ഇടതുപക്ഷ സഹയാത്രികരെ കണ്ടാൽ ചേർത്തുപിടിച്ചോളണം, സർക്കാരിനെ താഴെയിറക്കാൻ അവർക്കാണ് വാശി; വി ഡി സതീശൻ

'പിണറായി വിജയനും വി ഡി സതീശനുമൊക്കെ കുറച്ചുകാലമേ ഇവിടെയുണ്ടാകൂ. അടുത്ത തലമുറയ്ക്ക് ഇവിടെ ജീവിക്കണം'

ഇടതുപക്ഷ സഹയാത്രികരെ കണ്ടാൽ ചേർത്തുപിടിച്ചോളണം, സർക്കാരിനെ താഴെയിറക്കാൻ അവർക്കാണ് വാശി; വി ഡി സതീശൻ
dot image

കോഴിക്കോട്: പിണറായി സര്‍ക്കാര്‍ എവിടെയൊക്കെയാണോ പരാജയപ്പെട്ടത് അവിടെയൊക്കെ കേരളത്തെ കൈപിടിച്ചുയര്‍ത്തുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സ്വപ്‌നതുല്ല്യമായ പദ്ധതികളുമായാണ് യുഡിഎഫ് വരുന്നത്. പുതുയുഗ യാത്ര തിരുവനന്തപുരത്തേക്ക് എത്തുമ്പോഴേക്കും കേരളത്തിന്റെ സമഗ്രപദ്ധതിയാണ് അവതരിപ്പിക്കുകയെന്നും വി ഡി സതീശന്‍ പറഞ്ഞു.

'കമ്യൂണിസ്റ്റ് പാര്‍ട്ടി സംഘപരിവാറിന്റെ അതേപാതയില്‍ വര്‍ഗീയത പറയുകയാണ്. സജി ചെറിയാനെപ്പോലെ ഒരു മന്ത്രി പച്ചയ്ക്ക് വര്‍ഗീയത പറയുന്നു. നാലുവോട്ടിന് വേണ്ടി യുഡിഎഫ് വര്‍ഗീയതയുമായി കോംപ്രമൈസ് ചെയ്യില്ല. മതേതര കേരളം ഈ നിലപാട് കൈനീട്ടി സ്വീകരിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു', പുതുയുഗ യാത്രയ്ക്ക് കോഴിക്കോട് മുതലക്കുളത്ത് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിണറായി വിജയനും വി ഡി സതീശനുമൊക്കെ കുറച്ചുകാലമേ ഇവിടെയുണ്ടാകൂ. അടുത്ത തലമുറയ്ക്ക് ഇവിടെ ജീവിക്കണം. അവരെ മതത്തിന്റെ പേരില്‍ തമ്മിലടിപ്പിക്കരുത്. വര്‍ഗീയത പറയുന്നവരോട് ഇങ്ങോട്ട് വരേണ്ടെന്ന് പറയണം. എല്ലാ മലയാളികള്‍ക്കും അത് പറയാനുള്ള ആര്‍ജവം യുഡിഎഫ് നല്‍കണം എന്നും വി ഡി സതീശന്‍ പറഞ്ഞു.

ശബരിമലയില്‍ അയ്യപ്പന്റെ സ്വര്‍ണം കൊള്ളയടിച്ച മൂന്ന് നേതാക്കള്‍ക്കെതിരെ നടപടിയില്ല. രക്തസാക്ഷിഫണ്ട് തട്ടുവെന്ന് പറഞ്ഞ കമ്യൂണിസ്റ്റിനെ പുറത്താക്കി. കൊച്ചിയില്‍ അഭിമന്യൂവിന്റെ ഫണ്ട് അടിച്ചുമാറ്റി. തിരുവനന്തപുരത്ത് വിഷ്ണുവിന്റേയും. രക്തസാക്ഷിയുടെ കുടുംബം പോലും വെറുക്കുന്ന പാര്‍ട്ടിയായി സിപിഐഎം മാറി. ഇടതുപക്ഷ സഹയാത്രികരെ കണ്ടാല്‍ ചേര്‍ത്തുപിടിച്ചോളണം. ഈ സര്‍ക്കാരിനെ താഴെയിറക്കാന്‍ അവര്‍ക്കാണ് വാശിയെന്നും വി ഡി സതീശന്‍ പറഞ്ഞു.

Content Highlights: wherever the Pinarayi government has failed udf will be lifted up said v d satheesan

dot image
To advertise here,contact us
dot image