താനൂരിൽ ലീഗ് നേതാവിനെ സ്ഥാനാർത്ഥിയാക്കാൻ LDFൽ നീക്കം; ലീഗ് ജില്ലാ സെക്രട്ടറിയുമായി ചർച്ച നടത്തി ഇടത് നേതാക്കൾ

മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി വി കെ എം ഷാഫിയുമായി ഇടത് നേതാക്കൾ ചർച്ച നടത്തി

താനൂരിൽ ലീഗ് നേതാവിനെ സ്ഥാനാർത്ഥിയാക്കാൻ LDFൽ നീക്കം; ലീഗ് ജില്ലാ സെക്രട്ടറിയുമായി ചർച്ച നടത്തി ഇടത് നേതാക്കൾ
dot image

മലപ്പുറം: താനൂരിൽ സ്ഥാനാർത്ഥിയായി മുസ്‌ലിം ലീഗ് നേതാവിനെ നോട്ടമിട്ട് എൽഡിഎഫ്. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി വി കെ എം ഷാഫിയുമായി ഇടത് നേതാക്കൾ ചർച്ച നടത്തിയെന്നാണ് പുറത്തുവരുന്ന വിവരം. ഷാഫിയെ സ്ഥാനാർത്ഥിയാക്കാൻ എൽഡിഎഫ് ക്യാമ്പിൽ തിരക്കിട്ട നീക്കങ്ങളാണ് നടക്കുന്നത്. എന്നാൽ എൽഡിഎഫിന്റെ വാഗ്ദാനം ഷാഫി സ്വീകരിച്ചിട്ടില്ലെന്നാണ് വിവരം. അതേസമയം മണ്ഡലത്തിൽ ഷാഫി അല്ലെങ്കിൽ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഇ ജയനെ മത്സരിപ്പിച്ചേക്കാനും സാധ്യതയുണ്ട്.

താനൂരിൽ മത്സരിക്കാൻ താൽപര്യമില്ലെന്ന് അറിയിച്ചതിന് പിന്നാലെ വി അബ്ദുറഹിമാനെ തിരൂരിലേക്ക് മാറ്റിയതിൽ പ്രവർത്തകർക്കുള്ളിൽ അതൃപ്തിയുണ്ട്. തുടർച്ചയായി കഴിഞ്ഞ രണ്ട് തവണയും വി അബ്ദുറഹിമാൻ വിജയിച്ച മണ്ഡലമാണ് താനൂർ. ഇത്തവണയും താനൂരിൽ പരിഗണിച്ചെങ്കിലും അദ്ദേഹത്തിന് അവിടെ മത്സരിക്കാൻ താൽര്യമുണ്ടായിരുന്നില്ല. താനൂരിന് പകരം തിരൂർ വേണമെന്ന അബ്ദുറഹിമാന്റെ ആവശ്യത്തിന് മുന്നിൽ നേതൃത്വം വഴങ്ങുകയായിരുന്നു.

അതേസമയം നാഷണൽ ലീഗിന്റെ മണ്ഡലമായ വള്ളിക്കുന്നിൽ ഇപ്പോഴും നേതൃത്വം സ്ഥാനാർത്ഥിയെ തീരുമാനിച്ചിട്ടില്ല. നാഷണൽ ലീഗിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി നാസർ കോയ തങ്ങൾ വള്ളിക്കുന്നിൽ സ്ഥാനാർത്ഥി ആയേക്കും എന്ന സൂചനയും പുറത്തുവരുന്നുണ്ട്.

Content Highlights: ldf planning to contest VKM Shafi as candidate in Tanur

dot image
To advertise here,contact us
dot image