'കേരളത്തില്‍ പുരുഷ കമ്മീഷനെ നിയമിക്കാന്‍ സമയമായിട്ടില്ല': സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പി സതീദേവി

ബ്രിട്ടീഷുകാരായ ജഡ്ജിമാരാണ് ഇന്ത്യയിലെ സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്ന നിയമങ്ങള്‍ നടപ്പാക്കിയതെന്നും സതീദേവി പറഞ്ഞു

'കേരളത്തില്‍ പുരുഷ കമ്മീഷനെ നിയമിക്കാന്‍ സമയമായിട്ടില്ല': സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പി സതീദേവി
dot image

പത്തനംതിട്ട: കേരളത്തില്‍ പുരുഷ കമ്മീഷനെ നിയമിക്കാന്‍ സമയമായിട്ടില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പി സതീദേവി. വീട്ടിലും സമൂഹത്തിലും തൊഴിലിടങ്ങളിലും പുരുഷ മേധാവിത്വമുളള രാജ്യത്ത് സ്ത്രീ സംരക്ഷണ നിയമത്തിന് ഏറെ പ്രസക്തിയുണ്ടെന്നും സ്ത്രീകള്‍ക്ക് സംരക്ഷണം കൊടുക്കാനുളള നിയമം പുരുഷന്മാര്‍ക്കെതിരെയല്ല, മറിച്ച് സ്ത്രീകളെ സംരക്ഷിക്കാന്‍ വേണ്ടിയുളളതാണെന്നും സതീദേവി പറഞ്ഞു. പത്തനംതിട്ട പ്രസ്ക്ലബും വനിതാ കമ്മീഷനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ചേര്‍ന്ന് സംഘടിപ്പിച്ച മാധ്യമശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

'സ്ത്രീകളുടെ അന്തസ്സിന് പ്രാധാന്യം നല്‍കിയാണ് ബ്രിട്ടീഷ് ഇന്ത്യയില്‍ നിയമങ്ങള്‍ നടപ്പിലാക്കിയത്. സ്ത്രീകള്‍ക്ക് എങ്ങനെ സംരക്ഷണം കൊടുക്കാമെന്ന നിയമം ബ്രിട്ടീഷ് ഇന്ത്യയിലുണ്ടായിരുന്നു. ബ്രിട്ടീഷുകാരായ ജഡ്ജിമാരാണ് ഇന്ത്യയിലെ സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്ന നിയമങ്ങള്‍ നടപ്പാക്കിയത്. കോടതികളുണ്ടായത് ബ്രിട്ടീഷുകാരുടെ കാലത്താണ്. വീട്ടിലും സമൂഹത്തിലും തൊഴിലിടങ്ങളിലും പുരുഷമേധാവിത്വമുളള രാജ്യത്ത് സ്ത്രീസംരക്ഷണ നിയമത്തിന് ഏറെ പ്രസക്തിയുണ്ട്': സതീദേവി പറഞ്ഞു.

Content Highlights: 'It is not time to appoint a men's commission in Kerala': Women's Commission Chairperson Sathidevi

dot image
To advertise here,contact us
dot image