പരവൂരിൽ കടലിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർത്ഥികളെ കാണാതായി; മൂന്ന് പേരെ രക്ഷപ്പെടുത്തി

കടലും കായലും ചേരുന്ന പൊഴിമുഖത്താണ് അപകടം ഉണ്ടായത്

പരവൂരിൽ കടലിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർത്ഥികളെ കാണാതായി; മൂന്ന് പേരെ രക്ഷപ്പെടുത്തി
dot image

കൊല്ലം: പരവൂരിൽ കടലിൽ ഇറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർത്ഥികളെ കാണാതായി. മൂന്ന് വിദ്യാർത്ഥികളെ രക്ഷപ്പെടുത്തി. ഉച്ചയ്ക്ക് രണ്ടരയോടെ പൊഴിക്കര ദേവിക്ഷേത്രത്തിന് സമീപമാണ് കുട്ടികൾ കുളിക്കാൻ ഇറങ്ങിയത്. കടലും കായലും ചേരുന്ന പൊഴിമുഖത്താണ് അപകടം ഉണ്ടായത്.

അഞ്ചംഗ സംഘമാണ് കടലിൽ കുളിക്കാനായി എത്തിയത്. മൂന്ന് പേരെ പരവൂർ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തിയിരുന്നു. അയത്തിൽ സ്വദേശികളായ കണ്ണൻ, ബിബിൻ എന്നിവർക്കായി കോസ്റ്റ്ഗാർഡ് തിരച്ചിൽ തുടരുകയാണ്.

Content Highlights:‌ Two Plus One student's missing who went into the sea for bath in Paravur , kollam

dot image
To advertise here,contact us
dot image