള്ളിക്കാപ്പിൽ
- UDF- ഷൈജി ഓട്ടപ്പള്ളി
- NDA- എം ബൽരാജ്
- ജയസാധ്യത LDFന്
- 2021 ൽ വിജയിച്ചത് എൽഡിഎഫാണ്
ഉദുമ
- LDF- സി എച്ച് കുഞ്ഞമ്പു
- UDF- കെ നീലകണ്ഠൻ
- NDA- മനുലാൽ മേലോത്ത്
- ജയസാധ്യത LDFന്
- 2021-ൽ വിജയിച്ചത് എൽഡിഎഫാണ്
തൃക്കരിപ്പൂർ
- LDF- വി പി പി മുസ്‌തഫ
- UDF- സന്ദീപ് വാര്യർ
- NDA-രവി കുളങ്ങര
- ജയസാധ്യത LDFന്
- 2021 ൽ വിജയിച്ചത് എൽഡിഎഫാണ്
മഞ്ചേശ്വരം
- LDF- കെ ആർ ജയാനന്ദ
- UDF- എ കെ എം അഷ്‌റഫ്
- NDA- കെ സുരേന്ദ്രൻ
- ഒപ്പത്തോടൊപ്പം പോരാട്ടം
- യുഡിഎഫിനും
- എൻഡിഎയ്ക്കും ജയസാധ്യത
- 2021ൽ വിജയിച്ചത് യുഡിഎഫാണ്
കണ്ണൂർ ജില്ല
കണ്ണൂർ ജില്ലയിൽ എൽഡിഎഫിന് തിരിച്ചടി ഉണ്ടാകില്ലെന്ന സൂചനയാണ് റിപ്പോർട്ടർ പ്രീ പോൾ ട്രെൻഡ് നൽകുന്നത്. 2021ലെ തെരഞ്ഞെടുപ്പിൽ ഒൻപത് സീറ്റിലായിരുന്നു കണ്ണൂരിൽ നിന്ന് എൽഡിഎഫ് വിജയിച്ചത്. രണ്ട് സീറ്റുകളിലായിരുന്നു യുഡിഎഫ് വിജയം. ഇത്തവണ എട്ട് മുതൽ ഒൻപത് സീറ്റുകളിൽ എൽഡിഎഫ് വിജയിക്കുമെന്നാണ് പ്രീ പോൾ ട്രെൻഡ് നൽകുന്ന സൂചന. യുഡിഎഫിന് രണ്ട് മുതൽ മൂന്ന് മുതൽ സീറ്റുകളിലാണ് വിജയം പ്രവചിക്കുന്നത്. പയ്യന്നൂർ, കല്ല്യാശ്ശേരി, തളിപറമ്പ്, അഴീക്കോട്, ധർമ്മടം, തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂർ മണ്ഡലങ്ങളിൽ എൽഡിഎഫിനും ഇരിക്കൂർ, കണ്ണൂർ മണ്ഡലങ്ങളിൽ യുഡിഎഫിനുമാണ് പ്രീ പോൾ ട്രെൻഡ് വിജയം പ്രവചിക്കുന്നത്. പേരാവൂർ മണ്ഡലത്തിൽ എൽഡിഎഫും യുഡിഎഫും ശക്തമായ പോരാട്ടമാണ് നടക്കുന്നതെന്നും പ്രീ പോൾ ട്രെൻഡ് സൂചന നൽകുന്നുണ്ട്. എൻഡിഎ ഇത്തവണയും കണ്ണൂരിൽ അക്കൗണ്ട് തുറക്കില്ല.
