മുണ്ടക്കൈ-ചൂരൽമല ദുരന്തം: CMRDFലേക്ക് കൂടുതൽ പണം നൽകിയ എംഎല്‍എ കെ ടി ജലീൽ; വിവരാവകാശ രേഖ പുറത്ത്

പുറത്ത് വന്ന പട്ടികയിൽ രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും പേരില്ല

മുണ്ടക്കൈ-ചൂരൽമല ദുരന്തം: CMRDFലേക്ക് കൂടുതൽ പണം നൽകിയ എംഎല്‍എ കെ ടി ജലീൽ; വിവരാവകാശ രേഖ പുറത്ത്
dot image

കൊച്ചി: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി സമാഹരിച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയ നിയമസഭാ അംഗങ്ങളുടെയും പാര്‍ലമെന്റ് അംഗങ്ങളുടെയും പട്ടിക പുറത്തുവിട്ട് ഫോറന്‍സിക് സര്‍ജനും എഴുത്തുകാരനുമായ അജയ് ബാലചന്ദ്രന്‍. വിവരാവകാശ അപേക്ഷപ്രകാരം ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള വിവരമാണ് അജയ് ബാലചന്ദ്രന്‍ പുറത്തുവിട്ടിരിക്കുന്നത്. വിവരാവകാശ അപേക്ഷയുടെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു.

CMRDF അക്കൗണ്ട് കൈകാര്യം ചെയ്യുന്ന ബാങ്കുകള്‍ നല്‍കുന്ന ഡാറ്റയില്‍ നിന്ന് കീവേര്‍ഡ് ഉപയോഗിച്ച് കിട്ടിയ വിവരങ്ങളാണ് നല്‍കുന്നതെന്നാണ് വിവരാവകാശ രേഖയില്‍ പറയുന്നത്. ബാങ്കിലേക്ക് നേരിട്ട് ക്യാഷായി അടച്ചതും ട്രാന്‍സാക്ഷന്‍ സമയത്ത് പേര് കൃത്യമായി രേഖപ്പെടുത്താത്തതുമായ വിവിധ ട്രാന്‍സാക്ഷനുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും വിവരാവകാശ രേഖയില്‍ ചൂണ്ടിക്കാട്ടുന്നു.

പത്ത് എംപിമാരാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരിക്കുന്നത്. വയനാട് മുന്‍ എംപി രാഹുല്‍ ഗാന്ധിയും ഇപ്പോഴത്തെ എംപി പ്രിയങ്ക ഗാന്ധിയും ഇക്കൂട്ടത്തിലില്ല. 121 എംഎല്‍എമാരും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്. ഏറ്റവും അധികം സംഭാവന നല്‍കിയത് കെ ടി ജലീലാണ്. മൂന്ന് ലക്ഷം രൂപയാണ് കെ ടി ജലീല്‍ നല്‍കിയത്.

സിപിഐഎം എംപിമാരായ ഡോ. ശിവദാസന്‍, ജോണ്‍ ബ്രിട്ടാസ് എന്നിവരാണ് എംപിമാരില്‍ സിഎംആര്‍ഡിഎഫ് ഫണ്ടിലേക്ക് കൂടുതല്‍ തുക കൈമാറിയത്. ഇരുവരും 1,10,000 രൂപ കൈമാറി. കെ രാധാകൃഷ്ണന്‍ എംപി 1,00,000 രൂപയാണ് കൈമാറിയത്. കോണ്‍ഗ്രസ് എംപിമാരായ ഹൈബി ഈഡന്‍, ബെന്നി ബഹനാന്‍, എം കെ രാഘവന്‍, ആന്റോ ആന്റണി, ജെബി മേത്തര്‍, എന്‍ കെ പ്രേമചന്ദ്രന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവര്‍ 1,00,000 രൂപ വീതവും കൈമാറി.

