ആക്രമണം തുടര്‍ന്ന് ഇറാൻ; യുഎഇയിലും ബഹ്‌റൈനിലും ഡ്രോൺ അവശിഷ്ടങ്ങൾ വീണു; പരിക്ക്

വീടുകൾക്ക് നാശനഷ്ടവും സംഭവിച്ചു

ആക്രമണം തുടര്‍ന്ന് ഇറാൻ; യുഎഇയിലും ബഹ്‌റൈനിലും ഡ്രോൺ അവശിഷ്ടങ്ങൾ വീണു; പരിക്ക്
dot image

അബുദാബി: അറബ് രാജ്യങ്ങളിൽ ആക്രമണം തുടർന്ന് ഇറാൻ. ദുബായ് ഇന്റർനെറ്റ് സിറ്റിയിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണു. ഒറാക്കിൽ കെട്ടിടത്തിന്റെ ഭാഗത്താണ് പ്രതിരോധ സേന തകർത്ത ഡ്രോണിൻ്റെ അവശിഷ്ടങ്ങൾ പതിച്ചത്. ബഹ്‌റൈനിലെ സിത്രയിലും ഡ്രോൺ അവശിഷ്ടങ്ങൾ വീണ് നാല് പേർക്ക് പരിക്ക് പറ്റി. വീടുകൾക്ക് നാശനഷ്ടവും സംഭവിച്ചു.

അതേസമയം, എഫ് 15 യുദ്ധവിമാനത്തിന് പിന്നാലെ എഫ് 10 വിമാനം കൂടി വെടിവെച്ചിട്ടതായി ഇറാൻ അവകാശവാദമുന്നയിച്ചു. ഹോര്‍മുസ് കടലിടുക്കിന് മുകളിലാണ് വെടിവെച്ചിട്ടിരിക്കുന്നത്. എഫ്-15ലെ ഒരു സൈനികനെ രക്ഷിച്ചുവെന്ന് അമേരിക്ക അറിയിച്ചിരുന്നു. യുഎസ് സൈന്യമാണ് സൈനികനെ രക്ഷിച്ചത്.

ഈ വിമാനത്തിന്റെ പൈലറ്റ് ഇറാന്റെ പിടിയിലായെന്ന് ഇറാനിയന്‍ ന്യൂസ് ഏജന്‍സിയായ തസ്നിം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദക്ഷിണ ഇറാനില്‍ വെച്ചാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് വിമാനം വെടിവെച്ച് വീഴ്ത്തിയത്. വിമാനത്തില്‍ നിന്നും ഇജക്ട് ചെയ്ത പൈലറ്റ് ഇറാനില്‍ തന്നെ ലാന്‍ഡ് ചെയ്യുകയായിരുന്നു.

പൈലറ്റ് ജീവിച്ചിരിപ്പുണ്ടെന്ന വിശ്വാസത്തില്‍ യുഎസ് സേന അദ്ദേഹത്തെ ഇറാന്റെ അതിര്‍ത്തി പ്രദേശത്ത് നിന്ന് പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന സൂചനകളും ലഭിച്ചിട്ടുണ്ടെന്ന് തസ്നിം റിപ്പോര്‍ട്ട് ചെയ്യുന്നു.

Content Highlights: Amid escalating tensions in the Arab region, Iran has intensified its attacks, with a drone being intercepted by UAE defense forces. The debris of the destroyed drone reportedly fell in Dubai Internet City, near the Oracle building.

dot image
To advertise here,contact us
dot image