പാതിവില തട്ടിപ്പ്; ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണനെതിരെ കേസെടുത്തു

പാതിവിലയ്ക്ക് ഇരുചക്ര വാഹനം നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങി രണ്ട് വര്‍ഷമായിട്ടും വാഹനമോ പണമോ നല്‍കിയില്ലെന്നാണ് പരാതി

പാതിവില തട്ടിപ്പ്; ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണനെതിരെ കേസെടുത്തു
dot image

കൊച്ചി: പാതിവില തട്ടിപ്പില്‍ ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണനെതിരെ പൊലീസ് കേസെടുത്തു. പണം വാങ്ങിയിട്ട് സ്‌കൂട്ടര്‍ നല്‍കിയില്ലെന്ന പരാതിയിലാണ് കേസ്. തൃക്കാക്കര പൊലീസാണ് കേസെടുത്തത്. എ എന്‍ രാധാകൃഷ്ണനെ കൂടാതെ ബിജെപി നേതാക്കളായ സുമേഷ്, രൂപേഷ് മേനോന്‍, കെ ടി ബിനീഷ് എന്നിവര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. പാതിവിലയ്ക്ക് ഇരുചക്ര വാഹനം നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങി രണ്ട് വര്‍ഷമായിട്ടും വാഹനമോ പണമോ നല്‍കിയില്ലെന്നാണ് പരാതി. പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം നിരവധി പരാതികളുയര്‍ന്നിരുന്നു.

പാതിവില തട്ടിപ്പുകേസിലെ മുഖ്യപ്രതി അനന്തു കൃഷ്ണന്റെ മൂന്ന് സ്ഥാപനങ്ങളുടെ അക്കൗണ്ടുകളിലേക്ക് എ എന്‍ രാധാകൃഷ്ണന്‍ പ്രസിഡന്റായ 'സൈന്‍' 42 കോടി രൂപ നല്‍കിയതിന്റെ ബാങ്ക് രേഖ ക്രൈംബ്രാഞ്ച് നേരത്തെ കണ്ടെത്തിയിരുന്നു. രാധാകൃഷ്ണനുമായി കൂടിക്കാഴ്ച്ച നടത്തിയതായി അനന്തുകൃഷ്ണന്റെ മൊഴിയുണ്ടായിരുന്നു.

Content Highlights: Half-price scam; Case registered against BJP leader AN Radhakrishnan

dot image
To advertise here,contact us
dot image