എംഎല്‍എമാരില്‍ കെ ടി ജലീലിന് ശേഷം ഏറ്റവും അധികം തുക കൈമാറിയത് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദുവാണ്. രണ്ട് ലക്ഷം രൂപയാണ് മന്ത്രി ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. തൊട്ടുപിന്നില്‍ വാഴൂര്‍ സോമനാണ്. 1,45,500 രൂപയാണ് വാഴൂര്‍ സോമന്‍ കൈമാറിയത്. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് 1,22,222 രൂപയും കൈമാറിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറിയത് ഒരു ലക്ഷം രൂപയാണ്. മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, പി പ്രസാദ്, ജി ആര്‍ അനില്‍, സജി ചെറിയാന്‍, വി എന്‍ വാസവന്‍, ജെ ചിഞ്ചുറാണി, വീണാ ജോര്‍ജ്, രാമചന്ദ്രന്‍ കടന്നപ്പള്ളി, പി എ മുഹമ്മദ് റിയാസ്, കെ കൃഷ്ണന്‍കുട്ടി, വി ശിവന്‍കുട്ടി, ഒ ആര്‍ കേളു, വി അബ്ദുറഹിമാന്‍, കെ ബി ഗണേശ് കുമാര്‍ എന്നിവര്‍ ഒരു ലക്ഷം രൂപ വീതം കൈമാറി. മന്ത്രിമാരായ എം ബി രാജേഷ്, കെ രാജന്‍, റോഷി അഗസ്റ്റിന്‍, എ കെ ശശീന്ദ്രന്‍, സ്പീക്കര്‍ എ എന്‍ ഷംസീര്‍ എന്നിവര്‍ 98, 185 രൂപയാണ് കൈമാറിയത്. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഒരു ലക്ഷം രൂപയും കൈമാറി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഒരു ലക്ഷം രൂപ കൈമാറിയിട്ടുണ്ട്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ 50,000 രൂപയാണ് കൈമാറിയത്.

എം പിമാര്‍

  1. ഡോ. വി ശിവദാസന്‍: 1,10,000
  2. ജോണ്‍ ബ്രിട്ടാസ്: 1,10,000
  3. കെ രാധാകൃഷ്ണന്‍: 1,00,000
  4. ഹൈബി ഈഡന്‍: 1,00,000
  5. ബെന്നി ബഹനാന്‍ : 1,00,000
  6. എം കെ രാഘവന്‍: 1,00,000
  7. ജെബി മേത്തര്‍ ഹിഷാം : 1,00,000
  8. ആന്റോ ആന്റണി പുന്നതാണിയില്‍: 1,00,000
  9. എന്‍ കെ പ്രേമചന്ദ്രന്‍: 1,00,000
  10. രാജ്‌മോഹന്‍ ഉണ്ണിത്താന്‍: 1,00,000

