സ്വന്തം പിതാവിനെ ദ്രോഹിച്ചവൻ,നാണമില്ലേ;എം വി ഗോവിന്ദനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച മറിയ ഉമ്മനെതിരെ സൈബർ ആക്രമണം

തങ്ങളെപ്പോലെയുള്ള കോണ്‍ഗ്രസുകാരെ വെറുപ്പിക്കരുതെന്നും ഇവന്മാരുടെ കൂടെ നില്‍ക്കാന്‍ നിങ്ങള്‍ക്ക് നാണമില്ലേയെന്നുമാണ് ഒരാളുടെ കമന്റ്

സ്വന്തം പിതാവിനെ ദ്രോഹിച്ചവൻ,നാണമില്ലേ;എം വി ഗോവിന്ദനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച മറിയ ഉമ്മനെതിരെ സൈബർ ആക്രമണം
dot image

കോട്ടയം: സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചതിന് പിന്നാലെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയ ഉമ്മനെതിരെ വ്യാപക വിമര്‍ശനം. ഫേസ്ബുക്കില്‍ പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെ കോണ്‍ഗ്രസ് അണികളാണ് അധികവും വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. സ്വന്തം പിതാവിനെ മരണം വരെ ദ്രോഹിച്ച കമ്മിക്കൂട്ടങ്ങള്‍ക്കൊപ്പം ഫോട്ടോയെടുക്കാന്‍ ഉളുപ്പുണ്ടോയെന്ന് ഒരാള്‍ കമന്റ് ചെയ്തു.

ഞായറാഴ്ച രാവിലെയായിരുന്നു എം വി ഗോവിന്ദനൊപ്പമുള്ള ചിത്രം മറിയ ഉമ്മന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ശരത് കുമാര്‍ നമ്പ്യാര്‍ ടെന്നീസ് ടൂര്‍ണമെന്റിനിടെ ഗോവിന്ദനെ കണ്ടുമുട്ടിയപ്പോള്‍ പകര്‍ത്തിയ ചിത്രമായിരുന്നു മറിയ ഉമ്മന്‍ പങ്കുവെച്ചത്. ഇതിന് പിന്നാലെയായിരുന്നു സൈബര്‍ ആക്രമണം. തങ്ങളെപ്പോലെയുള്ള കോണ്‍ഗ്രസുകാരെ വെറുപ്പിക്കരുതെന്നും ഇവന്മാരുടെ കൂടെ നില്‍ക്കാന്‍ നിങ്ങള്‍ക്ക് നാണമില്ലേയെന്നുമാണ് ഒരാളുടെ കമന്റ്. ഉമ്മന്‍ ചാണ്ടിയുടെ മകള്‍ എന്ന വില കളയരുതെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. ഉമ്മന്‍ ചാണ്ടിയുടെ കുടുബംത്തിന്റെ ആരുടെ ഫോട്ടോ കണ്ടാലും കമന്റടിക്കും, പക്ഷേ ഇതിന് ലൈക്കടിക്കില്ല എന്നായിരുന്നു മറ്റൊരാള്‍ പറഞ്ഞത്. 'ഇങ്ങനെ ഒരു ചിത്രത്തിന്റെ കാര്യം ഇല്ലായിരുന്നു, ഉള്ള സ്‌നേഹം കളയല്ലേ, ഈ വര്‍ഗീയവാദിയുടെ കൂടെ ഫോട്ടോയെടുക്കാന്‍ സമ്മതിക്കരുത്, അന്തം കമ്മികളുടെ കൂടെ കൂട്ടിയിട്ട് ഉമ്മന്‍ ചാണ്ടി സാറിന്റെ വില കളയരുത്' തുടങ്ങിയ കമന്റുകളും ഫോട്ടോയ്ക്ക് താഴെയുണ്ട്. തന്തയുടെ പേര് കളയാന്‍ ഇത് പോലൊരു ജന്മം എന്നും ആക്ഷേപിച്ചവരുണ്ട്.

അതേസമയം മറിയ ഉമ്മനെ പിന്തുണച്ച് കമന്റിട്ടവരുമുണ്ട്. രാഷ്ട്രീയം എന്തായാലും വ്യക്തിബന്ധം അത് നിലനിര്‍ത്തണെന്നായിരുന്നു ഒരാള്‍ കമന്റിട്ടത്. ഉമ്മന്‍ചാണ്ടിയുടെ മകള്‍ ഇങ്ങനെ മനുഷ്യ സ്‌നേഹിയാവണമെന്നും രാഷ്ട്രീയത്തിനപ്പുറം നല്ല സൗഹൃദങ്ങള്‍ എന്നും നിലനില്‍ക്കട്ടെയെന്നും അഭിപ്രായപ്പെട്ടവരുണ്ട്.

Content Highlights- cyber attack against former chief minister oommen chady's daughter maria oommen after she shared picture with m v govindan

dot image
To advertise here,contact us
dot image