ലീഡ് ഉയര്‍ത്തുന്ന ബൂത്തിന് 5001 രൂപ വാഗ്ദാനം ചെയ്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ്; പെരുമാറ്റ ചട്ടലംഘനമെന്ന് സിപിഐഎം

യൂത്ത് കോണ്‍ഗ്രസ് പനവൂര്‍ മണ്ഡലം കമ്മിറ്റിയുടെ പേരിലാണ് വാഗ്ദാനം

ലീഡ് ഉയര്‍ത്തുന്ന ബൂത്തിന് 5001 രൂപ വാഗ്ദാനം ചെയ്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ്; പെരുമാറ്റ ചട്ടലംഘനമെന്ന് സിപിഐഎം
dot image

തിരുവനന്തപുരം: വാമനപുരം മണ്ഡലത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോ വിവാദത്തില്‍. ലീഡ് ഉയര്‍ത്തുന്ന ബൂത്തിന് 5001 രൂപ വാഗ്ദാനം ചെയ്യുന്ന വീഡിയോ പുറത്തുവന്നു. യൂത്ത് കോണ്‍ഗ്രസ് പനവൂര്‍ മണ്ഡലം കമ്മിറ്റിയുടെ പേരിലാണ് വാഗ്ദാനം.

യുഡിഎഫ് സ്ഥാനാര്‍ത്ഥി സുധീര്‍ഷാ പാലോടിന് ഏറ്റവും കൂടുതല്‍ ലീഡ് നല്‍കുന്ന ബൂത്തിനാണ് 5001 രൂപ വാഗ്ദാനം ചെയ്തത്. യൂത്ത് കോണ്‍ഗ്രസ് പനവൂര്‍ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ദാദുഷ മണക്കാട്ടില്‍ ആണ് വീഡിയോയില്‍ പണം വാഗ്ദാനം ചെയ്യുന്നത്. സംഭവം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമാണെന്ന് സിപിഐഎം ആരോപിച്ചു.

Content Highlights: Youth Congress leader offers Rs 5001 to booth that increases lead

dot image
To advertise here,contact us
dot image