ടിവികെയ്ക്ക് മൂന്ന് വയസ്, ജനങ്ങളുടെ പിന്തുണയില്‍ ഐക്യത്തോടെ പോരാടുമെന്ന് വിജയ്

ഒരു രാഷ്ട്രീയ പ്രസ്ഥാനമായി രൂപം കൊള്ളുന്നതിന് മുമ്പ് തന്നെ ജനങ്ങള്‍ക്ക് വേണ്ടി നിലനിന്ന പാര്‍ട്ടിയാണ് ടിവികെയെന്ന് വിജയ്

ടിവികെയ്ക്ക് മൂന്ന് വയസ്, ജനങ്ങളുടെ പിന്തുണയില്‍ ഐക്യത്തോടെ പോരാടുമെന്ന് വിജയ്
dot image

ചെന്നൈ: നടന്‍ വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) രൂപീകരിച്ച് മൂന്ന് വര്‍ഷം. ഇന്ന് പനയൂരിലെ പാര്‍ട്ടി ആസ്ഥാനത്ത് വിജയ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. ഒരു രാഷ്ട്രീയ പ്രസ്ഥാനമായി രൂപം കൊള്ളുന്നതിന് മുമ്പ് തന്നെ ജനങ്ങള്‍ക്ക് വേണ്ടി നിലനിന്ന പാര്‍ട്ടിയാണ് തങ്ങളുടേതെന്ന് വിജയ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് എക്‌സില്‍ കുറിച്ചു.

നല്ല മനുഷ്യര്‍ക്ക് ഇതറിയാമെന്നും അദ്ദേഹം കുറിച്ചു. 'എന്റെ ഹൃദയത്തില്‍ കുടികൊള്ളുന്ന സഖാക്കള്‍ക്ക്' എന്ന് അഭിസംബോധന ചെയ്താണ് വിജയ് പാര്‍ട്ടിയുടെ വാര്‍ഷികത്തില്‍ അണികളെ എക്‌സിലൂടെ അഭിസംബോധന ചെയ്തത്.

'എല്ലാ പ്രലോഭനങ്ങളെയും വെല്ലുവിളിക്കാന്‍ സാധിക്കുന്ന ആഴക്കടലാണ് ടിവികെ. അതിന്റെ സന്തുലിതാവസ്ഥയില്‍ മാറ്റം വരില്ല. ആര്‍ക്കും നിഷേധിക്കാനാവാത്ത വിശാലതയാണ് ടിവികെ. എല്ലാ ലക്ഷ്യങ്ങളെയും സമര്‍പ്പണത്തോടെ കീഴടക്കുന്ന ടിവികെ സാധാരണക്കാര്‍ക്കുള്ള രാഷ്ട്രീയ പാര്‍ട്ടിയാണ്', വിജയ് കുറിച്ചു.

2026ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഇതുവരെ കാണാത്ത അന്തരീക്ഷം സൃഷ്ടിക്കുമെന്ന് വിജയ് പറഞ്ഞു. ജനങ്ങളുടെ പിന്തുണയില്‍ ഐക്യത്തോടെ പോരാടാമെന്നും വിജയ് കൂട്ടിച്ചേര്‍ത്തു. സിംഹാസനം ഏറ്റെടുക്കുകയെന്ന ജനാധിപത്യ ലക്ഷ്യം നേടിയെടുക്കാമെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.

Content Highlights: third anniversary of Tamil actor Vijay s party TVK

dot image
To advertise here,contact us
dot image