കൊല്ലത്ത് ബിന്ദു കൃഷ്ണ; സിറ്റിങ് എംഎല്‍എമാര്‍ക്ക് പിന്നാലെ 12 പേരുടെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചു

12 പേരുടെ പട്ടികക്ക് അംഗീകാരം നല്‍കി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി.

കൊല്ലത്ത് ബിന്ദു കൃഷ്ണ; സിറ്റിങ് എംഎല്‍എമാര്‍ക്ക് പിന്നാലെ 12 പേരുടെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചു
dot image

ന്യൂഡല്‍ഹി: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സിറ്റിങ് എംഎല്‍എമാര്‍ക്ക് പുറമേ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന 12 പേരുടെ പട്ടികക്ക് അംഗീകാരം നല്‍കി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി. സിറ്റിങ് എംഎല്‍എമാരില്‍ സ്വയം ഒഴിഞ്ഞ കെ ബാബു, എല്‍ദോസ് കുന്നപ്പള്ളി, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരുടെ പേരുകള്‍ മാത്രമാണ് സ്ഥാനാര്‍ത്ഥിത്വം ഉറപ്പാക്കിയവരുടെ പട്ടികയിലില്ലാത്തത്.

സിറ്റിങ് എംഎല്‍എമാര്‍ക്ക് പുറമേ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച 12 പേര്‍

കൊടുങ്ങല്ലൂര്‍ - ഒ ജെ ജനീഷ്
തൃത്താല -വി ടി ബല്‍റാം
കൊയിലാണ്ടി- പ്രവീണ്‍ കുമാര്‍
ചിറ്റൂര്‍ - സുമേഷ് അച്യുതന്‍
വട്ടിയൂര്‍ക്കാവ് - കെ മുരളീധരന്‍
കൊട്ടാരക്കര - ഐഷ പോറ്റി
തരൂര്‍ - കെ സി സുബ്രഹ്‌മണ്യന്‍
കുന്നത്തുനാട് - വി പി സജീന്ദ്രന്‍
പൊന്നാനി - നൗഷാദ് അലി
നാദാപുരം-കെ എം അഭിജിത്ത്
മണലൂര്‍ - ടി എന്‍ പ്രതാപന്‍
കൊല്ലം- ബിന്ദു കൃഷ്ണ

സിറ്റിങ് എംഎൽഎമാരിൽ പെരുമ്പാവൂർ, പാലക്കാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലെ എംഎൽഎമാർ ഒഴികെ മുഴുവൻ പേരും മത്സരിക്കുമെന്നും സ്ക്രീനിങ് കമ്മിറ്റി അധ്യക്ഷൻ മധുസൂദൻ മിസ്ത്രി നേരത്തെ പറഞ്ഞിരുന്നു. എൽദോസ് കുന്നപ്പള്ളിയുടെ കാര്യം അടുത്തഘട്ടത്തിൽ തീരുമാനിക്കുമെന്നും സിറ്റിങ് എംപിമാരുടെ കാര്യം ചിത്രത്തിലില്ല എന്നും മിസ്ത്രി വ്യക്തമാക്കി.

എൽദോസ് കുന്നപ്പള്ളിയുടെ കാര്യം ഹൈക്കമാൻഡ് പ്രത്യേകമായാണ് പരിശോധിക്കുക. എംഎൽഎയ്‌ക്കെതിരെ എഐസിസിയ്ക്ക് നേരിട്ട് പരാതി ലഭിച്ചതിനെത്തുടർന്നാണത്. കോൺഗ്രസ് പ്രവർത്തകരാണ് എഐസിസിക്ക് പരാതി നൽകിയത്. പിന്നാലെ എൽദോസ് കുന്നപ്പള്ളിക്ക് എതിരായ കേസ് ഫയൽ പരിശോധിക്കാൻ ഹൈക്കമാൻഡ് തയ്യാറാകുകയായിരുന്നു. എംഎൽഎയോട് ഫയൽ ഹാജരാക്കാൻ മധുസൂദൻ മിസ്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlights: Congress finalises candidature of 12 more leaders after sitting MLAs

dot image
To advertise here,contact us
dot image