തിരുവനന്തപുരം അമ്മത്തൊട്ടിലിൽ 5 ദിവസം പ്രായമുള്ള അതിഥിയെത്തി; ഈ വർഷം ലഭിക്കുന്ന നാലാമത്തെ കുഞ്ഞായി 'വസന്ത്'

അഞ്ച് ദിവസം പ്രായമുള്ള 2.8 കിലോ ഭാരമുള്ള ആൺകുഞ്ഞിനെയാണ് അമ്മത്തൊട്ടിലിൽ ലഭിച്ചത്

തിരുവനന്തപുരം അമ്മത്തൊട്ടിലിൽ 5 ദിവസം പ്രായമുള്ള അതിഥിയെത്തി; ഈ വർഷം ലഭിക്കുന്ന നാലാമത്തെ കുഞ്ഞായി 'വസന്ത്'
dot image

തിരുവനന്തപുരം: ശിശുക്ഷേമസമിതിയുടെ ആസ്ഥാനത്തുള്ള അമ്മത്തൊട്ടിലിൽ പുതിയ അതിഥി എത്തി. അഞ്ച് ദിവസം പ്രായമുള്ള 2.8 കിലോ ഭാരമുള്ള ആൺകുഞ്ഞിനെയാണ് ഇന്നലെ രാവിലെ അമ്മത്തൊട്ടിലിൽ ലഭിച്ചത്. കവി ഒ എൻ വി കുറുപ്പിനെ അനുസ്മരിച്ച് കുഞ്ഞിന് 'വസന്ത്' എന്ന് അധികൃതർ പേര് നൽകി. കുഞ്ഞിനെ തൈക്കാട് കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞ് പൂർണ ആരോഗ്യവാൻ ആണെന്ന് സമിതി അധികൃതർ അറിയിച്ചു. ഈ വർഷം ലഭിക്കുന്ന നാലാമത്തെ കുഞ്ഞ് ആണ് വസന്ത്.

Content Highlights:‌ A new baby has arrived at the Ammathottil, thiruvananthapuram

dot image
To advertise here,contact us
dot image