കാര്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ തമ്മിലടിച്ച് പൊലീസുകാര്‍

ഒത്തുതീര്‍പ്പിന് പൊലീസ് അസോസിയേഷന്‍ ഇടപെട്ടു

കാര്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ തമ്മിലടിച്ച് പൊലീസുകാര്‍
dot image

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ തമ്മിലടിച്ച് പൊലീസുകാര്‍. മ്യൂസിയം സ്റ്റേഷനിലെ സിപിഒ വിശാഖും പൊലീസ് ആസ്ഥാനത്തെ സിപിഒ കിരണുമാണ് തമ്മിലടിച്ചത്. കാര്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം തമ്മിലടിയിലെത്തുകയായിരുന്നു. ഇന്ന് ഉച്ചയ്ക്കായിരുന്നു പൊലീസുകാര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും അത് തമ്മിലടിയിലേക്ക് മാറുകയും ചെയ്തത്. സംഭവത്തില്‍ വിശാഖിന്റെ പരാതി കിട്ടിയിട്ടും പൊലീസ് കേസെടുത്തിട്ടില്ല. അമ്മയെ അസഭ്യം പറഞ്ഞെന്ന് ആരോപിച്ച് വിശാഖിനെതിരെ കിരണും പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ കേസെടുക്കാതെ പ്രശ്‌നം തീര്‍ക്കാനാണ് പൊലീസിന്റെ ശ്രമം. ഒത്തുതീര്‍പ്പിന് പൊലീസ് അസോസിയേഷന്‍ ഇടപെട്ടു.

Content Highlights: Police officers clash in front of police headquarters over parking dispute in trivandrum

dot image
To advertise here,contact us
dot image