'അനാശാസ്യകേന്ദ്രങ്ങളിലെത്തുന്ന ഇടപാടുകാരനുമേൽ പ്രേരണാകുറ്റം നിലനിൽക്കില്ല'; ഹൈക്കോടതി

എറണാകുളം ഗാന്ധിനഗറിലെ വാടകവീട്ടിൽ കഴിഞ്ഞ വർഷം നടന്ന റെയ്ഡിലാണ് പെൺവാണിഭ സംഘം പിടിയിലായത്

'അനാശാസ്യകേന്ദ്രങ്ങളിലെത്തുന്ന ഇടപാടുകാരനുമേൽ പ്രേരണാകുറ്റം നിലനിൽക്കില്ല'; ഹൈക്കോടതി
dot image

കൊച്ചി: അനാശാസ്യകേന്ദ്രങ്ങളിലെത്തുന്ന ഇടപാടുകാരനുമേൽ പ്രേരണാകുറ്റം നിലനിൽക്കില്ല എന്ന് ഹെെക്കാേടതി. അനാശാസ്യകേന്ദ്രത്തിലെത്തിയ കോട്ടയം സ്വദേശിക്കെതിരെ എടുത്ത കേസുകൾ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് സി പ്രദീപ് കുമാറിന്റേതാണ് ഉത്തരവ്.

എറണാകുളം ഗാന്ധിനഗറിലെ വാടകവീട്ടിൽ കഴിഞ്ഞ വർഷം നടന്ന റെയ്ഡിലാണ് പെൺവാണിഭ സംഘം പിടിയിലായത്. ഇവിടെയെത്തിയ കോട്ടയം സ്വദേശിയുടെ പേരിൽ അനാശാസ്യ നിരോധനനിയമപ്രകാരം എടുത്ത കേസുകളാണ് കോടതി റദ്ദാക്കിയത്. യുവതികളെ അനാശാസ്യത്തിന് പ്രേരിപ്പിച്ചതും അനാശാസ്യകേന്ദ്രത്തിൽ എത്തിച്ചതും ഹർജിക്കാരനല്ല. എന്നാൽ അനാശാസ്യകേന്ദ്രത്തിൽ നിന്ന് 50 മീറ്റർ അകലെ ഒരു കുരിശുപള്ളി ഉള്ളതിനാൽ പൊതുസ്ഥലത്തിന് സമീപം എന്ന വകുപ്പ് ബാധകമാകുമെന്ന് പ്രോസിക്യൂഷൻ നിലപാടറിയിച്ചു. ഇതിനെ ഹൈക്കോടതി എതിർത്തു. ഇവിടം ആരാധനാ കർമങ്ങൾ ഇല്ലാത്തതിനാൽ പൊതു ആരാധനാലയമായി കണക്കാക്കാനാകില്ല എന്ന് കോടതി പറഞ്ഞു.

Content Highlights: Kerala High Court rules that a customer visiting an immoral sex trafficking centre cannot be charged with abetment; proceedings against Kottayam native quashed.

dot image
To advertise here,contact us
dot image