

കൊച്ചി: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ആലുവയിലെ ഗതാഗത കുരുക്ക് പരിഹരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എയര്‍പോര്‍ട്ട്-സീ പോര്‍ട്ട് റോഡ് പണി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് പുതുയുഗ യാത്ര ആലുവയിലെത്തിയപ്പോള്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ആരോഗ്യരംഗം കനത്ത പ്രതിസന്ധി യിലാണെന്നും ആരോഗ്യകേരളം വെന്റിലേറ്ററിലാണെന്ന പ്രതിപക്ഷ ആരോപണം ശരിവെക്കുന്ന സംഭവങ്ങളാണ് അരങ്ങേറുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു. ആലപ്പുള സ്വദേശിനിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത് ഉള്‍പ്പെടെ നിരവധി ചികിത്സാ പിഴവുകള്‍ നിയമസഭയില്‍ ഉന്നയിച്ചിട്ടും സര്‍ക്കാര്‍ തികഞ്ഞ അവഗണനയാണ് കാട്ടുന്നത്. ഓരോ വീഴ്ചയുണ്ടാകുമ്പോഴും മന്ത്രി റിപ്പോര്‍ട്ടുകള്‍ തേടുന്നുണ്ടെങ്കിലും നടപടികള്‍ ഉണ്ടാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ചികിത്സാ പിഴവിന് ഇരയായവരോട് സര്‍ക്കാര്‍ കാട്ടുന്നത് കടുത്ത ക്രൂരതയാണെന്ന് സതീശന്‍ ആരോപിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പിഴവിനിരയായ ഹര്‍ഷിനയ്ക്ക് ഒരു സഹായവും സര്‍ക്കാര്‍ നല്‍കിയില്ലെന്നും അവരുടെ ചികിത്സാ ചെലവ് പ്രതിപക്ഷമാണ് വഹിക്കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.
Content Highlights: V D Satheesan Assures Traffic Congestion Solution in Aluva if UDF Comes to Power