വീണ്ടും ഗോകുലം മൂവീസിനൊപ്പം മോഹൻലാൽ, സംവിധാനം വിഷ്ണു മോഹൻ; 'L367' പ്രഖ്യാപിച്ചു

മേപ്പടിയാൻ, കഥ ഇന്നുവരെ എന്നീ സിനിമകൾ ഒരുക്കിയ വിഷ്ണു മോഹൻ ആണ് ഈ സിനിമ ഒരുക്കുന്നത്

വീണ്ടും ഗോകുലം മൂവീസിനൊപ്പം മോഹൻലാൽ, സംവിധാനം വിഷ്ണു മോഹൻ; 'L367' പ്രഖ്യാപിച്ചു
dot image

പുതിയ ചിത്രം പ്രഖ്യാപിച്ച് നടൻ മോഹൻലാൽ. മേപ്പടിയാൻ, കഥ ഇന്നുവരെ എന്നീ സിനിമകൾ ഒരുക്കിയ വിഷ്ണു മോഹൻ ആണ് ഈ സിനിമ ഒരുക്കുന്നത്. ഒരു ബിഗ് ബജറ്റ് ആക്ഷൻ ചിത്രമാകും എന്ന സൂചനയാണ് പോസ്റ്റർ നൽകുന്നത്. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് ഈ സിനിമ നിർമിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും.

അതേസമയം, ദൃശ്യം 3 , പാട്രിയറ്റ് എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള മോഹൻലാൽ സിനിമകൾ. ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. ഏപ്രിൽ 2 ന് ദൃശ്യം 3 ലോകമെമ്പാടും പുറത്തിറങ്ങും. രണ്ടാം ഭാഗം പോലെ ആയിരിക്കില്ല ദൃശ്യം 3 എന്നും ഒന്നാം ഭാഗത്തിന്റെ പാറ്റേണിൽ ആണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നും ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു. മലയാളത്തിൽ ത്രില്ലർ സിനിമകൾക്ക് പുതിയൊരു ബെഞ്ച്മാർക്ക് നൽകിയ ചിത്രമായിരുന്നു മോഹൻലാൽ - ജീത്തുജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ 'ദൃശ്യം'.

mohanlal l367

75 കോടിയായിരുന്നു ആദ്യ ഭാഗം തിയേറ്ററിൽ നിന്നും നേടിയത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടിരുന്നു. മോഹൻലാലിനൊപ്പം മീന, അൻസിബ ഹസൻ, ആശാ ശരത്, സിദ്ദിഖ്, എസ്തർ അനിൽ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. 2021 ഫെബ്രുവരി 19 നാണ് ദൃശ്യം രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്. ആമസോൺ പ്രൈമിലൂടെ ഒടിടി റിലീസായിട്ടായിരുന്നു ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്.

മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ സിനിമയാണ് പാട്രിയറ്റ്. 19 വർഷത്തിന് ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒരു സിനിമയ്ക്കായി ഒരുമിക്കുന്നത്. സിനിമ സമ്മർ റിലീസായി ഏപ്രിൽ 23 ന് റിലീസിനെത്തും. ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിൻ്റെ സഹ നിർമ്മാണം നിർവഹിക്കുന്നത്. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.

Content Highlights: Mohanlal new movie announced with vishnu mohan as director

dot image
To advertise here,contact us
dot image