കണ്ണൂർ
- LDF-രാമചന്ദ്രൻ കടന്നപ്പള്ളി
- UDF-ടി ഒ മോഹനൻ
- NDA-സി രഘുനാഥ്
- ജയസാധ്യത യുഡിഎഫിന്
- 2021ൽ ജയിച്ചത് എൽഡിഎഫ്
അഴീക്കോട്
- LDF-കെ വി സുമേഷ്
- UDF-കരീം ചേലേരി
- NDA-കെ കെ വിനോദ് കുമാർ
- ജയസാധ്യത എൽഡിഎഫിന്
- 2021ൽ ജയിച്ചത് എൽഡിഎഫ്
പേരാവൂർ
- LDF-കെ കെ ശൈലജ
- UDF-സണ്ണി ജോസഫ്
- NDA-പൈലി വാതിയാട്ട്
- എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം
- 2021ൽ ജയിച്ചത് എൽഡിഎഫ്
ഇരിക്കൂർ
- LDF-മാത്യു കുന്നപ്പള്ളി
- UDF-സജീവ് ജോസഫ്
- NDA-ശ്രീനാഥ് പത്മനാഭൻ
- ജയസാധ്യത യുഡിഎഫിന്
- 2021ൽ ജയിച്ചത് എൽഡിഎഫ്
പയ്യന്നൂർ
- LDF-ടി ഐ മധുസൂദനൻ
- UDF-വി കുഞ്ഞികൃഷ്ണൻ
- NDA-എ പി ഗംഗാധരൻ
- ജയസാധ്യത എൽഡിഎഫിന്
- 2021ൽ ജയിച്ചത് എൽഡിഎഫ്
കല്യാശേരി
- LDF-എം വിജിൻ
- UDF-രാജീവൻ കപ്പച്ചേരി
- NDA-എ വി സനിൽ കുമാർ
- ജയസാധ്യത എൽഡിഎഫിന്
- 2021ൽ ജയിച്ചത് എൽഡിഎഫ്
തളിപ്പറമ്പ്
- LDF-പി കെ ശ്യാമള
- UDF-ടി കെ ഗോവിന്ദൻ
- NDA-എൻ ഹരിദാസ്
- ജയസാധ്യത എൽഡിഎഫിന്
- 2021ൽ ജയിച്ചത് എൽഡിഎഫ്
ധർമടം
- LDF-പിണറായി വിജയൻ
- UDF-അബ്ദുൽ റഷീദ്
- NDA-കെ രഞ്ജിത്ത്
- ജയസാധ്യത എൽഡിഎഫിന്
- 2021ൽ ജയിച്ചത് എൽഡിഎഫ്
തലശ്ശേരി
- LDF-കാരായി രാജൻ
- UDF-കെ പി സാജു
- NDA-ഒ നിധീഷ്
- ജയസാധ്യത എൽഡിഎഫിന്
- 2021ൽ ജയിച്ചത് എൽഡിഎഫ്
കൂത്തുപറമ്പ്
- LDF-പി കെ പ്രവീൺ
- UDF-ജയന്തി രാജൻ
- NDA-ഷിജിലാൽ
- ജയസാധ്യത എൽഡിഎഫിന്
- 2021ൽ ജയിച്ചത് എൽഡിഎഫ്
മട്ടന്നൂർ
- LDF-വി കെ സനോജ്
- UDF-ചന്ദ്രൻ തില്ലങ്കേരി
- NDA-ബിജു ഇളക്കുഴി
- ജയസാധ്യത എൽഡിഎഫിന്
- 2021ൽ ജയിച്ചത് എൽഡിഎഫ്
വയനാട് ജില്ല
2021ൻ്റെ തനിയാവർത്തനമാണ് വയനാട് ജില്ലയിൽ റിപ്പോർട്ടർ പ്രീ പോൾ ട്രെൻഡ് പ്രവചിക്കുന്നത്. 2021ൽ രണ്ട് സീറ്റുകളിൽ യുഡിഎഫും ഒരിടത്ത് എൽഡിഎഫുമാണ് വിജയിച്ചത്. ഇത്തവണയും വയനാട്ടിൽ അതേ നില തുടരുമെന്നാണ് റിപ്പോർട്ടർ പ്രീ പോൾ സർവെ പ്രവചിച്ചിരിക്കുന്നത്. കൽപ്പറ്റ, സുൽത്താൻ ബത്തേരി സീറ്റുകൾ യുഡിഎഫ് നിലനിർത്തുമ്പോൾ മാനന്തവാടി എൽഡിഎഫും നിലനിർത്തുമെന്നാണ് പ്രവചനം.
