'ധൈര്യവും ആത്മാഭിമാനവും മരണത്തിന് മുന്നിലും അപൂര്‍വമായ നിര്‍ഭയത്വവും കൊണ്ട് നിര്‍വചിക്കപ്പെട്ട ജീവിതം'

ആയത്തുള്ള അലി ഖമനയിയെ അനുസ്മരിച്ച് പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍

'ധൈര്യവും ആത്മാഭിമാനവും മരണത്തിന് മുന്നിലും അപൂര്‍വമായ നിര്‍ഭയത്വവും കൊണ്ട് നിര്‍വചിക്കപ്പെട്ട ജീവിതം'
dot image

മലപ്പുറം: ഇറാനില്‍ ഇസ്രയേലും അമേരിക്കയും നടത്തിയ സംയുക്ത ആക്രമണത്തില്‍ കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയെ അനുസ്മരിച്ച് മുസ്‌ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍. ധൈര്യവും ആത്മാഭിമാനവും മരണത്തിന് മുന്നിലും അപൂര്‍വമായ നിര്‍ഭയത്വവും കൊണ്ട് നിര്‍വചിക്കപ്പെട്ട ജീവിതമാണ് ആയത്തുള്ള അലി ഖമനയിയെന്ന് മുനവറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സാമ്രാജ്യത്വ സയണിസ്റ്റ് നെക്സസിന്റെ അനീതിക്കെതിരെ ഒരിക്കല്‍ പോലും തലകുനിക്കാത്ത ആളാണ് ഖമനയി. അന്തസ്സും ആത്മാഭിമാനവും ഉയര്‍ത്തിപ്പിടിച്ച് ഒരു വിപ്ലവകാരിയുടെ ഉറച്ച മനസ്സോടെ ഖമനയി പോരാടിയെന്നും മുനവറലി തങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി.

ദുഃഖത്തിലും നിശബ്ദത ഒരു ഓപ്ഷനല്ലെന്നും മുനവറലി തങ്ങള്‍ പറഞ്ഞു. സാമ്രാജ്യത്വ അധിനിവേശത്തിന്റെ ക്രൂരമായ ഗതി മനുഷ്യരാശിയുടെ മേലുള്ള തീരാക്കളങ്കമായി തുടരുന്നു. ധാര്‍മ്മിക വ്യക്തതയും നീതിക്കായുള്ള പ്രതിരോധവും അത് ലോകത്തോട് നിരന്തരം ആവശ്യപ്പെടുന്നു. അതിശക്തരുടെ എല്ലാ അനീതികള്‍ക്ക് മുമ്പിലും കൈകള്‍ കൂപ്പി മുട്ടിലിഴയുന്നവരുടെ കാലത്ത്, മരണത്തെ നേര്‍ക്കുനേര്‍ കണ്ടിട്ടും അചഞ്ചലമായ ധീരതയോടെ അദ്ദേഹം നിലകൊണ്ടു. അനീതിക്കെതിരെയുള്ള ചെറുതും വലുതുമായ എല്ലാ പോരാട്ടങ്ങള്‍ക്കും എക്കാലത്തും പ്രചോദനമായ ജീവിതവും രക്തസാക്ഷിത്വവുമാണ് ഖമനയിയുടേതെന്നും മുനവറി ശിഹാബ് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ആയത്തുള്ള സയ്യിദ് അലി ഖാമനെയി.

ധൈര്യവും ആത്മാഭിമാനവും മരണത്തിനുമുന്നിലും അപൂര്‍വമായ നിര്‍ഭയത്വവും കൊണ്ട് നിര്‍വചിക്കപ്പെട്ട ജീവിതം. വിശുദ്ധ റമദാനിലെ ആ ധീര രക്തസാക്ഷിത്വം അല്ലാഹു സ്വീകരിക്കുമാറാകട്ടെ. സാമ്രാജ്യത്വ സയണിസ്റ്റ് നെക്സസിന്റെ അനീതിക്കെതിരെ അദ്ദേഹം ഒരിക്കല്‍ പോലും തലകുനിച്ചില്ല; പകരം, അന്തസ്സും ആത്മാഭിമാനവും ഉയര്‍ത്തിപ്പിടിച്ച് ഒരു വിപ്ലവകാരിയുടെ ഉറച്ച മനസ്സോടെ പോരാടി.

ദുഃഖത്തിലും നിശ്ശബ്ദത ഒരു ഓപ്ഷനല്ല. സാമ്രാജ്യത്വ അധിനിവേശത്തിന്റെ ക്രൂരമായ ഗതി മനുഷ്യരാശിയുടെ മേലുള്ള തീരാക്കളങ്കമായി തുടരുന്നു. ധാര്‍മ്മിക വ്യക്തതയും നീതിക്കായുള്ള പ്രതിരോധവും അത് ലോകത്തോട് നിരന്തരം ആവശ്യപ്പെടുന്നു. അതിശക്തരുടെ എല്ലാ അനീതികള്‍ക്ക് മുമ്പിലും കൈകള്‍ കൂപ്പി മുട്ടിലിഴയുന്നവരുടെ കാലത്ത്, മരണത്തെ നേര്‍ക്കുനേര്‍ കണ്ടിട്ടും അചഞ്ചലമായ ധീരതയോടെ അദ്ദേഹം നിലകൊണ്ടു. അനീതിക്കെതിരെയുള്ള ചെറുതും വലുതുമായ എല്ലാ പോരാട്ടങ്ങള്‍ക്കും എക്കാലത്തും പ്രചോദനമായ ജീവിതവും രക്തസാക്ഷിത്വവും.

ഹസ്ബുനള്ളാഹ്.

സര്‍വ്വശക്തന്‍ അദ്ദേഹത്തിന്റെ ആത്മാവിന് സമാധാനവും, അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്ക് ശക്തിയും നല്‍കട്ടെ; നീതിയിലേക്കും സത്യത്തിലേക്കും
കാരുണ്യത്തിലേക്കും ലോകത്തെ ഉണര്‍ത്തട്ടെ.

Content Highlights- Panakkad Munavvarali Shihab Thangal paid tribute to Ayatollah Ali Khamenei, expressing condolences and remembering his role as Iran’s Supreme Leader.

dot image
To advertise here,contact us
dot image