ആറളത്ത് വീണ്ടും കാട്ടാന ആക്രമണം; യുവാവിന് ദാരുണാന്ത്യം

ഇന്ന് പുലര്‍ച്ചെ വീടിന് പുറത്തേക്കിറങ്ങിയ അനീഷിനെ കാട്ടാന ആക്രമിക്കുകയായിരുന്നു

ആറളത്ത് വീണ്ടും കാട്ടാന ആക്രമണം; യുവാവിന് ദാരുണാന്ത്യം
dot image

കണ്ണൂര്‍: ആറളം ഫാമില്‍ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവിന് ദാരുണാന്ത്യം. നിരവധി ആദിവാസികളെ പുനരധിവസിപ്പിച്ച പത്താം ബ്ലോക്കിലാണ് കാട്ടാന ആക്രമണമുണ്ടായത്. ആറളം സ്വദേശി അനീഷാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ വീടിന് പുറത്തേക്കിറങ്ങിയ അനീഷിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. അനീഷിന്റെ നെഞ്ചിലടക്കം ചവിട്ടേറ്റിരുന്നു.

ആക്രമണത്തിന് പിന്നാലെ അനീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആദ്യം പേരാവൂര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ നിര്‍ദേശിക്കുകയായിരുന്നു. പരിയാരത്തേക്ക് മാറ്റുന്നതിനിടെ അനീഷ് മരിച്ചു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

Content Highlight; Another wild elephant attack in Aralam; young man dies tragically

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us