'NO BEEF WITH ANYONE; That's our recipe for happiness'; കേരള സ്റ്റോറി 2നെ ട്രോളി ടൂറിസം വകുപ്പിന്‍റെ പോസ്റ്റർ

ചില സാഹചര്യങ്ങളിൽ ബീഫ്' എന്ന വാക്കിന് സംഘര്‍ഷം, വഴക്ക് എന്നെല്ലാം അർത്ഥമുണ്ട്, ഈ അർത്ഥത്തിലാണ് നോ ബീഫ്' എന്ന വാക്ക് ഇവിടെ ഉപയോഗിച്ചത്

'NO BEEF WITH ANYONE; That's our recipe for happiness'; കേരള സ്റ്റോറി 2നെ ട്രോളി ടൂറിസം വകുപ്പിന്‍റെ പോസ്റ്റർ
dot image

തിരുവനന്തപുരം: കേരളത്തിൽ ബീഫ് വിവാദം ആളിക്കത്തുമ്പോള്‍ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുകയാണ് ടൂറിസം വകുപ്പിന്‍റെ പുതിയ പോസ്റ്റർ. ആരോടും വെറുപ്പോ വിദ്വേഷമോ ഇല്ല, അതാണ് ഞങ്ങളുടെ സന്തോഷത്തിന്റെ രുചിക്കൂട്ട് എന്ന് അര്‍ത്ഥം വരുന്ന 'നോ ബീഫ് വിത്ത് എനിവണ്‍; ദാറ്റ്‌സ് അവര്‍ റെസിപ്പി ഫോർ ഹാപ്പിനസ്' എന്നെഴുതിയ പോസ്റ്ററാണ് ടൂറിസം വകുപ്പ് ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. 'കേരള സ്റ്റോറി 2' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നതിന് പിന്നാലെ കേരളത്തില്‍ ബീഫിനെക്കുറിച്ചുള്ള ചര്‍ച്ചകളും ട്രോളുകളും സജീവമാവുകയാണ്. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ സംസ്ഥാന ടൂറിസം വകുപ്പും സിനിമയെ ട്രോളി രംഗത്തെത്തിയിരിക്കുന്നത്.

'സ്‌നേഹം, ഐക്യം, എല്ലാവരെയും ഉള്‍ക്കൊള്ളാനാകുന്ന വിശാല മനസ്‌കത. ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് സ്വാഗതം' എന്ന കുറിപ്പോടെയാണ് ടൂറിസം വകുപ്പ് ചിത്രം പങ്കുവച്ചത്. എല്ലാ മനുഷ്യരെയും ഒരുപോലെ ചേര്‍ത്തുപിടിക്കുന്ന നാടാണ് കേരളമെന്നും ഇവിടെ മതചിന്തകള്‍ക്കും വിദ്വേഷത്തിനും സ്ഥാനമില്ലെന്നുമുള്ള ടൂറിസം വകുപ്പിന്റെ നിലപാടാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്. ചില സാഹചര്യങ്ങളില്‍ 'ബീഫ്' എന്ന വാക്കിന് സംഘര്‍ഷം, വഴക്ക്, പിണക്കം എന്നൊക്കെ അര്‍ത്ഥം വരാറുണ്ട്. ഈ അര്‍ത്ഥത്തിലാണ് 'നോ ബീഫ്' എന്ന വാക്ക് ടൂറിസം വകുപ്പ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.

അതേസമയം, കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന കേരള സ്റ്റോറി 2 സിനിമയ്‌ക്കെതിരെ ക്യാമ്പയിനുമായി എസ്എഫ്‌ഐ രംഗത്തെത്തി. നാളെ തിരുവനന്തപുരത്തെ മാനവീയം വീഥിയില്‍ എസ്എഫ്‌ഐ പൊറോട്ടയും ബീഫും വിളമ്പും. നല്ല ചൂട് പൊറോട്ടയും ബീഫും എന്ന പേരിലാണ് എസ്എഫ്‌ഐ പരിപാടി സംഘടിപ്പിക്കുന്നത്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയും പ്രസിഡന്റും പരിപാടിയില്‍ പങ്കെടുക്കും. പിന്നാലെ എല്ലാ ക്യാമ്പസുകളിലും എസ്എഫ്‌ഐ പരിപാടി സംഘടിപ്പിക്കും.

Content Highlight; Amid the beef controversy in Kerala, a new poster by the Tourism Department is becoming a trending topic on social media. The Tourism Department has shared a poster on Facebook that reads 'No Beef with Anyone; That's Our Recipe for Happiness'.

dot image
To advertise here,contact us
dot image