കൽപ്പറ്റയിൽ 16കാരനെ മർദിച്ച സംഭവം; ഒരാൾകൂടി പിടിയിൽ

കൽപ്പറ്റ സ്വദേശിയായ നാഫിലാണ് അറസ്റ്റിലായത്

കൽപ്പറ്റയിൽ 16കാരനെ മർദിച്ച സംഭവം; ഒരാൾകൂടി പിടിയിൽ
dot image

കൽപ്പറ്റ: വയനാട് കൽപ്പറ്റയിൽ 16കാരനെ മർദിച്ച സംഭവത്തിൽ ഒരാൾകൂടി പിടിയിൽ. കൽപ്പറ്റ സ്വദേശിയായ 18 കാരൻ നാഫിലാണ് അറസ്റ്റിലായത്. മർദന ദൃശ്യങ്ങൾ പുറത്തുവന്നതിനു ശേഷം ഇയാൾ മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളേജിൽ ചികിത്സതേടിയിരുന്നു. ആശുപത്രി പരിസരത്തുനിന്നാണ് പൊലീസ് യുവാവിനെ പിടികൂടിയത്.

കേസിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേരെ നേരത്തെ പിടികൂടിയിരുന്നു. ഇരട്ടപ്പേര് വിളിച്ചെന്നും മോശം വാക്കുകൾ ഉപയോഗിച്ചെന്നും ആരോപിച്ചാണ് പതിനാറുകാരനെ ഫോണിൽ വിളിച്ചുവരുത്തി ഒരുകൂട്ടം മർദിച്ചത്. മുഖത്തും പുറത്തും ഉൾപ്പെടെ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മർദനമേറ്റ കുട്ടിയെകൊണ്ട് കാലിൽപിടിപ്പിച്ച് മാപ്പ് പറയിക്കുന്നതും ഈ ദൃശ്യത്തിലുണ്ടായിരുന്നു. മർദനം സഹിക്കവയ്യാതെ കുട്ടി മാപ്പ് പറയുകയും കാലുപിടിക്കുകയും ചെയ്യുമ്പോൾ മറ്റുള്ളവർ അടി തുടരുകയായിരുന്നു. അഞ്ച് മിനുട്ടോളം നീണ്ട മർദനദൃശ്യം ലഭിച്ചതിന് പിന്നാലെ കൽപ്പറ്റ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

Content Highlights:‌ one more arrested in kalpetta16 year old boy beating issue

dot image
To advertise here,contact us
dot image