വെല്‍ഫെയര്‍ പാര്‍ട്ടിക്ക് ഇക്കുറി സ്ഥാനാര്‍ത്ഥികളില്ല; യുഡിഎഫിന് പിന്തുണ

തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫുമായി ധാരണയിലെത്തി മത്സരിച്ചിരുന്നു.

വെല്‍ഫെയര്‍ പാര്‍ട്ടിക്ക് ഇക്കുറി സ്ഥാനാര്‍ത്ഥികളില്ല; യുഡിഎഫിന് പിന്തുണ
dot image

കോഴിക്കോട്: ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് സ്ഥാനാര്‍ത്ഥികളില്ല. യുഡിഎഫിനെ മുഴുവന്‍ സീറ്റുകളിലും പിന്തുണക്കാനാണ് തീരുമാനം. പ്രഖ്യാപനം ബുധനാഴ്ച ഉണ്ടാവും. നാളെ ജില്ല അടിസ്ഥാനത്തിൽ യോഗങ്ങള്‍ ചേരും.

2021ല്‍ 18 സീറ്റുകളില്‍ മത്സരിച്ചിരുന്നു. എന്നാല്‍ ഇക്കുറി മത്സരത്തിനിറങ്ങാതെ യുഡിഎഫിനെ പിന്തുണക്കാനാണ് തീരുമാനമെടുത്തിരിക്കുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫുമായി ധാരണയിലെത്തി മത്സരിച്ചിരുന്നു. ഇത് നിയമസഭ തെരഞ്ഞെടുപ്പിലും തുടരാനാണ് ഇപ്പോഴത്തെ തീരുമാനം.

Content Highlights: Welfare Party of India has decided not to field candidates in the kerala assembly elections

dot image
To advertise here,contact us
dot image