ആരോ​ഗ്യമന്ത്രിക്കെതിരായ യൂത്ത് കോൺ​ഗ്രസ് പ്രതിഷേധം; വാക്‌പോരുമായി ഡിവൈഎഫ്ഐയും കെഎസ്‌യുവും

സോഷ്യൽ മീഡിയയിൽ വാക്‌പോരുമായി ഡിവൈഎഫ്ഐയും കെഎസ്‌യുവും

ആരോ​ഗ്യമന്ത്രിക്കെതിരായ യൂത്ത് കോൺ​ഗ്രസ് പ്രതിഷേധം; വാക്‌പോരുമായി ഡിവൈഎഫ്ഐയും കെഎസ്‌യുവും
dot image

തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിനെതിരായ യൂത്ത് കോൺ​ഗ്രസ് പ്രതിഷേധത്തിന് പിന്നാലെ സമൂഹ മാധ്യമത്തിൽ പോ‍ർവിളിയുമായി ഡിവൈഎഫ്ഐയും കെഎസ്‌യുവും. യൂത്ത് കോൺ​ഗ്രസിൻ്റെ കളി അവസാനിപ്പിച്ചേക്കെന്ന് പറഞ്ഞുകൊണ്ട് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ് വി വസീഫ് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ ഇതിനെതിരെ

തൊട്ടുപിന്നാലെ വസീഫിന് മറുപടിയുമായി കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ അടക്കം രംഗത്തെത്തുകയായിരുന്നു. വിരട്ടലും വെല്ലുവിളിയും ഇങ്ങോട്ട് വേണ്ടെന്നായിരുന്നു കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. പ്രതിപക്ഷ സമരങ്ങൾക്ക് നേരെ പ്രതിരോധം തീർക്കാനാണ് നിങ്ങളുടെ തീരുമാനം എങ്കിൽ ആ പ്രതിരോധ കോട്ട പൊളിക്കുകയാണ് തങ്ങളുടെ നിലപാട് എന്നും അലോഷ്യസ് സേവ്യർ ഫേസ്ബുക്കിൽ കുറിച്ചു.

ഇന്ന് രാവിലെയായിരുന്നു മന്ത്രി വീണാ ജോര്‍ജിന്റെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധമാര്‍ച്ച് നടത്തിയത്. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിത്സാ പിഴവ് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. ഗേറ്റ് തള്ളിത്തുറന്ന് അകത്തേയ്ക്ക് ഇരച്ചുകയറിയ പ്രവര്‍ത്തകര്‍ വീടിന്റെ വാതിലിന് മുന്നില്‍ റീത്ത് വെച്ചിരുന്നു. വസതിക്ക് മുന്നില്‍ രണ്ട് പൊലീസുകാരായിരുന്നു ഉണ്ടായിരുന്നത്. പ്രതിഷേധം ശക്തമായതോടെ കൂടുതല്‍ പൊലീസുകാര്‍ സ്ഥലത്തേയ്ക്ക് എത്തി. ഇതിനിടെ പ്രവര്‍ത്തകര്‍ വീടിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ഗേറ്റില്‍ കരിങ്കൊടി തൂക്കുകയും ചെയ്തു.

അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനിടെ പൊലീസുകാരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ പ്രവര്‍ത്തകര്‍ വീട്ടിലേക്ക് വീണ്ടും അതിക്രമിച്ച് കയറാര്‍ ശ്രമിച്ചു. ഇതോടെ പൊലീസിന് ബലം പ്രയോഗിക്കേണ്ടിവന്നു. ഇതിനിടെ പ്രവര്‍ത്തകര്‍ വീട്ടിലേക്ക് ചീമുട്ടയെറിഞ്ഞിരുന്നു. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത പൊലീസ് വാഹനത്തില്‍ കയറ്റി. ഈ സമയം നേമം ഷജീര്‍ അടക്കമുള്ള പ്രവര്‍ത്തകര്‍ പൊലീസ് വാഹനത്തിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തൈക്കാട്-വഴുതക്കാട് റോഡ് പ്രവര്‍ത്തകര്‍ ഉപരോധിക്കുകയും ചെയ്തിരുന്നു.

യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ വിമര്‍ശനവുമായി മന്ത്രി വീണാ ജോര്‍ജ് രംഗത്തെത്തിയിരുന്നു. തന്റെ ഔദ്യോഗിക വസതിക്ക് നേരെയുള്ള യൂത്ത് കോണ്‍ഗ്രസ് അതിക്രമം വി ഡി സതീശന്റെ നിര്‍ദ്ദേശപ്രകാരമാണ് നടന്നത് എന്നായിരുന്നു മന്ത്രി പറഞ്ഞത്. അതിക്രമം നടത്തി മുന്നോട്ടുപോകാനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്നും തെരഞ്ഞെടുപ്പിലെ തോല്‍വി ഭയന്നാണ് കോണ്‍ഗ്രസ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും വീണാ ജോര്‍ജ് പറഞ്ഞിരുന്നു. കുത്തകകളെ സഹായിക്കാനുള്ള നിലപാടാണ് സതീശന്‍ എടുത്തിരിക്കുന്നതെന്നും കോണ്‍ഗ്രസിനും യൂത്ത് കോണ്‍ഗ്രസിനും ജനങ്ങള്‍ റീത്ത് വെയ്ക്കുമെന്നും വീണാ ജോര്‍ജ് പ്രതികരിച്ചിരുന്നു.

Content Highlights- Youth Congress protests against Health Minister, DYFI and Youth Congress raises the voice on social media

dot image
To advertise here,contact us
dot image