ടി കെ ഗോവിന്ദന്റെ പ്രചാരണത്തിന് എത്താതെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ

എതിര്‍പ്പ് തുടരുന്നതിനാലാണ് തളിപ്പറമ്പിലെ പ്രചാരണ പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് എന്നാണ് സൂചന

ടി കെ ഗോവിന്ദന്റെ പ്രചാരണത്തിന് എത്താതെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ
dot image

കണ്ണൂര്‍: തളിപ്പറമ്പിലെ യുഡിഎഫ് പിന്തുണയുളള സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടി കെ ഗോവിന്ദന്റെ പ്രചാരണത്തിന് എത്താതെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനന്‍. ഇന്നത്തെ പര്യടന സമാപനത്തിന്റെ ഉദ്ഘാടകനായി നിശ്ചയിച്ചത് വിജില്‍ മോഹനനെയായിരുന്നു. എന്നാല്‍ വിജില്‍ പരിപാടിക്ക് എത്തിയില്ല.

സിപിഐഎം വിമതനെ യുഡിഎഫ് പിന്തുണയ്ക്കുന്നതില്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ച നേതാവാണ് വിജില്‍ മോഹനന്‍. താന്‍ കോണ്‍ഗ്രസ് വിമതനായി നാമനിര്‍ദേശ പത്രിക നല്‍കുമെന്നും വിജില്‍ പ്രഖ്യാപിച്ചിരുന്നു. നേതൃത്വം ഇടപെട്ടതോടെ മത്സരിക്കുന്നതില്‍ നിന്ന് പിന്മാറിയെങ്കിലും എതിര്‍പ്പ് തുടരുന്നതിനാലാണ് തളിപ്പറമ്പിലെ പ്രചാരണ പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് എന്നാണ് സൂചന.

സിപിഐഎം വിമതരെ പിന്തുണയ്ക്കാനുളള യുഡിഎഫിന്റെ തീരുമാനത്തിനെതിരെ മത്സരിക്കുമെന്നായിരുന്നു വിജില്‍ നേരത്തെ പ്രഖ്യാപിച്ചത്. എന്നാല്‍ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രായോഗിക നിലപാടുകള്‍ സ്വീകരിക്കണമെന്ന നേതൃത്വത്തിന്റെ നിര്‍ദേശം ഉള്‍ക്കൊണ്ട് മത്സരിക്കാനുളള തീരുമാനത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. പിണറായി വിജയന്‍ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് തൂത്തെറിയുക എന്ന വലിയ ദൗത്യം യൂത്ത് കോണ്‍ഗ്രസ് ഏറ്റെടുത്തിരിക്കുകയാണെന്നും പൊതുസമൂഹത്തിന്റെ ആഗ്രഹാഭിലാഷങ്ങള്‍ക്കും പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനങ്ങള്‍ക്കുമൊപ്പം തളിപ്പറമ്പില്‍ മത്സരിക്കുമെന്ന പ്രഖ്യാപനത്തില്‍ നിന്നും പിന്‍വാങ്ങുകയാണെന്നും വിജില്‍ മോഹനന്‍ പറഞ്ഞിരുന്നു.

Content Highlights: Youth Congress District President Vijil Mohanan did not attend TK Govindan's campaign

dot image
To advertise here,contact us
dot image