സുൽത്താൻ ബത്തേരി
- LDF-എം എസ് വിശ്വനാഥൻ
- UDF-ഐ സി ബാലകൃഷ്ണൻ
- NDA-കവിത
- ജയസാധ്യത UDFന്
- 2021ൽ വിജയിച്ചത് യുഡിഎഫ്
കൽപ്പറ്റ
- LDF-പി കെ അനിൽകുമാർ
- UDF- ടി സിദ്ദിഖ് (ജയസാധ്യത)
- NDA-പ്രശാന്ത് മലവയൽ
- ജയസാധ്യത UDFന്
- 2021ൽ വിജയിച്ചത് യുഡിഎഫ്
മാനന്തവാടി
- LDF-ഒ ആർ കേളു (ജയസാധ്യത)
- UDF- ഉഷ വിജയൻ
- NDA-ശ്യാംരാജ്
- ജയസാധ്യത LDFന്
- 2021ൽ വിജയിച്ചത് എൽഡിഎഫ്
കോഴിക്കോട്
കോഴിക്കോട് ജില്ലയിൽ യുഡിഎഫ് നിലമെച്ചപ്പെടുത്തമെന്ന സൂചനയാണ് പ്രീ പോൾ ട്രെൻഡ് വ്യക്തമാക്കുന്നത്. വടകര, കുറ്റ്യാടി, കോഴിക്കോട്, കൊടുവള്ളി മണ്ഡലങ്ങളിൽ യുഡിഎഫിന് വിജയസാധ്യതയാണ് പ്രീ പോൾ ട്രെൻഡ് നൽകുന്നത്. നാദാപുരം, കൊയിലാണ്ടി, കോഴിക്കോട് നോർത്ത് മണ്ഡലങ്ങളിൽ എൽഡിഎഫുമായി കനത്ത പേരാട്ടം യുഡിഎഫ് നടത്തുമെന്നാണ് പ്രവചനം. പേരാമ്പ്ര, ബാലുശ്ശേരി, എലത്തൂർ, ബേപ്പൂർ, കുന്ദമംഗലം, തിരുവമ്പാടി മണ്ഡലങ്ങളിൽ എൽഡിഎഫിന് വിജയസാധ്യതയുണ്ടെന്നാണ് പ്രീ പോൾ ട്രെൻഡ് നൽകുന്ന സൂചന. സിറ്റിംഗ് സീറ്റുകളായ നാദാപുരം, കൊയിലാണ്ടി, കോഴിക്കോട് നോർത്ത് മണ്ഡലങ്ങളിൽ യുഡിഎഫുമായി ബലാബലം പോരാട്ടത്തിലാണ് എൽഡിഎഫ് എന്നും പ്രീപോൾ ട്രെൻഡ് സൂചിപ്പിക്കുന്നു. കോഴിക്കോട് ജില്ലയിൽ ആറ് മുതൽ ഒൻപത് വരെ മണ്ഡലങ്ങളിൽ എൽഡിഎഫിനും നാല് മുതൽ എഴ് വരെ മണ്ഡലങ്ങളിൽ യുഡിഎഫിനും വിജയ സാധ്യതയുണ്ടെന്നാണ് പ്രീ പോൾ ട്രെൻഡിൻ്റെ പ്രവചനം.
