കണ്ണൂരിൽ കാട്ടുപന്നി കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞു; യാത്രക്കാരന് ദാരുണാന്ത്യം

നരവൂർ സ്വദേശി എൻ പ്രദീപനാണ് മരിച്ചത്

കണ്ണൂരിൽ കാട്ടുപന്നി കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞു; യാത്രക്കാരന് ദാരുണാന്ത്യം
dot image

കണ്ണൂർ: കതിരൂർ മൂന്നാംമൈലിൽ കാട്ടുപന്നി കുറുകെ ചാടിയതിന് പിന്നാലെ ഓട്ടോറിക്ഷ മറിഞ്ഞ് യാത്രക്കാരന് ദാരുണാന്ത്യം. ഇന്ന് പുലർച്ചെ ആയിരുന്നു അപകടം. മത്സ്യക്കച്ചവടക്കാരനായ കൂത്തുപറമ്പ് നരവൂർ സ്വദേശി എൻ പ്രദീപനാണ് മരിച്ചത്. തലശ്ശേരിയിൽ നിന്നും ഓട്ടോയിൽ വിൽപ്പനക്കുള്ള മത്സ്യവുമെടുത്ത് പോകുന്നതിനിടെയായിരുന്നു അപകടം. അപകടത്തിന് പിന്നാലെ പ്രദീപനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്.

Content Highlights:‌ Passenger dies after autorickshaw overturns after wild boar jumps over at kannur, Kathiroor

dot image
To advertise here,contact us
dot image