ആഗോള അയ്യപ്പ സംഗമം; ദേവസ്വം ബോർഡിൽ നിന്ന് വാങ്ങിയ പണം തിരികെ നൽകിയെന്ന് ആവർത്തിച്ച് വി എൻ വാസവൻ

ശബരിമല കൊടിമര നിര്‍മാണവുമായി ബന്ധപ്പെട്ട കേസ് വിജിലന്‍സ് അന്വേഷിക്കുന്നുണ്ടെന്നും വി എൻ വാസവൻ

ആഗോള അയ്യപ്പ സംഗമം; ദേവസ്വം ബോർഡിൽ നിന്ന് വാങ്ങിയ പണം തിരികെ നൽകിയെന്ന് ആവർത്തിച്ച് വി എൻ വാസവൻ
dot image

കോട്ടയം: ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക ക്രമക്കേട് ആരോപണത്തിൽ നിലപാട് വ്യക്തമാക്കി ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍. ദേവസ്വം മുന്‍കൂറായി നല്‍കിയ പണം തിരിച്ചടച്ചത് സംബന്ധിച്ച് നിയമസഭയില്‍ നല്‍കിയ മറുപടി ശരിയാണെന്നും കൃത്യമായി ദേവസ്വം ബോര്‍ഡ് പണം തിരിച്ചു നല്‍കിയിട്ടുണ്ടെന്നും വാസവന്‍ പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ പരിശോധിച്ച ശേഷം പറയാം. രമേശ് ചെന്നിത്തലയും കെ സി വേണുഗോപാലും അടക്കമുള്ളവര്‍ നടത്തുന്ന പ്രസ്താവനകളില്‍ പൊതുജനങ്ങളോട് മാപ്പ് പറയേണ്ടി വരും. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ കയറ്റിയവര്‍ക്കാണ് ഇപ്പോള്‍ സങ്കടമെന്നും വാസവന്‍ പറഞ്ഞു.

Also Read:

ശബരിമല കൊടിമര നിര്‍മാണവുമായി ബന്ധപ്പെട്ട കേസ് വിജിലന്‍സ് അന്വേഷിക്കുന്നുണ്ടെന്നും അതിന്റെ അന്വേഷണം വരുമ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ ബോധ്യമാകുമെന്നും വാസവന്‍ പറഞ്ഞു. ചില ഗൂഢാലോചനകള്‍ നടന്നിട്ടുണ്ട്, ആഗോള അയ്യപ്പ സംഗമം നടന്നതുകൊണ്ടാണ് കള്ളത്തരങ്ങളെല്ലാം പുറത്തുവന്നത്. ഉമ്മന്‍ ചാണ്ടിയെ മരിച്ചിട്ടും വേട്ടയാടുന്നു എന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രസ്താവന തിരുത്തണമെന്നും വിഎന്‍ വാസവന്‍ ആവശ്യപ്പെട്ടു.

തിരുവഞ്ചൂര്‍ അടിസ്ഥാന രഹിതമായ ആക്ഷേപങ്ങള്‍ ഉയര്‍ത്തുകയാണ്. ഉമ്മന്‍ ചാണ്ടിയെ ജീവിച്ചിരുന്നപ്പോള്‍ വേട്ടയാടിയത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണെന്ന് ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ തന്നെ പറഞ്ഞിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയെ ജീവിച്ചിരുന്നപ്പോള്‍ വേദനിപ്പിച്ച ആളാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. വേട്ടയാടല്‍ നടത്തിയ തിരുവഞ്ചൂര്‍ തന്നെ ഇത് പറയുന്നത് ഭൂഷണം അല്ല. യഥാര്‍ഥ്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍ ഇങ്ങനെയുള്ള പ്രസ്താവനകള്‍ ശരി ആണോ?. ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ ഫ്ളെക്സ് വെച്ച സംഭവത്തില്‍ എല്‍ഡിഎഫിനോ സിപിഎമ്മിനോ പങ്കില്ലെന്നും വിഎന്‍ വാസവന്‍ കൂട്ടിച്ചേര്‍ത്തു.

കേരള കോണ്‍ഗ്രസിൽ ഒരു അഭിപ്രായ വ്യത്യാസവുമില്ല. അവർ ചക്കരയും തേനും പോലെ നിൽക്കുന്നവരാണെന്നും വി എൻ വാസവൻ പറഞ്ഞു. റോഷി പറഞ്ഞത് ജോസ് കെ മാണിയുമായുള്ള അടുപ്പം കൊണ്ടാണ്. പാലായിൽ ജോസ് കെ മാണി മത്സരിച്ച് വിജയിക്കണമെന്ന് ആഗ്രഹം കൊണ്ടാണ് റോഷി അങ്ങനെ പറഞ്ഞതെന്നും വി എൻ വാസവൻ പറഞ്ഞു. ജോസ് കെ മാണി പാലായിൽ തന്നെ മത്സരിക്കുമെന്നായിരുന്നു റോഷി അഗസ്റ്റിൻ കഴിഞ്ഞ ദിവസം വീണ്ടും ആവർത്തിച്ചത്. 

Content Highlight; Global Ayyappa Sangamam Controversy: Minister VN Vasavan Stands Firm, Says Devaswom Board Funds Were Refunded

dot image
To advertise here,contact us
dot image