കോഴിക്കോട് സൗത്ത്
- LDF - അഹമ്മദ് ദേവർകോവിൽ
- UDF- ഫൈസൽ ബാബു
- NDA - ടി രനീഷ്
- ജയസാധ്യത UDFന്
- 2021ൽ വിജയിച്ചത് എൽഡിഎഫ്
നാദാപുരം
- LDF - പി വസന്തം
- UDF-കെ എം അഭിജിത്ത്
- NDA - സി പി വിപിൻ ചന്ദ്രൻ
- ഒപ്പത്തോടൊപ്പം പോരാട്ടം
- എൽഡിഎഫിനും യുഡിഎഫിനും ജയസാധ്യത
- 2021ൽ വിജയിച്ചത് എൽഡിഎഫ്
വടകര
- LDF - എം കെ ഭാസ്കരൻ
- UDF-കെ കെ രമ
- NDA - ദിലീപ്
- ജയസാധ്യത UDFന്
- 2021ൽ വിജയിച്ചത് യുഡിഎഫ്
കുറ്റ്യാടി
- LDF - കെ പി കുഞ്ഞമ്മദ് കുട്ടി
- UDF-പാറയ്ക്കൽ അബ്ദുള്ള
- NDA - രാമദാസ് മണലേരി
- ജയസാധ്യത UDFന്
- 2021ൽ വിജയിച്ചത് എൽഡിഎഫ്
കൊയിലാണ്ടി
- LDF - കെ ദാസൻ
- UDF- കെ പ്രവീൺ കുമാർ
- NDA - സി ആർ പ്രഫുൽ കൃഷ്ണൻ
- ഒപ്പത്തോടൊപ്പം പോരാട്ടം
- എൽഡിഎഫിനും യുഡിഎഫിനും ജയസാധ്യത
- 2021ൽ വിജയിച്ചത് എൽഡിഎഫ്
പേരാമ്പ്ര
- LDF - ടി പി രാമകൃഷ്‌ണൻ (ജയസാധ്യത)
- UDF-ഫാത്തിമ തഹിലിയ
- NDA -മോഹനൻ മാസ്റ്റർ
- ജയസാധ്യത LDFന്
- 2021ൽ വിജയിച്ചത് എൽഡിഎഫ്
ബാലുശ്ശേരി
- LDF - കെ എം സച്ചിൻദേവ്
- UDF-വി ടി സൂരജ്
- NDA - സി പി സതീഷ്
- ജയസാധ്യത LDFന്
- 2021ൽ വിജയിച്ചത് എൽഡിഎഫ്
എലത്തൂർ
- LDF - എ കെ ശശീന്ദ്രൻ
- UDF-വിദ്യ ബാലകൃഷ്ണൻ
- NDA - ടി ദേവദാസ്
- ജയസാധ്യത LDFന്
- 2021ൽ വിജയിച്ചത് എൽഡിഎഫ്
കോഴിക്കോട് നോർത്ത്
- LDF - തോട്ടത്തിൽ രവീന്ദ്രൻ
- UDF- കെ ജയന്ത്
- NDA - നവ്യ ഹരിദാസ്
- ഒപ്പത്തോടൊപ്പം പോരാട്ടം
- എൽഡിഎഫിനും യുഡിഎഫിനും ജയസാധ്യത
- 2021ൽ വിജയിച്ചത് എൽഡിഎഫ്
ബേപ്പൂർ
- LDF - പി എ മുഹമ്മദ് റിയാസ്
- UDF-പി വി അൻവർ
- NDA - കെ പി പ്രകാശ് ബാബു
- ജയസാധ്യത LDFന്
- 2021ൽ വിജയിച്ചത് എൽഡിഎഫ്
കുന്ദമംഗലം
- LDF - പി ടി എ റഹീം
- UDF-റസാഖ് മാസ്റ്റർ
- NDA - വി കെ സജീവൻ
- ജയസാധ്യത LDFന്
- 2021ൽ വിജയിച്ചത് എൽഡിഎഫ്
കൊടുവള്ളി
- LDF - സലീം മടവൂർ
- UDF-പി കെ ഫിറോസ്
- NDA - ഗിരി പമ്പനാൽ
- ജയസാധ്യത UDFന്
- 2021ൽ വിജയിച്ചത് യുഡിഎഫ്
തിരുവമ്പാടി
- LDF - ലിൻറോ ജോസഫ് (ജയസാധ്യത)
- UDF-കാസിം കൂടരഞ്ഞി
- NDA - സണ്ണി തോമസ്
- ജയസാധ്യത LDFന്
- 2021ൽ വിജയിച്ചത് എൽഡിഎഫ്
മലപ്പുറം ജില്ല
മലപ്പുറത്ത് യുഡിഎഫ് ശക്തമായ തേരോട്ടം തുടരുമെന്ന സൂചനകളാണ് റിപ്പോർട്ടർ പ്രീ പോൾ സർവെ നൽകുന്നത്. 20221ൽ യുഡിഎഫ് 12 സീറ്റുകളിൽ വിജയിച്ചപ്പോൾ നാലിടത്തായിരുന്നു എൽഡിഎഫ് വിജയിച്ചത്. ഇത്തവണ യുഡിഎഫിന് 13 മുതൽ 15 സീറ്റുകളിൽ വിജയ സാധ്യതയുണ്ടെന്നാണ് പ്രീ പോൾ ട്രെൻഡ് പ്രവചിക്കുന്നത്. ഒന്ന് മുതൽ മൂന്ന് സീറ്റികളിൽ മാത്രമാണ് എൽഡിഎഫിന് വിജയ സാധ്യത പ്രവചിച്ചിരിക്കുന്നത്. ഇതിൽ തിരൂർ, തവനൂർ മണ്ഡലങ്ങളിൽ ഇരുമുന്നണികളും തമ്മിൽ ബലാബലമാണ് പോരാട്ടം. പൊന്നാനി മണ്ഡലത്തിൽ മാത്രമാണ് പ്രീ പോൾ ട്രെൻഡ് ജില്ലയിൽ എൽഡിഎഫിന് ജയസാധ്യത കൽപ്പിച്ചിരിക്കുന്നത്.
