ഫോൺപേ ഐപിഒയ്ക്ക് സെബിയുടെ പച്ചക്കൊടി

കൂടുതൽ ബാങ്കിംഗ്, എൻ‌ബി‌എഫ്‌സി പങ്കാളികളെ ചേർത്തുകൊണ്ട് വായ്പാ ബിസിനസ്സ് വിപുലീകരിക്കാൻ ഒരുങ്ങുകയാണ് ഫോൺപേ

ഫോൺപേ ഐപിഒയ്ക്ക് സെബിയുടെ പച്ചക്കൊടി
dot image

വാൾമാർട്ട് പിന്തുണയുള്ള ഫോൺപേ ഐപിഒയ്ക്ക് സെബി അംഗീകാരം ലഭിച്ചു. 2026 ന്റെ ആദ്യ പകുതിയിലാണ് ലിസ്റ്റിംഗ് പ്രതീക്ഷിക്കുന്നത് . ഓഫറിംഗ് പൂർണ്ണമായും ഓഫർ ഫോർ സെയിൽ (OFS) ആയിട്ടായിരിക്കും ക്രമീകരിക്കുക. കമ്പനി പുതിയ ഓഹരികൾ ഇഷ്യൂ ചെയ്യുന്നില്ല. അതായത് വരുമാനം ഭൂരിപക്ഷ ഉടമയായ വാൾമാർട്ട് ഉൾപ്പെടെയുള്ള നിലവിലുള്ള ഓഹരി ഉടമകൾക്ക് ലഭിക്കും.

Phone pay

സമീപ വർഷങ്ങളിൽ ഫോൺപേ ശക്തമായ സാമ്പത്തിക വളർച്ച കൈവരിച്ചിട്ടുണ്ട്. 2025 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ പ്രവർത്തന വരുമാനം പ്രതിവർഷം 40% വർദ്ധിച്ച് 7,115 കോടി രൂപയിലെത്തി . ഇതേ കാലയളവിൽ കമ്പനിയുടെ അറ്റ നഷ്ടം കുറയ്ക്കാനും കഴിഞ്ഞു. എന്നാൽ 2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ ,വരുമാന വേഗത തുടർന്നെങ്കിലും അറ്റ നഷ്ടം വർദ്ധിച്ചു.

ഫോൺപേയെ സംബന്ധിച്ചിടത്തോളം ഒരു നിർണായക ഘട്ടത്തിലാണ് ഐപിഒ വരുന്നത്. ബാംഗ്ലൂർ ആസ്ഥാനമായുള്ള കമ്പനി, ഫ്ലിപ്കാർട്ടിന്റെ ആദ്യകാല യൂണിറ്റായിരുന്നു. പിന്നീട് 2020 ഡിസംബറിൽ പൂർണ്ണമായും അടച്ചുപൂട്ടി. അതിനു ശേഷം, വാൾമാർട്ട് ഫോൺപേയുടെ ഏറ്റവും വലിയ ഓഹരി ഉടമയായി. വാൾമാർട്ടിന്റെ വിപുലമായ സൗകര്യങ്ങൾ ഉപയോഗിച്ച് ഇന്ത്യയിൽ വലിയ വളർച്ചയ്‌ക്കാണ്‌ ഫോൺപേ തയ്യാറെടുക്കുന്നത്.

ipo

ഐപിഒയിലൂടെ ഏകദേശം 1.5 ബില്യൺ ഡോളർ (ഏകദേശം 12,000 കോടി രൂപ ) സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഫോൺപെയുടെ ഐപിഒ ഏറ്റവും വലിയ ഫിൻടെക് ലിസ്റ്റിംഗുകളിൽ ഒന്നായിരിക്കും.കൊട്ടക് മഹീന്ദ്ര ക്യാപിറ്റൽ, സിറ്റിഗ്രൂപ്പ്, മോർഗൻ സ്റ്റാൻലി, ജെ പി മോർഗൻ എന്നീ കമ്പനികളാണ് ഐ പി ഒ കൈകാര്യം ചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ഐപിഒ 2024 ഒക്ടോബറിൽ 27,858.75 കോടി രൂപ സമാഹരിച്ച ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടേതായിരുന്നു.

തന്ത്രപരമായ വികസനം

ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ഫോൺപേ, തങ്ങളുടെ സാമ്പത്തിക സേവന വിതരണ ബിസിനസ്സ് വികസിപ്പിക്കുന്നതിനുള്ള തന്ത്രപരമായ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. 2026 പകുതിയോടെ ലക്ഷ്യമിടുന്ന 1.5 ബില്യൺ ഡോളർ ഐപിഒയ്ക്ക് മുന്നോടിയായി, ഒരു യുപിഐ പേയ്‌മെന്റ് ദാതാവിൽ നിന്ന് മുഴുവൻ സാമ്പത്തിക സേവനങ്ങളും ലഭ്യമാക്കുന്ന രീതിയിലേക്കുള്ള മാറ്റമാണ് കമ്പനി ലക്ഷ്യമിടുന്നത്.

കൂടുതൽ ബാങ്കിംഗ്, എൻ‌ബി‌എഫ്‌സി പങ്കാളികളെ ചേർത്തുകൊണ്ട് വായ്പാ ബിസിനസ്സ് വിപുലീകരിക്കാൻ ഒരുങ്ങുകയാണ് ഫോൺ പേ സേവനങ്ങൾ പരിമിതമായവർക്കും പുതുതായി വായ്പയിലേക്ക് വരുന്ന ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും ക്രെഡിറ്റ് ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്നതിലാണ് ഈ തന്ത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കൂടാതെ പുതിയ ഇൻഷുറൻസ് പ്രോഡക്ട് കൂടി പുറത്തിറക്കാൻ ഫോൺപേ പദ്ധതിയിടുന്നുണ്ട്. കൂടുതൽ ജനപ്രീതി നേടാൻ പ്രാദേശിക ഭാഷകളിൽ ടെലി-അസിസ്റ്റൻസും അനുബന്ധ സേവനങ്ങളും കമ്പനി വാഗ്‌ദാനം ചെയ്യുന്നു.

ഫോൺപേ ബ്രോക്കിംഗ് ആപ്പായ ഷെയർ.മാർക്കറ്റ് , മ്യൂച്വൽ ഫണ്ട് പ്ലാറ്റ്‌ഫോമായ ക്രിസ്പ് എന്നിവയുൾപ്പെടെയുള്ള വെൽത്ത് ടെക്‌നോളജി സംരംഭങ്ങളുമായി ചേർന്ന് വെൽത് മാനേജ്‌മന്റ് സേവനങ്ങളും നൽകാൻ പദ്ധതിയുണ്ട് .2026 ന്റെ തുടക്കത്തിൽ, ഫോൺപേ 45–48% വിഹിതവുമായി UPI വിപണിയിൽ മുന്നിൽ തുടരുകയാണ് . പ്രതിമാസം ഏകദേശം 10 ബില്യൺ ഇടപാടുകൾ പ്രോസസ്സ് ചെയ്യുന്നുണ്ട് . നിലവിലുള്ള ഉപഭോക്താക്കൾ മറ്റ് സേവനങ്ങൾ കൂടി ഉപയോഗിച്ചാൽ പോലും വലിയൊരു വളർച്ച ഫോൺപേക്ക് വരും വർഷങ്ങളിൽ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

Content Highlights : Walmart-backed PhonePe gets regulatory approval for Indian IPO, sources say

dot image
To advertise here,contact us
dot image