സുന്ദറിന് പകരം ടീമിൽ; വരുണിന് പകരം ഇലവനിലും; മിന്നും പ്രകടനവുമായി ബിഷ്‌ണോയി

ന്യൂസിലാൻഡിനെതിരെയുള്ള മൂന്നാം ടി 20 യിൽ മിന്നും പ്രകടനവുമായി സ്പിന്നർ രവി ബിഷ്‌ണോയി.

സുന്ദറിന് പകരം ടീമിൽ; വരുണിന് പകരം ഇലവനിലും; മിന്നും പ്രകടനവുമായി ബിഷ്‌ണോയി
dot image

ന്യൂസിലാൻഡിനെതിരെയുള്ള മൂന്നാം ടി 20 യിൽ മിന്നും പ്രകടനവുമായി സ്പിന്നർ രവി ബിഷ്‌ണോയി. വരുൺ ചക്രവർത്തിക്ക് പകരക്കാരനായി ഇലവനിലെത്തിയ താരം നാലോവറിൽ 18 റൺസ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് നേടി. നേരത്തെ പരമ്പരയ്ക്കുള്ള ടി 20 ടീമിൽ ഇടമില്ലാതിരുന്ന ബിഷ്‌ണോയി വാഷിങ്ടൺ സുന്ദറിന് പരിക്കേറ്റപ്പോൾ ടീമിലെത്തുകയായിരുന്നു.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡ് 17 ഓവർ പിന്നിടുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 132 എന്ന നിലയിലാണ്. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ക്ക് വിശ്രമം നല്‍കി. ജസ്പ്രിത് ബുമ്ര, രവി ബിഷ്‌ണോയ് എന്നിവര്‍ ടീമില്‍ തിരിച്ചെത്തി. ന്യൂസിലന്‍ഡ് ഒരു മാറ്റം വരുത്തിയിട്ടുണ്ട്. കെയ്ല്‍ ജാമിസണ്‍ ടീമില്‍ തിരിച്ചെത്തി. ഫൗള്‍ക്‌സിനെ ഒഴിവാക്കി.

അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ രണ്ട് ടി20യും വിജയിച്ച് മുന്നിൽ നിൽക്കുന്ന ഇന്ത്യയ്ക്ക് ഇന്ന് വിജയിച്ചാൽ പരമ്പര ഉറപ്പിക്കാം. മാത്രമല്ല ടി20 ലോകകപ്പിന് ആത്മവിശ്വാസത്തോടെ ഒരുങ്ങാനുള്ള ഊര്‍ജവും പരമ്പര നേട്ടം ഇന്ത്യയ്ക്ക് നല്‍കും. മറുഭാഗത്ത് പരമ്പരയില്‍ തിരിച്ചെത്താനുള്ള ഒരുക്കങ്ങള്‍ സജീവമാക്കുകയാണ് കിവികള്‍.

Content highlights: IND VS NZ ; ravi bishnoi comeback

dot image
To advertise here,contact us
dot image