കൊണ്ടോട്ടി
- LDF - പി ജിജി
- UDF- ടി പി അഷ്റഫ് അലി
- NDA - പി സുബ്രഹ്മണ്യൻ
- ജയസാധ്യത യുഡിഎഫിന്
- 2021 ൽ വിജയിച്ചത് യുഡിഎഫാണ്
ഏറനാട്
- LDF - ഷഫീർ കീഴിശ്ശേരി
- UDF- പി കെ ബഷീർ
- NDA - എൻ ശ്രീപ്രകാശ്
- ജയസാധ്യത യുഡിഎഫിന്
- 2021 ൽ വിജയിച്ചത് യുഡിഎഫാണ്
നിലമ്പൂർ
- LDF - യു ഷറഫലി
- UDF-ആര്യാടൻ ഷൗക്കത്ത്
- NDA - ഗിരീഷ് മേക്കാട്
- ജയസാധ്യത യുഡിഎഫിന്
- 2021 ൽ വിജയിച്ചത് യുഡിഎഫാണ്
വണ്ടൂർ
- LDF - കെ കെ ദാമോദരൻ മാസ്റ്റർ
- UDF-എ പി അനിൽ കുമാർ
- NDA - കുമാരദാസ്
- ജയസാധ്യത യുഡിഎഫിന്
- 2021 ൽ വിജയിച്ചത് യുഡിഎഫാണ്
മഞ്ചേരി
- LDF - വി എം മുസ്തഫ
- UDF- എം റഹ്മത്തുള്ള
- NDA - പത്മശ്രീ എം
- ജയസാധ്യത യുഡിഎഫിന്
- 2021 ൽ വിജയിച്ചത് യുഡിഎഫാണ്
പെരിന്തൽമണ്ണ
- LDF - വി പി മുഹമ്മദ് ഹനീഫ
- UDF- നജീബ് കാന്തപുരം
- NDA - കെ പി ബാബുരാജ്
- ജയസാധ്യത യുഡിഎഫിന്
- 2021 ൽ വിജയിച്ചത് യുഡിഎഫാണ്
മങ്കട
- LDF - കുന്നത്ത് മുഹമ്മദ്
- UDF- മഞ്ഞളാംകുഴി അലി
- NDA - ലിജോയ് പോൾ
- ജയസാധ്യത യുഡിഎഫിന്
- 2021 ൽ വിജയിച്ചത് യുഡിഎഫാണ്
മലപ്പുറം
- LDF - കെ ടി മുജീബ് റഹ്മാൻ
- UDF- പി കെ കുഞ്ഞാലിക്കുട്ടി
- NDA - അശ്വതി ഗുപ്ത കുമാർ
- ജയസാധ്യത യുഡിഎഫിന്
- 2021 ൽ വിജയിച്ചത് യുഡിഎഫാണ്
വേങ്ങര
- LDF - സബാഹ് കുണ്ടുപുഴക്കൽ
- UDF- കെ എം ഷാജി
- NDA - വി എൻ ജയകൃഷ്ണൻ
- ജയസാധ്യത യുഡിഎഫിന്
- 2021 ൽ വിജയിച്ചത് യുഡിഎഫാണ്
വള്ളിക്കുന്ന്
- LDF - സി പി മുസ്തഫ
- UDF- ടി വി ഇബ്രാഹിം
- NDA - എം പ്രേമൻ
- ജയസാധ്യത യുഡിഎഫിന്
- 2021 ൽ വിജയിച്ചത് യുഡിഎഫാണ്
തിരൂരങ്ങാടി
- LDF - അജിത് കൊളാടി
- UDF- പി എം എ സമീർ
- NDA - റിജു സി രാഘവ്
- ജയസാധ്യത യുഡിഎഫിന്
- 2021 ൽ വിജയിച്ചത് യുഡിഎഫാണ്
