അരുവിപ്പുറത്ത് ആൺസുഹൃത്ത് യുവതിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

രതീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

അരുവിപ്പുറത്ത് ആൺസുഹൃത്ത് യുവതിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
dot image

തിരുവനന്തപുരം: പേയാട് അരുവിപ്പുറത്ത് യുവതിയെ ആൺസുഹൃത്ത് മര്‍ദ്ദിച്ച് കൊലപ്പെടുത്തി. അരുവിപ്പുറം സ്വദേശിനി വിദ്യാ ചന്ദ്രന്‍ ( 30) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വിദ്യയുടെ ഒപ്പം താമസിച്ചിരുന്ന രതീഷിനെ വിളപ്പിൽശാല പൊലീസ് കസ്റ്റഡിയിലെടുത്തു. രാത്രി 11 മണിയോടെയായിരുന്നു സംഭവം.

കഴിഞ്ഞ മൂന്നു വർഷമായി ഇരുവരും ഒരുമിച്ചായിരുന്നു താമസം. സ്ഥിരം മദ്യപാനിയായിരുന്ന രതീഷിന് വിദ്യയുടെ മറ്റ് സൗഹൃദങ്ങളെച്ചൊല്ലി സംശയമുണ്ടായിരുന്നുവെന്നും ഇതേച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് പ്രാഥമിക വിവരം.

മര്‍ദ്ദനത്തെത്തുടര്‍ന്ന് അവശയായ വിദ്യാ ചന്ദ്രനെ പൊലീസാണ് ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തും മുന്‍പേ മരണം സംഭവിക്കുകയായിരുന്നു. വിദ്യയുടെ ശരീരത്തിൽ മർദ്ദനമേറ്റ നിരവധി പരിക്കുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. കസ്റ്റഡിയിലുള്ള രതീഷിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്.

Content Highlights: Boy friend killed women in Thiruvananthapuram Aruvippuram and police take men in custody

dot image
To advertise here,contact us
dot image