'സര്‍ക്കാരിന്‍റെ RRTS അംഗീകരിക്കപ്പെട്ട റെയില്‍വേസംവിധാനം അല്ല, റെയില്‍വേആക്ട് പ്രകാരം നടപ്പാക്കാനാവില്ല'

ആര്‍ആര്‍ടിഎസ് അംഗീകരിക്കപ്പെട്ട റെയില്‍വേ സംവിധാനം അല്ലെന്നും ഇ ശ്രീധരൻ

'സര്‍ക്കാരിന്‍റെ RRTS അംഗീകരിക്കപ്പെട്ട റെയില്‍വേസംവിധാനം അല്ല, റെയില്‍വേആക്ട് പ്രകാരം നടപ്പാക്കാനാവില്ല'
dot image

മലപ്പുറം: അതിവേഗ റെയിൽ പാതയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ മെട്രോമാന്‍ ഇ ശ്രീധരന്‍. താന്‍ മുന്നോട്ടുവെച്ച അതിവേഗ പാതയെ അട്ടിമറിക്കാനാണ് സര്‍ക്കാരിന്റെ ആര്‍ആര്‍ടിഎസ് എന്ന് ഇ ശ്രീധരന്‍ വിമര്‍ശിച്ചു.

ആര്‍ആര്‍ടിഎസ് അംഗീകരിക്കപ്പെട്ട റെയില്‍വേ സംവിധാനം അല്ല. അത് റെയില്‍വേ ആക്ട് പ്രകാരം നടപ്പാക്കാന്‍ കഴിയില്ല. മറിച്ച് മെട്രോ ആക്ട് പ്രകാരമാണ് നടപ്പാക്കാനാവുകയെന്നും ഇ ശ്രീധരന്‍ പറഞ്ഞു. ആര്‍ആര്‍ടിഎസ് റെയില്‍വേയുടെ കീഴിലല്ല, കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയത്തിന്റെ കീഴിലാണ് വരികയെന്നും ശ്രീധരന്‍ പറഞ്ഞു.

അതേസമയം അതിവേഗ റെയിലിനായി മലപ്പുറത്ത് ഇ ശ്രീധരന്‍ ഓഫീസ് തുടങ്ങിയതിനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രംഗത്തെത്തി. ശ്രീധരന്‍ ഓഫീസ് തുടങ്ങിയിട്ട് കാര്യമില്ല എന്നും പദ്ധതിക്ക് കേന്ദ്ര അനുമതി വേണ്ടേ എന്നും ചോദിച്ച മുഖ്യമന്ത്രി ശ്രീധരന്‍ ആണോ പദ്ധതി ആരംഭിക്കേണ്ടത് എന്നും ചോദിച്ചു. പദ്ധതി പ്രഖ്യാപിക്കേണ്ടത് കേന്ദ്രമാണ്. അതില്‍ സംസ്ഥാനം വഹിക്കേണ്ട ചില പങ്കുകളുണ്ട്. ബജറ്റില്‍ അതിവേഗ റെയില്‍ പ്രഖ്യാപിച്ചപ്പോഴും കേരളത്തെ മാറ്റിനിര്‍ത്തി. കേരളത്തിന് എന്താണ് കുറവ് എന്നും അര്‍ഹതപ്പെട്ടത് കേരളത്തിന് നിഷേധിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്‍ഡിഎഫ് മധ്യമേഖലാ ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Content Highlights: Government's RRTS plan to sabotage the High Speed Railway he proposed said E Sreedharan

dot image
To advertise here,contact us
dot image