

തിരുവനന്തപുരം: ആർജെഡിയിൽ നിന്ന് രാജിവെച്ച വി സുരേന്ദ്രൻ പിള്ള വീണ്ടും പാർട്ടിയിലേക്ക് മടങ്ങിയെത്തി. തിരുവനന്തപുരം മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകാനുള്ള നീക്കം പരാജയപ്പെട്ടതോടെയാണ് ആർജെഡിയിലേക്ക് തന്നെ മടങ്ങിയെത്തിയത്.
സീറ്റ് മോഹിച്ചല്ല രാജിവെച്ചത് എന്നാണ് സുരേന്ദ്രൻ പിള്ളയുടെ വിശദീകരണം. ആർജെഡിയെ മുന്നണിയിൽ അവഗണിക്കുന്നുവെന്ന തോന്നൽ കൊണ്ടാണ് രാജിവെച്ചതെന്നും ആ തീരുമാനം തെറ്റായിരുന്നുവെന്നും സുരേന്ദ്രൻ പിള്ള വ്യക്തമാക്കി. ശ്രേയാംസ് കുമാറുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് സുരേന്ദ്രൻ പിള്ള രാജി പിൻവലിച്ചത്. സീറ്റുകൾക്കപ്പുറം കൂടുതൽ പരിഗണന നൽകാമെന്ന് മുഖ്യമന്ത്രി അറിയിച്ചതായും സുരേന്ദ്രൻ പിളള വ്യക്തമാക്കി.
രാജിക്ക് പിന്നാലെ സുരേന്ദ്രൻ പിള്ളയെ തിരുവനന്തപുരം മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കവും നടന്നിരുന്നു. എന്നാൽ ആന്റണി രാജുവിന്റെ ജനാധിപത്യ കേരളം കോൺഗ്രസ് ഇതിനെ എതിർക്കുകയായിരുന്നു. ഇതോടെ സുരേന്ദ്രൻ പിള്ളയുടെ കാര്യം പരുങ്ങലിലായിരുന്നു.
Content Highlights: V. Surendran Pillai has rejoined the Rashtriya Janata Dal after previously resigning from the party. His return comes after his attempt to secure a candidature in the Thiruvananthapuram constituency failed. The development reflects shifting political strategies and internal dynamics within the party in Kerala