

തൃശ്ശൂര്‍: നാട്ടികയിലേത് പേയ്മെന്റ് സീറ്റ് ആണെന്ന സി സി മുകുന്ദൻ്റെ ആരോപണത്തിന് പിന്നാലെ അദ്ദേഹത്തെ അനുനയിപ്പിക്കാൻ സിപിഐ. തൃശൂരിൽ നിന്നുള്ള സംസ്ഥാന നേതാക്കൾ മുകുന്ദനോട് സംസാരിക്കും. കെ കെ വത്സരാജ്, കെ രാജൻ, കെ പി രാജേന്ദ്രൻ, വി എസ് സുനിൽകുമാർ എന്നിവരെ സംസ്ഥാന നേതൃത്വം ചുമതലപ്പെടുത്തി.
നാട്ടികയിലേത് പേയ്മെന്റ് സീറ്റ് ആണെന്ന് നിലവിലെ എംഎല്‍എ സി സി മുകുന്ദന്‍ ആരോപിച്ചതിന് പിന്നാലെ സിപിഐയില്‍ വിമർശനം ഉയർന്നിരുന്നു. സാമ്പത്തിക സ്വാധീനമാണ് ഗീതാ ഗോപിക്ക് സീറ്റ് നല്‍കിയതിന് കാരണമെന്നും പാര്‍ട്ടിക്ക് പണം പിരിച്ചു നല്‍കാന്‍ കഴിവില്ലാത്തതുകൊണ്ടാണ് തന്നെ തഴഞ്ഞതെന്നും സി സി മുകുന്ദന്‍ ആരോപിച്ചിരുന്നു. പാര്‍ട്ടി സീറ്റ് നല്‍കിയില്ലെങ്കിലും മത്സരിക്കുമെന്ന് സി സി മുകുന്ദന്‍ വെല്ലുവിളിച്ചു.
ഇന്നലെ ചേര്‍ന്ന സിപിഐ സംസ്ഥാന കൗണ്‍സിലാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചത്. നിലവിലെ എംഎല്‍എ സി സി മുകുനന്ദന് പകരം ഗീതാ ഗോപിയെ മത്സരിപ്പിക്കാനാണ് തീരുമാനം. ഇതിനിടെയാണ് അനുനനയ നീക്കവുമായി സിപിഐ എത്തിയിരിക്കുന്നത്.
തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായ നാട്ടികയില്‍ 2011ലും 2016ലും ഗീതാ ഗോപി ആയിരുന്നു എംഎല്‍എ. 2016ല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ വി ദാസനെതിരെ 26,777 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഗീതാ ഗോപിയുടെ വിജയം. 2011ല്‍ 16,054 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഗീത സഭയിലെത്തിയത്.
Content Highlight : Following CC Mukundan’s claim that the Nattika seat is a payment seat, the CPI is seeking to reconcile him. State leaders from Thrissur are expected to speak with Mukundan to resolve the issue.