അതിവേഗ റെയില്‍ ഇടനാഴിയില്‍ കേരളം ഇല്ല; പ്രഖ്യാപിച്ചത് ഏഴ് ഇടനാഴികള്‍, കേരളം എന്ന് വിളിച്ചു പറഞ്ഞ് എംപിമാര്‍

കേരളത്തില്‍ നിന്നുള്ള എംപിമാര്‍ കേരളം, കേരളം…എന്ന് വിളിച്ചുപറഞ്ഞു

അതിവേഗ റെയില്‍ ഇടനാഴിയില്‍ കേരളം ഇല്ല; പ്രഖ്യാപിച്ചത് ഏഴ് ഇടനാഴികള്‍, കേരളം എന്ന് വിളിച്ചു പറഞ്ഞ് എംപിമാര്‍
dot image

ന്യൂഡല്‍ഹി: അതിവേഗ റെയില്‍ ഇടനാഴിയില്‍ കേരളം ഇല്ല. ഏഴ് അതിവേഗ റെയില്‍ ഇടനാഴികളാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പ്രഖ്യാപിച്ചത്. മുംബൈ-പൂനെ, പൂനെ-ഹൈദരാബാദ്, ഹൈദരാബാദ്-ബെംഗളൂരു, ഹൈദരാബാദ്-ചെന്നൈ, ചെന്നൈ-ബെംഗളൂരു, ഡല്‍ഹി-വാരാണസി, വാരാണസി-സിലിഗീരി എന്നിവയാണ് ഏഴ് അതിവേഗ റെയില്‍ കോറിഡോറുകള്‍. തുടര്‍ന്ന് പ്രതിഷേധ സൂചകമായി കേരളത്തില്‍ നിന്നുള്ള എംപിമാര്‍ കേരളം, കേരളം…എന്ന് വിളിച്ചുപറഞ്ഞു.

അതേസമയം കേരളം അടക്കം നാല് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ധാതു ഇടനാഴി പ്രഖ്യാപിച്ചു. കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ഒഡിഷ സംസ്ഥാനങ്ങളെയാണ് പദ്ധതിക്കായി പരിഗണിച്ചത്. ധാതു സമ്പുഷ്ടമായ ഈ സംസ്ഥാനങ്ങളില്‍ ധാതു ഖനനം, സംസ്‌കരണം അടക്കമുള്ള കാര്യങ്ങള്‍ വര്‍ധിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി.

ഇന്ത്യ 2.0 സെമികണ്ടക്ടര്‍ മിഷന്റെ ഭാഗമായാണ് ഈ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. 40,000കോടി രൂപ ഇതിനായി നീക്കിവെച്ചു. ആഗോള ബയോ ഫാര്‍മ ഉദ്പാദന ഹബ്ബാക്കി രാജ്യത്തെ മാറ്റുമെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ബയോഫാര്‍മ ശക്തി പദ്ധതിയ്ക്ക് 10,000 കോടി രൂപ വകയിരുത്തി. സുസ്ഥിര സാമ്പത്തിക വളര്‍ച്ച, ജനങ്ങളുടെ പ്രതീക്ഷ വര്‍ധിപ്പിക്കുക, ഇന്ത്യയുടെ വളര്‍ച്ചയില്‍ ജനപങ്കാളിത്തം ഉറപ്പാക്കുക, എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനം എന്നീ മൂന്ന് കര്‍ത്തവ്യങ്ങള്‍ക്കാണ് ഊന്നലെന്നും നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു.

Content Highlights: Union Budget 2026 Kerala is not in the high-speed rail corridor nirmala sitharaman

dot image
To advertise here,contact us
dot image