താനൂർ
- LDF - ടി മുഹമ്മദ് സമീർ
- UDF- പി കെ നവാസ്
- NDA - ദീപ പുഴക്കൽ
- ജയസാധ്യത യുഡിഎഫിന്
- 2021 ൽ വിജയിച്ചത് എൽഡിഎഫാണ്
തിരൂർ
- LDF - വി അബ്ദുറഹ്മാൻ
- UDF- കുറുക്കോളി മൊയ്തീൻ
- NDA - കെ നാരായണൻ മാസ്റ്റർ
- ഒപ്പത്തോടൊപ്പം പോരാട്ടം
- എൽഡിഎഫിനും യുഡിഎഫിനും ജയസാധ്യത
- 2021 ൽ വിജയിച്ചത് യുഡിഎഫാണ്
കോട്ടക്കൽ
- LDF - കെ പ്രീതി
- UDF- ആബിദ് ഹുസൈൻ തങ്ങൾ
- NDA - സി സുബ്രഹ്മണ്യൻ
- ജയസാധ്യത യുഡിഎഫിന്
- 2021 ൽ വിജയിച്ചത് യുഡിഎഫാണ്
തവനൂർ
- LDF - കെ ടി ജലീൽ
- UDF- വി എസ് ജോയ്
- NDA - രവി തേലത്ത്
- ഒപ്പത്തിനൊപ്പം പോരാട്ടം
- എൽഡിഎഫിനും യുഡിഎഫിനും ജയസാധ്യത
- 2021 ൽ വിജയിച്ചത് എൽഡിഎഫാണ്
പൊന്നാനി
- LDF - എം കെ സക്കീർ
- UDF- കെപി നൗഷാദ് അലി
- NDA - മനീഷ് ജനകീയം
- ജയസാധ്യത എൽഡിഎഫിന്
- 2021 ൽ വിജയിച്ചത് എൽഡിഎഫാണ്
പാലക്കാട്
പാലക്കാട് ജില്ലയിൽ യുഡിഎഫ് നില മെച്ചപ്പെടുത്തുമെന്ന സൂചനയാണ് റിപ്പോർട്ടർ പ്രീ പോൾ ട്രെൻഡ് നൽകുന്നത്. 2021ലെ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് 10 സീറ്റുകളിൽ വിജയിച്ചപ്പോൾ യുഡിഎഫ് രണ്ടിടത്ത് മാത്രമാണ് വിജയിച്ചത്. ഇത്തവണ ഏഴ് മുതൽ ഒൻപത് സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത പ്രവചിക്കുന്ന റിപ്പോർട്ടർ പ്രീ പോൾ ട്രെൻഡ് യുഡിഎഫിന് മൂന്ന് മുതൽ അഞ്ച് വരെ സീറ്റിലാണ് ജയസാധ്യത പ്രവചിക്കുന്നത്. പട്ടാമ്പി, ഒറ്റപ്പാലം, ഷൊർണ്ണൂർ, മലമ്പുഴ, തരൂർ, ആലത്തൂർ, നെന്മാറ സീറ്റുകളിൽ എൽഡിഎഫിനും മണ്ണാർക്കാട്, പാലക്കാട്, ചിറ്റൂർ മണ്ഡലങ്ങളിൽ യുഡിഎഫിനുമാണ് പ്രീ പോൾ ട്രെൻഡ് വിജയസാധ്യത പ്രവചിക്കുന്നത്. തൃത്താല, കോങ്ങാട് മണ്ഡലങ്ങളിൽ എൽഡിഎഫും, യുഡിഎഫും തമ്മിൽ ശക്തമായ മത്സരമാണ് പ്രവചിക്കപ്പെടുന്നത്.