എംഎല്‍എമാര്‍

  1. പിണറായി വിജയന്‍ 1,00,000
  2. കെ എന്‍ ബാലഗോപാല്‍ 1,00,000
  3. പി രാജീവ് 1,22,222
  4. ഡോ. ആര്‍ ബിന്ദു: 2,00,000
  5. പി പ്രസാദ്: 1,00,000
  6. ജി ആര്‍ അനില്‍: 1,00,000
  7. സജി ചെറിയാന്‍: 1,00,000
  8. വി എന്‍ വാസവന്‍: 1,00,000
  9. ജെ ചിഞ്ചുറാണി: 1,00,000
  10. വീണ ജോര്‍ജ്ജ്: 1,00,000
  11. എം ബി രാജേഷ്: 98,185
  12. രാമചന്ദ്രന്‍ കടന്നപ്പള്ളി: 1,00,000
  13. പി എ മുഹമ്മദ് റിയാസ്: 1,00,000
  14. കെ കൃഷ്ണന്‍കുട്ടി: 1,00,000
  15. കെ രാജന്‍: 98,185
  16. വി ശിവന്‍കുട്ടി: 1,00,000
  17. എ കെ ശശീന്ദ്രന്‍: 98,185
  18. ഒ ആര്‍ കേളു: 1,00,000
  19. വി അബ്ദുറഹിമാന്‍ 1,00,000
  20. കെ ബി ഗണേശ് കുമാര്‍ 1,00,000
  21. റോഷി അഗസ്റ്റിന്‍: 98,185
  22. എം വി ഗോവിന്ദന്‍ മാസ്റ്റര്‍: 50,000
  23. എന്‍ ജയരാജ്: 1,00,000
  24. ചിറ്റയം ഗോപകുമാര്‍: 1,00,000
  25. വി ഡി സതീശന്‍: 1,00,000
  26. രമേശ് ചെന്നിത്തല: 50,000
  27. ടി സിദ്ദിഖ്: 50,000
  28. സി ആര്‍ മഹേഷ്: 50,000
  29. ജോണ്‍ ഫെര്‍ണാണ്ടസ്: 25,000
  30. ടി ജെ വിനോദ്: 50,000
  31. എംഎല്‍എ ഓഫീസ്, നിലമ്പൂര്‍: 50,000
  32. എ എന്‍ ഷംസീര്‍: 98,185
  33. മാത്യു ടി തോമസ്: 50,000
  34. വാഴൂര്‍ സോമന്‍: 1,45,500
  35. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ 50,000
  36. അന്‍വര്‍ സാദത്ത്: 50,000
  37. ഇ ചന്ദ്രശേഖരന്‍: 50,000
  38. സി കെ ആശ: 50,000
  39. വി ശശി: 50,000
  40. ഇ കെ വിജയന്‍: 50,000
  41. പി ബാലചന്ദ്രന്‍: 50,000
  42. വി ആര്‍ സുനില്‍ കുമാര്‍ 50,000
  43. ജി എസ് ജയലാല്‍ 50,000
  44. എം വിജിന്‍: 50,000
  45. എച്ച് സലാം 50,000
  46. ജെനിഷ് കുമാര്‍ കെ യു 50,000
  47. കെ ആന്‍സലന്‍ 50,000
  48. സി കെ ഹരീന്ദ്രന്‍: 50,000
  49. എം രാജഗോപാലന്‍: 50,000
  50. ബാബു കെ (നെന്മാറ) 50,000
  51. പി എസ് സുപാല്‍ (പുനലൂര്‍) 50,000
  52. എന്‍ കെ അക്ബര്‍ (ഗുരുവായൂര്‍) 50,000
  53. ആന്റണി ജോണ്‍ (കോതമംഗലം) 50,000
  54. പി പി ചിത്തരഞ്ജന്‍ (ആലപ്പുഴ) 50,000
  55. വി ജോയ് (വര്‍ക്കല) 50,000
  56. കെ പി കുഞ്ഞഹമ്മദ് കുട്ടി 50,000
  57. പി മമ്മിക്കുട്ടി (ഷൊര്‍ണൂര്‍) 50,000
  58. എ സി മൊയ്തീന്‍ (കുന്നംകുളം) 50,000
  59. ഡി കെ മുരളി (വാമനപുരം) 50,000
  60. മുരളി പെരുനെല്ലി (മണലൂര്‍) 50,000
  61. എം നൗഷാദ് (ഇരവിപുരം) 50,000
  62. എ പ്രഭാകരന്‍ (മലമ്പുഴ) 50,000
  63. കെ ഡി പ്രസേനന്‍ (ആലത്തൂര്‍) 50,000
