'കേരളത്തിൽ ലൗ ജിഹാദ് മാത്രമല്ല, ലാൻഡ് ജിഹാദും ബിസിനസ് ജിഹാദും ഉണ്ട്'; വിദ്വേഷപരാമർശവുമായി ശോഭ കരന്തലജെ

കേരളത്തിൽ ലൗ ജിഹാദ് മാത്രമല്ല ഉള്ളതെന്ന് ശോഭ കരന്തലജെ

'കേരളത്തിൽ ലൗ ജിഹാദ് മാത്രമല്ല, ലാൻഡ് ജിഹാദും ബിസിനസ് ജിഹാദും ഉണ്ട്'; വിദ്വേഷപരാമർശവുമായി ശോഭ കരന്തലജെ
dot image

കൊച്ചി: കേരളത്തെക്കുറിച്ച് വിദ്വേഷ പ്രചാരണവുമായി ബിജെപി കർണാടക ബിജെപി നേതാവും കേന്ദ്ര സഹമന്ത്രിയുമായ ശോഭ കരന്തലജെ. കേരളത്തിൽ ലൗ ജിഹാദ് മാത്രമല്ല ബിസിനസ് ജിഹാദും ലാൻഡ് ജിഹാദും ഉണ്ട് ഉണ്ട് എന്നാണ് ശോഭ കരന്തലജെ പറഞ്ഞത്. എഫ്‌സിആർഎ വിഷയത്തിൽ നിയമപരമായി വിദേശത്തുനിന്ന് പണം കൊണ്ടുവരുന്നവർക്ക് ഒരു പ്രശ്നവും ഉണ്ടാകില്ല എന്നും ശോഭ കരന്തലജെ പറഞ്ഞു. അനധികൃതമായി പണം എത്തിക്കുന്നവർക്ക് മാത്രമാണ് പ്രശ്നമെന്നും ശോഭ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം വട്ടിയൂർക്കാവിലെ ബിജെപി സ്ഥാനാർഥിയായ ആർ ശ്രീലേഖയും ലൗ ജിഹാദ് പരാമർശം നടത്തിയിരുന്നു. കേരളത്തില്‍ ലൗ ജിഹാദ് നടക്കുമ്പോള്‍ സര്‍ക്കാര്‍ കണ്ണടച്ചുവെന്നും അതുകൊണ്ടാണ് കേരളത്തില്‍ സ്ത്രീ സുരക്ഷയില്ലാത്തതെന്നുമായിരുന്നു ശ്രീലേഖയുടെ പ്രസംഗം. സ്ത്രീകള്‍ക്കെതിരെ കുറ്റം നടന്നാല്‍ അതിൽ കുഴപ്പമില്ല എന്ന മട്ടില്‍ കരുതുന്ന ഒരു സമൂഹമുണ്ട് ഇവിടെ. അത് താന്‍ പലപ്പോഴും കാണുന്ന കാര്യമാണെന്നും ശ്രീലേഖ പറഞ്ഞിരുന്നു.

ഒരു പൊലീസ് ഉദ്യോഗസ്ഥയായ തനിക്ക് പോലും ദുരനുഭവമുണ്ടായി. അന്ന് ഡിജിപി പോലും കൂടെ നിന്നില്ല. രാഷ്ട്രീയ അനുമതി ഉണ്ടെങ്കിലേ ഡിജിപിക്ക് തന്റെ കൂടെ നില്‍ക്കാനാവൂ. അടുത്തിടെ ഒരു മന്ത്രിയുടെ ഭാര്യയ്ക്ക് ദുരനുഭവം ഉണ്ടായി. സ്വന്തം വീട്ടില്‍ മന്ത്രി ഭാര്യയെ പൂട്ടിയിട്ടു. പൊലീസിന്റെ പരാതി സെല്ലില്‍ നേരിട്ട് വിളിച്ചിട്ട് പോലും സര്‍ക്കാര്‍ എന്ത് നടപടിയെടുത്തുവെന്നും ഇതാണ് കേരളത്തിന്റെ അവസ്ഥയെന്നുമാണ് ശ്രീലേഖ പറഞ്ഞത്. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലായിരുന്നു ശ്രീലേഖയുടെ പ്രസംഗം.

അടുത്തിടെ ഒരു മന്ത്രിയുടെ ഭാര്യയെ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയില്‍ അടച്ചിട്ടപ്പോള്‍ അവര്‍ 112ല്‍ വിളിച്ചു. എന്നിട്ടും സഹായം ലഭിച്ചില്ല. കാരണം എതിര്‍ഭാഗത്ത് നില്‍ക്കുന്നത് മന്ത്രിയായതുകൊണ്ടാണെന്നും അവർ ആരോപിച്ചിരുന്നു. ഇവിടെ രാഷ്ട്രീയത്തിനാണ് വില, അതില്‍ കവിഞ്ഞ ഒന്നുമില്ല എന്നുള്ള സ്ഥിതി വന്നിരിക്കുന്നതുകൊണ്ട് സ്ത്രീകള്‍ക്ക് അരക്ഷിതാവസ്ഥ ഉണ്ട്. വട്ടിയൂര്‍ക്കാവിൽ എംഎല്‍എ ആയാല്‍ തന്റെ 33 വര്‍ഷത്തെ പ്രവൃത്തിപരിചയം കൊണ്ടും നിയമത്തിലുള്ള അറിവുകൊണ്ടും സ്ത്രീ സംരക്ഷണത്തിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ശ്രീലേഖ കൂട്ടിച്ചേർത്തിരുന്നു.

Content Highlights: Karnataka BJP leader and Union Minister Shobha Karandlaje has triggered a major controversy with her remarks targeting Kerala. She alleged that not only ‘love jihad’ but also ‘business jihad’ and ‘land jihad’ exist in the state.

dot image
To advertise here,contact us
dot image