തിരുവനന്തപുരത്ത് സുധീർ കരമന ഇടത് സ്വതന്ത്രൻ; സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് എൽഡിഎഫ്

ആന്റണി രാജുവിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവസരം കോടതി വിലക്കിയതിനെ തുടർന്നാണ് സുധീർ കരമനയെ സ്ഥാനാർത്ഥിയാക്കിയത്

തിരുവനന്തപുരത്ത് സുധീർ കരമന ഇടത് സ്വതന്ത്രൻ; സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് എൽഡിഎഫ്
dot image

തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി നടൻ സുധീർ കരമന മത്സരിക്കും. എൽഡിഎഫ് ഔദ്യോഗികമായി സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി. തിരുവനന്തപുരം മണ്ഡലത്തിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി സുധീർ കരമനയെ തീരുമാനിച്ചിരിക്കുന്നുവെന്ന് സിപിഐഎം നേതാവ് എ വിജയരാഘവൻ അറിയിച്ചു. നഗരത്തിന്റെ സാംസ്‌കാരിക പാരമ്പര്യവുമായി ബന്ധമുള്ളയാളാണ് സുധീർ കരമനയെന്നും അദ്ദേഹം പറഞ്ഞു.

ആന്റണി രാജുവിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവസരം കോടതി വിലക്കിയതിനെ തുടർന്നാണ് എൽഡിഎഫ് സുധീർ കരമനയെ സ്ഥാനാർത്ഥിയാക്കിയത്. സന്തോഷം നൽകുന്ന നിമിഷങ്ങളാണിതെന്നും എല്ലാവരുടേയും സന്തോഷങ്ങളിലും പ്രയാസങ്ങളിലും ഒപ്പമുണ്ടാകുമെന്നും സുധീർ കരമന പറഞ്ഞു.

സിപിഐഎമ്മും ജനാധിപത്യ കേരള കോൺഗ്രസും ധാരണയിലെത്തിയാണ് സുധീർ കരമനയെ സ്ഥാനാർത്ഥിയാക്കിയത്. പൊതുസമ്മതനായ സ്ഥാനാർത്ഥി എന്ന നിലയിലാണ് സുധീർ കരമനയെ നിശ്ചയിച്ചത്. തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ ആന്റണി രാജുവിന് പകരം ഒരു സ്ഥാനാർത്ഥി വരുമ്പോൾ പൊതു സമ്മതനായിരിക്കണമെന്നായിരുന്നു എൽഡിഎഫിന്റെ നിലപാട്.

Content Highlights: Actor sudheer karamana will contest as an independent candidate for the LDF in the Thiruvananthapuram constituency

dot image
To advertise here,contact us
dot image