ഇടതുപക്ഷം നന്നായിരിക്കാന്‍ വേണ്ടി കേരളം മോശമായിക്കോട്ടെ എന്നാണോ ചിന്തിക്കേണ്ടത്? പരോക്ഷ വിമർശനവുമായി എംഎ ബേബി

'ഇടതുപക്ഷത്തിന് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അത് പരിഹരിക്കണം. അതില്‍ തര്‍ക്കമില്ല. അതിനൊപ്പം കേരളവും മുന്നോട്ട് പോകേണ്ടതുണ്ട്.'

ഇടതുപക്ഷം നന്നായിരിക്കാന്‍ വേണ്ടി കേരളം മോശമായിക്കോട്ടെ എന്നാണോ ചിന്തിക്കേണ്ടത്? പരോക്ഷ വിമർശനവുമായി എംഎ ബേബി
dot image

തിരുവനന്തപുരം: കവി കെ സച്ചിദാനന്ദനെതിരെ പരോക്ഷ വിമർശനവുമായി സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. ഇടതുപക്ഷം നന്നായിരിക്കാന്‍ വേണ്ടി കേരളം മോശമായിക്കോട്ടെ എന്നാണോ ചിന്തിക്കേണ്ടതെന്ന് എം എ ബേബി ചോദിച്ചു. ഭരണപക്ഷത്ത് നിന്ന് മാറി നിന്നാല്‍ ഇടതുപക്ഷം നേരിട്ടേക്കാമായിരുന്ന മോശം പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന ചര്‍ച്ചകള്‍ കേട്ടിരുന്നല്ലോ. തുടര്‍ഭരണത്തിലൂടെ ഇടതുപക്ഷം മോശമായേക്കാമെന്ന് പറഞ്ഞ് അഴിമതിയിലും കെടുകാര്യസ്ഥതയിലുംവര്‍ഗീയച്ഛിദ്രശക്തികളുടെ അഴിഞ്ഞാട്ടത്തിലും

കേരളം തകരട്ടെയെന്നാണോ ചിന്തിക്കേണ്ടതെന്ന് എം എ ബേബി ചോദിച്ചു.

ഇടതുപക്ഷത്തിന് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അത് പരിഹരിക്കണം. അതില്‍ തര്‍ക്കമില്ല. അതിനൊപ്പം കേരളത്തിനും മുന്നോട്ട് പോകേണ്ടതുണ്ട്. നവയുഗപ്പിറവി ജാഥ നടത്തുന്നവരുണ്ടല്ലോ. അവര്‍ കേരളത്തിന്റെ വികസനം സംബന്ധിച്ച് എന്തെങ്കിലും ചര്‍ച്ച ചെയ്യുന്നുണ്ടോ. കേരളത്തിന്റെ ഭാവി വികസനം സംബന്ധിച്ച അവരുടെ കാഴ്ച്ചപ്പാട് എന്താണെന്നും എം എ ബേബി ചോദിച്ചു.

പൊലീസില്‍ ചില പുഴുക്കുത്തുകളുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ അത് പറഞ്ഞിട്ടുണ്ട്. അവയവദാനം നടത്തിയ പത്ത് മാസം പ്രായമുള്ള കുഞ്ഞിന്റെ കുടുംബത്തെ പ്രധാനമന്ത്രി അഭിനന്ദിക്കുന്നു. എന്നാല്‍ അതേ പ്രധാനമന്ത്രി തന്നെ കേരളത്തിന് അവകാശപ്പെട്ട എയിംസ് തരുന്നില്ല. നാണമില്ലാത്ത ഇരട്ടത്താപ്പാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. സ്ത്രീയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം സങ്കടകരമാണ്. അത് ഒരിക്കലും ഉണ്ടായിക്കൂട, ന്യായീകരിക്കാനാവുന്ന കാര്യമല്ല. എന്നാല്‍ അങ്ങനെ ഒരു സംഭവമുണ്ടായത് കൊണ്ട് കേരളത്തിലെ ആരോഗ്യരംഗം മുഴുവന്‍ അപകടകരമാണെന്ന് പറയാനാവില്ലെന്നും എം എ ബേബി കൂട്ടിച്ചേര്‍ത്തു.

Content Highlight; CPIM General Secretary MA Baby criticised poet K Satchidanandan over his recent remarks

dot image
To advertise here,contact us
dot image