കേരളത്തിൻ്റെ മനസ്സറിയാൻ ഓൺലൈൻ സർവേയുമായി റിപ്പോർട്ടർ; 140 മണ്ഡലങ്ങളിലെയും എംഎല്‍എമാര്‍ക്ക് മാര്‍ക്കിടാം

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന വിഷയങ്ങള്‍ ഏതെന്ന് രേഖപ്പെടുത്താനും റിപ്പോര്‍ട്ടര്‍ ഓണ്‍ലൈന്‍ സര്‍വേയില്‍ അവസരമുണ്ട്

കേരളത്തിൻ്റെ മനസ്സറിയാൻ ഓൺലൈൻ സർവേയുമായി റിപ്പോർട്ടർ; 140 മണ്ഡലങ്ങളിലെയും എംഎല്‍എമാര്‍ക്ക് മാര്‍ക്കിടാം
dot image

2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിന്റെ മനസറിയാന്‍ ഓണ്‍ലൈന്‍ സര്‍വേയുമായി റിപ്പോര്‍ട്ടര്‍. 140 മണ്ഡലങ്ങളിലെയും ജനങ്ങള്‍ക്ക് അവരുടെ എംഎല്‍എയെ വിലയിരുത്താന്‍ ഈ സര്‍വേയില്‍ അവസരമുണ്ട്. മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും മന്ത്രിമാരുടെയും പ്രവര്‍ത്തന മികവിനും ജനങ്ങള്‍ക്ക് മാര്‍ക്കിടാം. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന വിഷയങ്ങള്‍ ഏതെന്ന് രേഖപ്പെടുത്താനും റിപ്പോര്‍ട്ടര്‍ ഓണ്‍ലൈന്‍ സര്‍വേയില്‍ അവസരമുണ്ട്.

സര്‍വേയില്‍ എങ്ങനെ പങ്കെടുക്കാം

റിപ്പോര്‍ട്ടര്‍ വെബ്‌സൈറ്റിലൂടെയും സോഷ്യല്‍ മീഡിയ പേജുകളിലൂടെയും REPORTER Online Election Surveyയില്‍ നിങ്ങള്‍ക്ക് പങ്കാളികളാകാം. ക്യൂ ആര്‍ കോഡ് വഴി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തേണ്ടവര്‍ക്ക് അതിനുള്ള സൗകര്യവും ഉണ്ട്.

സര്‍വേ പേജില്‍ പ്രവേശിച്ചാല്‍ 'നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക' എന്ന തലക്കെട്ടിന് താഴെയുള്ള 'നിങ്ങളുടെ ജില്ല തിരഞ്ഞെടുക്കുക' എന്ന ബോക്‌സില്‍ ക്ലിക്ക് ചെയ്യുക. കേരളത്തിലെ 14 ജില്ലകളുടെ പട്ടിക അവിടെ കാണാം. അതില്‍ നിന്ന് നിങ്ങളുടെ ജില്ല തിരഞ്ഞെടുക്കുക. തുടര്‍ന്ന് 'നിങ്ങളുടെ മണ്ഡലം തിരഞ്ഞെടുക്കുക' എന്ന ബോക്‌സില്‍ ക്ലിക്ക് ചെയ്ത് മണ്ഡലം തിരഞ്ഞെടുക്കണം. ഇതിന് ശേഷം Next ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്ന ഘട്ടത്തിലേക്ക് കടക്കാം.

അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്ന പ്രധാന പേജില്‍ പ്രവേശിച്ചാല്‍ നിങ്ങളുടെ എംഎല്‍എയുടെ പേര്, പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ കക്ഷി, നിലവിലെ സ്‌കോര്‍ തുടങ്ങിയ വിവരങ്ങള്‍ കാണാം. അതിന് താഴെയായി സര്‍വേയുടെ ആദ്യ ഘട്ടം ആരംഭിക്കും. ഈ ഘട്ടത്തില്‍ പത്ത് ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓരോ മണ്ഡലത്തിലെയും എംഎല്‍എയുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ ഓരോ ചോദ്യത്തിനും മാര്‍ക്ക് നല്‍കാം. ഇതിനായി ഓരോ ചോദ്യത്തിനും താഴെയായി ഉള്ള സ്ലൈഡിംഗ് ബാറുകളാണ് ഉപയോഗിക്കേണ്ടത്. 0 മുതല്‍ 10 മാര്‍ക്കുകള്‍ വരെ നിങ്ങള്‍ക്ക് രേഖപ്പെടുത്താവുന്ന വിധത്തിലാണ് സ്ലൈഡിംഗ് ബാറുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

സര്‍വേയുടെ രണ്ടാം ഘട്ടത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തേണ്ട ആറ് പ്രധാന ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ആദ്യ ചോദ്യം ഈ തെരഞ്ഞെടുപ്പില്‍ നിങ്ങളുടെ വോട്ടിനെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന വിഷയം ഏത് എന്നതാണ്. അതിന് താഴെ നല്‍കിയിരിക്കുന്ന പത്ത് ഓപ്ഷനുകളില്‍ നിന്ന് അനുയോജ്യമായത് തിരഞ്ഞെടുക്കാം. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പ്രകടനം, പ്രതിപക്ഷ നേതാവിന്റെ പ്രകടനം, മന്ത്രിസഭയിലെ ഏറ്റവും മികച്ച മന്ത്രി, അടുത്ത മുഖ്യമന്ത്രി ആരാകണം, ഇത്തവണ ഏത് മുന്നണി അധികാരത്തില്‍ വരണമെന്നാണ് ആഗ്രഹം തുടങ്ങിയ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാം.

എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി കഴിഞ്ഞാല്‍ താഴെ കാണുന്ന SUBMIT ബട്ടണില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ഫോണ്‍ നമ്പര്‍ നല്‍കി OTP വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയാല്‍ സര്‍വേ നടപടികള്‍ പൂര്‍ത്തിയാകും.

ഇതോടൊപ്പം തന്നെ, ഇതേ പേജില്‍ ഓരോ മണ്ഡലത്തിന്റെയും വിശദമായ ചരിത്രം, തദ്ദേശ സ്ഥാപനങ്ങള്‍, അവിടെയുള്ള ഭരണകക്ഷികള്‍, മണ്ഡലത്തിലെ മുന്‍കാല എംഎല്‍എമാര്‍, അതിര്‍ത്തി മണ്ഡലങ്ങള്‍, 2006 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വിശദമായ ഫലങ്ങള്‍ തുടങ്ങിയ വിവരങ്ങളും ലഭ്യമാകും.

Content Highlights: reporter online survey kerala assembly election 2026

dot image
To advertise here,contact us
dot image