ശ്രീരാമന്‍ കൊയ്യോന്‍ കോണ്‍ഗ്രസിലേക്ക്

വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണക്കുമെന്ന് ആദിവാസി ഗോത്രമഹാസഭ നേതാവ് എം ഗീതാനന്ദനും പറഞ്ഞിരുന്നു.

ശ്രീരാമന്‍ കൊയ്യോന്‍ കോണ്‍ഗ്രസിലേക്ക്
dot image

കണ്ണൂര്‍: ആദിവാസി ദലിത് മുന്നേറ്റ സമിതി പ്രസിഡന്റും അരിപ്പ ഭൂസമരനായകനുമായ ശ്രീരാമന്‍ കൊയ്യോന്‍ കോണ്‍ഗ്രസില്‍ ചേരും. ജനുവരി 26ന് കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍ കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫില്‍ നിന്ന് അംഗത്വം സ്വീകരിക്കും. തന്നെ പിന്തുണക്കുന്ന നിരവധി ആദിവാസി ദലിത് മുന്നേറ്റ സമിതി പ്രവര്‍ത്തകരും കോണ്‍ഗ്രസില്‍ ചേരുമെന്ന് ശ്രീരാമന്‍ കൊയ്യോന്‍ പറഞ്ഞു.

ആദിവാസി നേതാവും ജെആര്‍പി സ്ഥാപകയുമായ സി കെ ജാനു യുഡിഎഫില്‍ ചേര്‍ന്നതിന് പിന്നാലെയാണ് ശ്രീരാമന്‍ കൊയ്യോന്‍ കോണ്‍ഗ്രസില്‍ ചേരുന്നത്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണക്കുമെന്ന് ആദിവാസി ഗോത്രമഹാസഭ നേതാവ് എം ഗീതാനന്ദനും പറഞ്ഞിരുന്നു.

കഴിഞ്ഞ പത്ത് വര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തില്‍ ദളിത്,ആദിവാസി സമൂഹങ്ങള്‍ ഒരുപാട് അനുഭവിച്ചു. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രാന്റ് നിഷേധിക്കുന്നത് അവരുടെ വിദ്യാഭ്യാസത്തെ ബാധിച്ചു. ഈ സമുദായങ്ങള്‍ക്കുള്ള ഫണ്ടുകള്‍ അനുവദിക്കുന്നതില്‍ വലിയ തോതിലുള്ള അഴിമതി നടക്കുന്നുവെന്നും ശ്രീരാമന്‍ കൊയ്യോന്‍ ആരോപിക്കുന്നു.

താന്‍ രണ്ട് പതിറ്റാണ്ട് മുന്‍പ് കോണ്‍ഗ്രസ് പ്രവര്‍ത്തനം അവസാനിപ്പിച്ചതാണെന്നും കോണ്‍ഗ്രസ് ഭരണത്തിലിരിക്കുമ്പോള്‍ പോലും നിരവധി പ്രക്ഷോഭങ്ങളുടെ ഭാഗമായിട്ടുണ്ടെന്നും ശ്രീരാമന്‍ കൊയ്യോന്‍ പറഞ്ഞു.

Story Highlights: Sreeraman Koyyon formally joined the Congress party

dot image
To advertise here,contact us
dot image