സ്ഥാനാർത്ഥി നിർണ്ണയത്തിലെ അതൃപ്തി; കോൺഗ്രസ് നേതാവ് അടൂർ മുൻ നഗരസഭാ ചെയർമാൻ ബാബു ദിവാകരൻ രാജിവെച്ചു

നേരത്തെ അടൂർ മണ്ഡലത്തിൽ ബാബു ദിവാകരൻ്റെ പേരും പരി​ഗണിച്ചിരുന്നു

സ്ഥാനാർത്ഥി നിർണ്ണയത്തിലെ അതൃപ്തി; കോൺഗ്രസ് നേതാവ് അടൂർ മുൻ നഗരസഭാ ചെയർമാൻ ബാബു ദിവാകരൻ രാജിവെച്ചു
dot image

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട കോൺ​ഗ്രസിൽ പൊട്ടിത്തെറി. മുൻ അടൂർ ന​ഗരസഭ അധ്യക്ഷൻ ബാബു ദിവാകരൻ കോൺ​ഗ്രസിൽ നിന്നും രാജിവെച്ചു. സ്ഥാനാർത്ഥിത്തവുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളാണ് രാജിക്ക് കാരണം. അടൂർ മണ്ഡലത്തിൽ ജില്ലയ്ക്ക് പുറത്ത് നിന്നും സ്ഥാനാർത്ഥിയെ പരി​ഗണിക്കുന്നതിലെ എതിർപ്പാണ് ബാബു ദിവാകരൻ്റെ രാജിക്ക് പിന്നിൽ. അടൂരിൽ തന്നെ പരി​ഗണിച്ചില്ലെങ്കിലും ജില്ലയിൽ നിന്നുള്ളവരെ തന്നെ പരി​​ഗണിക്കണമെന്നാണ് ബാബു ദിവാകരൻ്റെ ആവശ്യം. നേരത്തെ അടൂർ മണ്ഡലത്തിൽ ബാബു ദിവാകരൻ്റെ പേരും പരി​ഗണിച്ചിരുന്നു.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ അടൂർ ന​ഗരസഭയിൽ യുഡിഎഫിനെ അധികാരത്തിൽ എത്തിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച നേതാവാണ് ബാബു ദിവാകരൻ. കെപിസിസി സംസ്കാര സാഹിതി സംസ്ഥാന സെക്രട്ടറി കൂടിയാണ് ബാബു ദിവാകരൻ. മുൻ എം പി രമ്യാ ഹരിദാസിനെ കോൺ​ഗ്രസ് അടൂരിൽ മത്സരിപ്പിക്കുമെന്ന ചർച്ചകൾക്കിടെയാണ് മണ്ഡലത്തിൽ സ്വാധീനമുള്ള കോൺ​ഗ്രസിൻ്റെ പ്രമുഖനേതാവായ ബാബു ദിവാകരൻ രാജിവെച്ചിരിക്കുന്നത്.

ഇതിനിടെ കോൺ​ഗ്രസിൻ്റെ സ്ഥാനാർത്ഥി നിർണ്ണയം അന്തിമഘട്ടത്തിലാണ്. പല മണ്ഡലങ്ങളിലും ഇതിനകം സ്ഥാനാർഥികളെ തീരുമാനിച്ച് കഴിഞ്ഞിട്ടുണ്ട്

Content Highlights:Congress leader Babu Divakaran, former Chairman of Adoor Municipality in Pathanamthitta, Kerala, has resigned amid growing discontent over the party's candidate selection process for upcoming elections

dot image
To advertise here,contact us
dot image