വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവം: ഇത്തരം സംഭവങ്ങൾ നിസാരവൽക്കരിക്കാൻ കഴിയില്ല; കെ.കെ.ശൈലജ

സംഭവത്തിൽ ഉഷയ്ക്ക് നഷ്ടപരിഹാരം നൽകുന്നത് ഉൾപ്പെടെ സർക്കാർ ആലോചിക്കുമെന്നും കെ കെ ശൈലജ

വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവം: ഇത്തരം സംഭവങ്ങൾ നിസാരവൽക്കരിക്കാൻ കഴിയില്ല; കെ.കെ.ശൈലജ
dot image

കോഴിക്കോട്: പുന്നപ്രയിൽ വീട്ടമ്മയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തിൽ പ്രതികരണവുമായി മുൻ ആരോ​ഗ്യമന്ത്രിയും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ കെ ശൈലജ. ഇത്തരം സംഭവങ്ങൾ നിസാരവൽക്കരിക്കാൻ കഴിയില്ലെന്ന് കെ കെ ശൈലജ റിപ്പോർട്ടറിനോട് പറഞ്ഞു. ഓപ്പറേഷന് ശേഷം ഉപകരണങ്ങൾ പരിശോധിക്കേണ്ടതാണെന്നും ഉഷ അനുഭവിച്ച പ്രയാസം സങ്കടകരമാണെന്നും കെ കെ ശൈലജ പ്രതികരിച്ചു. സംഭവത്തിൽ ഉഷയ്ക്ക് നഷ്ടപരിഹാരം നൽകുന്നത് ഉൾപ്പെടെ സർക്കാർ ആലോചിക്കുമെന്നും കെ കെ ശൈലജ പറഞ്ഞു.

നിലവിൽ ഉഷയെ കൊച്ചിയിലെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. ഉപകരണം വയറ്റിൽനിന്ന് പുറത്തെടുക്കുന്നതിനുള്ള ശസ്ത്രക്രിയ ഇന്നുണ്ടായേക്കുമെന്ന് കുടുംബം അറിയിച്ചു. സംഭവത്തില്‍ ഗുരുത വീഴ്ച സംഭവിച്ചതായും കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞിരുന്നു.

2021 മെയിലായിരുന്നു ഉഷയുടെ ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയക്ക് പിന്നാലെ കഠിനമായ വേദന അനുഭവപ്പെട്ടിരുന്നതായി ഉഷ റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു. ആശുപത്രികളിൽ മാറിമാറി പോയി ചികിത്സ തേടിയിട്ടുണ്ടെന്നും ഉഷ പറഞ്ഞു. മൂത്രത്തിലൂടെ രക്തം പോകാൻ തുടങ്ങിയപ്പോഴാണ് താൻ ടെസ്റ്റുകൾ നടത്തിയത്. ജോലിക്ക് പോലും പോകാൻ പറ്റാത്ത അവസ്ഥയായിരുന്നു. മൂത്രസഞ്ചിയിൽ കല്ലാണ് എന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് എക്സ്റേ എടുത്തപ്പോഴാണ് വയറ്റിൽ കത്രിക കണ്ടത് എന്നും ഉഷ പറഞ്ഞിരുന്നു.

Content Highlights : Former Health Minister K K Shailaja reacts to the incident where scissors got stuck in the stomach of a housewife in Punnapra

dot image
To advertise here,contact us
dot image