എൽഡിഎഫിലെ ആദ്യ സ്ഥാനാർത്ഥി പ്രഖ്യാപനം; ഇടുക്കിയിൽ റോഷി അഗസ്റ്റിൻ മത്സരിക്കും

തുടർച്ചയായ ആറാം വിജയം ലക്ഷ്യമിട്ടാണ് ഇടുക്കി എംഎൽഎയായി തുടരുന്ന റോഷി വീണ്ടും ജനവിധി തേടുന്നത്

എൽഡിഎഫിലെ ആദ്യ സ്ഥാനാർത്ഥി പ്രഖ്യാപനം; ഇടുക്കിയിൽ റോഷി അഗസ്റ്റിൻ മത്സരിക്കും
dot image


ഇടുക്കി: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലെ എൽഡിഎഫിലെ ആദ്യ പരസ്യ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. ഇടുക്കി മണ്ഡലത്തിൽ റോഷി അഗസ്റ്റിൻ മത്സരിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കിയുടെ വികസന നായകനായ റോഷിക്ക് ബദലായി മറ്റൊരു പേരില്ലെന്നും ജോസ് കെ മാണി സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു കൊണ്ട് പറഞ്ഞു.

കട്ടപ്പനയിൽ റോഷി അഗസ്റ്റിൻ നയിക്കുന്ന വികസന മുന്നേറ്റ യാത്രയുടെ സമാപന സമ്മേളം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടയിലാണ് ജോസ് കെ മാണി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. തുടർച്ചയായ ആറാം വിജയം ലക്ഷ്യമിട്ടാണ് ഇടുക്കി എംഎൽഎയായി തുടരുന്ന റോഷി വീണ്ടും ജനവിധി തേടുന്നത്. 2021ൽ യുഡിഎഫ് സ്ഥാനാർത്ഥി കെ ഫ്രാൻസിസ് ജോർജിനെയാണ് റോഷി പരാജയപ്പെടുത്തിയത്. 5573വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജയം.

കേരള കോൺഗ്രസ് എമ്മിന്റെ എല്ലാ എംഎൽഎമാരും നിലവിലെ മണ്ഡലങ്ങളിൽ തന്നെ ഇക്കുറിയും മത്സരിക്കുമെന്നും ജോസ് കെ മാണി വ്യക്തമാക്കി. അതേസമയം സിപിഎമ്മിന്റെ സ്ഥാനാർത്ഥികളിൽ പാർട്ടി വെള്ളിയാഴ്ച തീരുമാനം എടുക്കാനിരിക്കുകയാണ്. ഇതിനിടയിൽ കേരള കോൺഗ്രസ് എമ്മിന്റെ അധിക സീറ്റ് ആവശ്യങ്ങളിൽ എന്താണെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. മുന്നണി തലത്തിലുള്ള ഔദ്യോഗിക ചർച്ചകൾ പൂർത്തിയാകുന്നതിന് മുമ്പേയുള്ള പ്രഖ്യാപനം രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായിട്ടുണ്ട്.

Content Highlights: Jose K. Mani announced that Roshy Augustine will contest as the LDF candidate from Kattappana in Idukki,

dot image
To advertise here,contact us
dot image