  64. കെ പ്രേംകുമാര്‍ (ഒറ്റപ്പാലം) 50,000
  65. കെ കെ രാമചന്ദ്രന്‍ 50,000
  66. ടി പി രാമകൃഷ്ണന്‍ (പേരാമ്പ്ര) 50,000
  67. കെ ശാന്തകുമാരി (കൊങ്ങാട്) 50,000
  68. ഐ ബി സതീഷ് (കാട്ടാക്കട) 50,000
  69. പി വീ ശ്രീനിജിന്‍ (കുന്നത്തുനാട്) 50,000
  70. ജി സ്റ്റീഫന്‍ (അരുവിക്കര) 50,000
  71. ഡോ. സുജിത്ത് വിജയന്‍പിള്ള 50,000
  72. കെ വി സുമേഷ് (അഴീക്കോട്) 50,000
  73. തോട്ടത്തില്‍ രവീന്ദ്രന്‍ 50,000
  74. കെ എന്‍ ഉണ്ണികൃഷ്ണന്‍ (വൈപ്പിന്‍) 50,000
  75. ദലീമ (അരൂര്‍) 50,000
  76. കെ കെ ശൈലജ (മട്ടന്നൂര്‍) 50,000
  77. സേവിയര്‍ ചിറ്റിലപ്പള്ളി 50,000
  78. സി എച്ച് കുഞ്ഞമ്പു: 50,000
  79. സജീവ് ജോസഫ്: 50,000
  80. ടി എ മധുസൂദനന്‍: 50,000
  81. നന്ദകുമാര്‍ പി: 50,000
  82. പി വി അന്‍വര്‍: 50,000
  83. കെ ജെ മാക്‌സി: 50,000
  84. പി പി സുമോദ് 50,000
  85. എം മുകേഷ്: 50,000
  86. എം എസ് അരുണ്‍കുമാര്‍ 50,000
  87. അംബിക ഒ എസ് 50,000
  88. പി കെ കുഞ്ഞാലിക്കുട്ടി: 50,000
  89. ഡോ. എം കെ മുനീര്‍: 50,000
  90. എന്‍ എ നെല്ലിക്കുന്ന്: 50,000
  91. പി ഉബൈദുള്ള: 50,000
  92. പ്രൊ. ആബിദ് ഹുസൈന്‍ തങ്ങള്‍: 50,000
  93. അബ്ദുള്‍ ഹമീദ്: 50,000
  94. അഡ്വ. യു എ ലത്തീഫ്: 50,000
  95. നജീബ് കാന്തപുരം: 50,000
  96. കുറുക്കോളി മൊയ്തീന്‍: 50,000
  97. എ കെ എം അഷറഫ്: 50,000
  98. പി കെ ബഷീര്‍: 50,000
  99. എന്‍ ഷംസുദ്ദീന്‍: 50,000
  100. കെ പി എ മജീദ്: 50,000
  101. മഞ്ഞളാംകുഴി അലി: 50,000
  102. ടി വി ഇബ്രാഹീം 50,000
  103. ഇ ടി ടൈസണ്‍: 50,000
  104. കടകമ്പള്ളി സുരേന്ദ്രന്‍: 50,000
  105. കാനത്തില്‍ ജമീല: 50,000
  106. എ രാജ: 50,000
  107. പ്രമോദ് നാരായണന്‍: 50,000
  108. ഉമ തോമസ്: 50,000
  109. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍: 50,000
  110. എ പി അനില്‍കുമാര്‍: 50,000
  111. കെ എം സച്ചിന്‍ ദേവ്: 50,000
  112. പ്രതിഭ ഹരി: 50,000
  113. കെ ടി ജലീല്‍: 3,00,000
  114. പി ടി എ റഹീം: 50,000
  115. ലിന്റോ ജോസഫ്: 50,000
  116. എം എം മണി: 50,000
  117. വി കെ പ്രശാന്ത്: 50,000
  118. മുഹമ്മദ് മുഹ്‌സിന്‍: 50,000
  119. അഡ്വ ജോബ് മൈക്കിള്‍: 50,000
  120. പി സി വിഷ്ണുനാഥ്: 50,000
  121. ടി ജെ സനീഷ് കുമാര്‍ ജോസഫ്: 50,000

Content Highlights- K T Jaleel has made the highest financial contribution to the Chief Minister’s Relief Fund (CMRDF).

dot image
To advertise here,contact us
dot image