തൊട്ടടുത്തുള്ള സ്ഥലങ്ങളും ഹിറ്റാകും കാലം; നൈറ്റ്‌ലൈഫ് എന്ന പുത്തൻ ട്രെൻഡ്; ടൂറിസത്തിന് ഉണർവുകാലം!

ആളുകൾ കൂടുതൽ യാത്രകൾ ചെയ്യാൻ തുടങ്ങിയതും മറ്റും ആഭ്യന്തര, പ്രാദേശിക ടൂറിസത്തിന്റെ സാധ്യതകൾ വർധിപ്പിച്ചിട്ടുണ്ട്

തൊട്ടടുത്തുള്ള സ്ഥലങ്ങളും ഹിറ്റാകും കാലം; നൈറ്റ്‌ലൈഫ് എന്ന പുത്തൻ ട്രെൻഡ്; ടൂറിസത്തിന് ഉണർവുകാലം!
dot image

പ്രാദേശിക ടൂറിസത്തിനും ഏറെ സാധ്യതകളുള്ള നാടാണ് കേരളം. ദീർഘദൂര യാത്രകൾ ആളുകൾ എപ്പോഴും പോകുന്നവയല്ല. എന്നാൽ വീടിന് തൊട്ടടുത്തുള്ള സ്ഥലങ്ങളിലേക്കും മറ്റും ആളുകൾ ഇടയ്ക്കിടെ പോകാൻ ശ്രമിക്കാറുണ്ട്, അത്തരത്തിൽ പോകുന്നവരുണ്ട്. പ്രാദേശിക ടൂറിസത്തിന്റെ വളർച്ച ഇത്തരം ആളുകളെയും സ്ഥലങ്ങളെയും ബന്ധപ്പെടുത്തിയാണ് നിലനിൽക്കുന്നത്. ആളുകൾ കൂടുതൽ യാത്രകൾ ചെയ്യാൻ തുടങ്ങിയതും മറ്റും ആഭ്യന്തര, പ്രാദേശിക ടൂറിസത്തിന്റെ സാധ്യതകൾ വർധിപ്പിച്ചിട്ടുമുണ്ട്.

ഈ സാധ്യതയെ ടൂറിസം വകുപ്പ് കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. ആഭ്യന്തര, പ്രാദേശിക ടൂറിസത്തെ പരിപോഷിപ്പിക്കാനായി നിരവധി പദ്ധതികളും കൊണ്ടുവന്നിട്ടുണ്ട്. അതിലൊന്നാണ് ഡെസ്റ്റിനേഷൻ ചലഞ്ച്. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയ്‌ക്കുളളിലും അവയുടെ പങ്കാളിത്തത്തോടെ കുറഞ്ഞത്‌ ഒരു വിനേദസഞ്ചാര കേന്ദ്രമെങ്കിലും വികസിപ്പിക്കുന്നതിനായി ടൂറിസം വകുപ്പ്‌ തുടക്കമിടുന്ന പദ്ധതിയാണ്‌ ഡെസ്റ്റിനേഷന്‍ ചലഞ്ച്‌. പദ്ധതിയുടെ ചെലവ്‌ ടൂറിസം വകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായാണ് വഹിക്കുക.

കൊവിഡിന് ശേഷം സംസ്ഥാനത്തെ ആഭ്യന്തര വിനോദസഞ്ചാര മേഖലയില്‍ വന്നിട്ടുളള ഉണര്‍വ്‌ നിലവിലുളള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ തിരക്ക്‌ കൂട്ടുന്നുണ്ട്‌. അതുപോലെത്തന്നെ സംസ്ഥാനത്തിന്റെ വിവധ ഭാഗങ്ങളില്‍ വിനോദസഞ്ചാര സാധ്യതകളുളള സ്ഥലങ്ങള്‍ വികസിപ്പിച്ചെടുക്കേണ്ടതിന്റെ ആവശ്യകതയും വര്‍ധിച്ചിട്ടുണ്ട്‌.

ഡെസ്റ്റിനേഷൻ ചലഞ്ച് പ്രകരം 47 പദ്ധതികൾക്കാണ് നിലവിൽ അനുമതി ലഭിച്ചിട്ടുള്ളത്. ഇതിൽ 12 എണ്ണം പൂർത്തിയായി. വരുന്ന സാമ്പത്തിക വർഷത്തിൽ കൂടുതൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇതിൽ പങ്കാളികളാകുമെന്നാണ് പ്രതീക്ഷ.

രാത്രികാല ടൂറിസം അഥവാ നൈറ്റ്‌ലൈഫ് ടൂറിസം എന്നതാണ് ഇന്നത്തെക്കാലത്ത് ട്രെൻഡ്. ഒരുകാലത്ത് ആർക്കും വേണ്ടാതിരുന്ന രീതിക്കാണ് ഇപ്പോൾ ഏറ്റവും കൂടുതൽ സ്വീകാര്യത ലഭിച്ചിരിക്കുന്നത്. പകൽ ജോലിത്തിരക്കെല്ലാം അവസാനിച്ച ശേഷം രാത്രി ചെറുയാത്രകളും മറ്റും ആസ്വദിക്കുന്നവരാകും ഭൂരിഭാഗം പേരും. അത്തരത്തിൽ നൈറ്റ്‌ലൈഫ് ടൂറിസം വ്യാപിപ്പിക്കാനും മറ്റും ടൂറിസം വകുപ്പ് നിരവധി പദ്ധതികൾ കൈക്കൊണ്ടിട്ടുണ്ട്.

വിദേശ, ആഭ്യന്തര വിനോദസഞ്ചാരികൾക്കായി സംസ്ഥാനത്ത് നൈറ്റ്‌ലൈഫ് ടൂറിസം ആരംഭിക്കുന്നതിന്റെ ആദ്യ ഘട്ടമായി, തിരുവനന്തപുരത്തെ കനകക്കുന്ന് കൊട്ടാരത്തിൽ നൈറ്റ് ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിന് 2.63 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. പദ്ധതിയുടെ പ്രവർത്തികൾ പൂർത്തിയായിട്ടുണ്ട്.

കനകക്കുന്നിൽ ആരംഭിക്കുന്ന നൈറ്റ് ടൂറിസം പദ്ധതിയിൽ കേരളത്തിന്റെ പരമ്പരാഗത കലകളെയും രുചികളെയും വിനോദസഞ്ചാരികൾക്ക് പരിചയപ്പെടുത്തുന്നതിനുള്ള അടിസ്ഥാന സൗകര്യ വികസനം ഉൾപ്പെടുന്നുണ്ട്. നിലവിൽ, ഈ പദ്ധതി പ്രവർത്തനക്ഷമമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്.

കൂടാതെ, നൈറ്റ്‌ലൈഫ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി ട്രാവൻകൂർ ഹെറിറ്റേജ് പ്രോജക്റ്റ് എന്ന പേരിൽ ഒരു പദ്ധതിയും ടൂറിസം വകുപ്പ് നടപ്പിലാക്കുന്നുണ്ട്. മാനവീയം വീഥി പോലുള്ള മേഖലകൾ വികസിപ്പിച്ചുകൊണ്ട്, വിപുലമായ പൊതുജന ഇടപെടലിലൂടെ, ഈ സംരംഭത്തിന്റെ ഗണ്യമായ വിജയം പ്രയോജനപ്പെടുത്തിക്കൊണ്ട്, നൈറ്റ്‌ലൈഫ് ടൂറിസത്തിന്റെ സാധ്യതകൾ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനും സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നുണ്ട്.

Content Highlights: night life and local tourism in kerala is the new trend

dot image
To advertise here,contact us
dot image