തൃത്താല
- LDF - എം ബി രാജേഷ്
- UDF- വി ടി ബൽറാം
- NDA - വി ഉണ്ണികൃഷ്ണൻ
- ഒപ്പത്തോടൊപ്പം പോരാട്ടം
- എൽഡിഎഫിനും
- യുഡിഎഫിനും ജയസാധ്യത
- 2021 ൽ വിജയിച്ചത് എൽഡിഎഫ്
പട്ടാമ്പി
- LDF - മുഹമ്മദ് മുഹ്സിൻ
- UDF - ടി പി ഷാജി
- NDA - പി മനോജ്
- ജയസാധ്യത LDFന്
- 2021 ൽ വിജയിച്ചത് എൽഡിഎഫ്
ഷൊർണൂർ
- LDF - പി മമ്മിക്കുട്ടി
- UDF- പി ഹരിഗോവിന്ദൻ
- NDA - ശങ്കു ടി ദാസ്
- ജയസാധ്യത LDFന്
- 2021 ൽ വിജയിച്ചത് എൽഡിഎഫാണ്
ഒറ്റപ്പാലം
- LDF - കെ പ്രേംകുമാർ
- UDF- പി കെ ശശി
- NDA - മേജർ രവി
- ജയസാധ്യത LDFന്
- 2021 ൽ വിജയിച്ചത് എൽഡിഎഫാണ്
കോങ്ങാട്
- LDF - കെ ശാന്തകുമാരി
- UDF- കെ എ തുളസി
- NDA - രേണു സുരേഷ്
- ഒപ്പത്തോടൊപ്പം പോരാട്ടം
- എൽഡിഎഫിനും
- യുഡിഎഫിനും ജയസാധ്യത
- 2021 ൽ വിജയിച്ചത് എൽഡിഎഫ്
മണ്ണാർക്കാട്
- LDF - മൻസിൽ അബൂബക്കർ
- UDF- എൻ ഷംസുദ്ദീൻ
- NDA - ഐസക് വർഗീസ്
- ജയസാധ്യത UDFന്
- 2021 ൽ വിജയിച്ചത് യുഡിഎഫാണ്
മലമ്പുഴ
- LDF - എ പ്രഭാകരൻ
- UDF-എ സുരേഷ്
- NDA - സി കൃഷ്ണകുമാർ
- ജയസാധ്യത LDFന്
- 2021 ൽ വിജയിച്ചത് എൽഡിഎഫാണ്
പാലക്കാട്
- LDF - എൻ എം ആർ റസാഖ്
- UDF - രമേഷ് പിഷാരടി
- NDA - ശോഭ സുരേന്ദ്രൻ
- ഒപ്പത്തോടൊപ്പം പോരാട്ടം
- യുഡിഎഫിനും
- എൻഡിഎയ്ക്കും ജയസാധ്യത
- 2024 ൽ വിജയിച്ചത് യുഡിഎഫ്
തരൂർ
- LDF - പി പി സുമോദ്
- UDF- കെ സി സുബ്രഹ്മണ്യൻ
- NDA - സുരേഷ് ബാബു
- ജയസാധ്യത LDFന്
- 2021 ൽ വിജയിച്ചത് എൽഡിഎഫ് ആണ്
ചിറ്റൂർ
- LDF - വി മുരുകദാസ്
- UDF- സുമേഷ് അച്യുതൻ
- NDA - പ്രണേഷ് രാജേന്ദ്രൻ
- ജയസാധ്യത UDFന്
- 2021- ൽ വിജയിച്ചത് എൽഡിഎഫാണ്
ആലത്തൂർ
- LDF - ടി എം ശശി
- UDF- എഫ് എം ഫെബിൻ
- NDA - കെ വി പ്രസന്ന കുമാർ
- ജയസാധ്യത LDFന്
- 2021-ൽ വിജയിച്ചത് എൽഡിഎഫാണ്
നെന്മാറ
- LDF - കെ പ്രേമൻ
- UDF-എ തങ്കപ്പൻ
- NDA - എ എൻ അനുരാഗ്
- ജയസാധ്യത LDFന്
- 2021-ൽ വിജയിച്ചത് എൽഡിഎഫാണ്
Content Highlights: Reporter Pre-Poll Trend 2026 reveals an intense neck-and-neck contest in North Kerala ahead of the Kerala Assembly Elections. LDF and UDF locked in a tight race across northern districts with projections showing closely fought seats. Latest trends, seat possibilities, and key insights from Reporter TV's pre-poll analysis.