വെള്ള സാരിയുടുത്ത പ്രേതമല്ല, ജീൻസും ജുബ്ബയും ധരിച്ച ആത്മാവിനെ കണ്ടു; അനുഭവം പങ്കുവെച്ച് നടി ലെന

ഞാൻ കണ്ടത് ത്രീഡി പോലെ മങ്ങിയ ഒരു രൂപത്തെ, ഡോറിലൂടെ വന്ന് ജനലിലൂടെ പുറത്തുപോയി; വിചിത്രമായ പ്രേതാനുഭവം പങ്കുവെച്ച് നടി ലെന

വെള്ള സാരിയുടുത്ത പ്രേതമല്ല, ജീൻസും ജുബ്ബയും ധരിച്ച ആത്മാവിനെ കണ്ടു; അനുഭവം പങ്കുവെച്ച് നടി ലെന
dot image

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ സജീവമായ നടിയാണ് ലെന. സ്പിരിറ്റ്, ട്രാഫിക്, എന്ന് നിന്റെ മൊയ്തീൻ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. അഭിനയത്തിന് പുറമെ എഴുത്തുകാരി, മോട്ടിവേഷണൽ സ്പീക്കർ എന്ന നിലയിലും ശ്രദ്ധേയയാണ്. ഇപ്പോഴിതാ, തന്റെ ജീവിതത്തിലുണ്ടായ അവിശ്വസനീയമായ ഒരു അനുഭവം പങ്കുവെച്ച് താരം രംഗത്തെത്തിയിരിക്കുന്നു. താൻ നേരിട്ട് ഒരു ആത്മാവിനെ കണ്ടിട്ടുണ്ടെന്നാണ് ലെന വെളിപ്പെടുത്തുന്നത്. എന്നാൽ സിനിമകളിൽ കാണുന്നതുപോലെ വെള്ള വസ്ത്രം ധരിച്ച രൂപമായിരുന്നില്ല അതെന്നും, കുറച്ചുകാലങ്ങൾക്ക് മുൻപ് സുഹൃത്തിന്റെ വീട്ടിൽ വെച്ചാണ് ഈ അപൂർവ്വ അനുഭവം തനിക്കുണ്ടായതെന്നും നടി ഒർജിനൽസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘നമ്മളെ തന്നെ കുറച്ച് തെളിച്ചമില്ലാതെ കണ്ടാൽ എങ്ങനെയിരിക്കും, അതുപോലെയായിരുന്നു ഞാൻ കണ്ട പ്രേതം. നമ്മളെ കാണില്ലേ, ഒരു ത്രീഡി ആയിട്ടുള്ള സോളിഡ് പേഴ്സൺ. അത് കുറച്ചുകൂടി മങ്ങിയായിട്ട് ഇരുന്നാൽ എങ്ങനെയിരിക്കും, അതുപോലെയായിരുന്നു. ഞാൻ കണ്ട പ്രേതം ജീൻസും ജുബ്ബയും ഒക്കെയായിരുന്നു ഇട്ടിരുന്നത്. അല്ലാതെ വെള്ള സാരി ഉടുത്തുകൊണ്ടൊന്നുമല്ല നടന്നിരുന്നത്.

ഒരു വ്യക്തി ഇങ്ങനെ വന്ന് നടന്ന് ഒരു ഡോറിലൂടെ വന്ന് ജനലിലൂടെ പുറത്തുപോയി. അപ്പോൾ ഞാൻ പെട്ടെന്ന് ചിന്തിച്ചത്, ഇത് മൂന്നാമത്തെ നിലയാണല്ലോ, എങ്ങനെ ജനൽ വഴി പുറത്തുപോകാൻ പറ്റും എന്നാണ്. പിന്നെ ഞാൻ ചിന്തിച്ചത് ഇതെന്താണ് ഞാൻ കണ്ടത് എന്നായിരുന്നു.

ഞാൻ ഇങ്ങനെ ഒരാൾ നടന്നു പോകുന്നത് കണ്ടു, ജുബ്ബയാണ് ഇട്ടിരുന്നത് എന്നൊക്കെ പറഞ്ഞു.

അപ്പോൾ എന്റെ ഫ്രണ്ട്, ‘ആ, അത് ഇന്ന ആളല്ലേ’ എന്ന് എന്നോട് ചോദിച്ചു. ഞാൻ ആളുടെ പേര് പറയുന്നില്ല, കാരണം അത് റിയൽ ആയ ഒരു വ്യതിയായത് കൊണ്ട്. ആള് മരിച്ചുപോയിട്ട് ആകെ രണ്ടുമൂന്നു മാസമേ ആയിട്ടുള്ളൂവെന്ന് എന്നോട് പറഞ്ഞു. അപ്പോൾ എന്റെ ഫ്രണ്ട് പറഞ്ഞു, എന്നെ കാണാനായിട്ട് ഇടയ്ക്കൊക്കെ ഇങ്ങനെ വരാറുണ്ടെന്ന്; ലെന പറഞ്ഞു.

Content Highlights: Actress Lena's revelation about encountering a spirit at a friend's house has sparked discussion. Her unusual experience has drawn attention and curiosity among audiences.

dot image
To advertise here,contact us
dot image