കേരളം എന്നുള്ള പേര് മാറ്റം: പരസ്പരം നന്ദി പറഞ്ഞ് മുഖ്യമന്ത്രിയും ബിജെപി സംസ്ഥാന അധ്യക്ഷനും

മുഖ്യമന്ത്രിയുടെ കത്ത് രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു

കേരളം എന്നുള്ള പേര് മാറ്റം: പരസ്പരം നന്ദി പറഞ്ഞ് മുഖ്യമന്ത്രിയും ബിജെപി സംസ്ഥാന അധ്യക്ഷനും
dot image

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേര് കേരള എന്ന് മാറ്റി കേരളം എന്ന് ആക്കുന്നതിനായി കേന്ദ്രത്തിന് കത്തയച്ചത്തിൽ ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് നന്ദി അറിയിച്ച് മുഖ്യമന്ത്രിയുടെ കത്ത്. സംസ്ഥാനത്തിന്റെ ഭാഷയും സംസ്കാരവും ശക്തിപ്പെടുത്തുന്നതിന് ഒപ്പം നിൽക്കുന്നതിൽ സന്തോഷം എന്നും കത്തിൽ പറയുന്നുണ്ട്.

നിയമസഭ പാസാക്കിയ പ്രമേയത്തിന് പിന്തുണ നല്‍കിയതില്‍ നന്ദി അറിയിച്ച് ഈ മാസം 20നാണ് രാജീവ് ചന്ദ്രശേഖരന് മുഖ്യമന്ത്രി കത്ത് എഴുതിയത്. ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന കേരള എന്ന പേര് കേരളം എന്നാക്കുന്നതിലൂടെ യഥാര്‍ഥ നാമം പുനസ്ഥാപിക്കുകയാണ് നമ്മള്‍ ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറയുന്നു. ബിജെപി അധ്യക്ഷന്‍ നല്‍കിയ പിന്തുണയില്‍ സന്തോഷം ഉണ്ടെന്നും മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കി. ഈ കത്ത് രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു

മുഖ്യമന്ത്രി @Pinarayi Vijayan ജി, താങ്കളുടെ കത്തിന് നന്ദി. 'കേരളം' എന്ന പേര് നമ്മുടെ ചരിത്രത്തെയും ഭാഷയെയും വേരുകളെയും പ്രതിഫലിപ്പിക്കുന്നതാണ്. ആ പേര് പുനഃസ്ഥാപിക്കുക എന്നത് നമ്മുടെ പൈതൃകത്തോടുള്ള ആദരവിന്റെ അടയാളം കൂടിയാണെന്നും രാജീവ് ചന്ദ്രശേഖര്‍ കുറിച്ചു.

കേരളത്തിന്റെ പാരമ്പര്യവും സംസ്കാരവും വിശ്വാസവും സംരക്ഷിക്കുന്നതിനായാണ് ബിജെപി/എൻഡിഎ എക്കാലവും നിലകൊണ്ടിട്ടുള്ളത്. എന്നാൽ ദൗർഭാഗ്യവശാൽ, ഈ മൂല്യങ്ങളെയും വിശ്വാസങ്ങളെയും നിരാകരിക്കുന്ന നിലപാടാണ് സംസ്ഥാനത്തെ പല രാഷ്ട്രീയ പാർട്ടികളും സ്വീകരിച്ചിട്ടുള്ളത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം വികസിത കേരളം, സുരക്ഷിത കേരളം, വിശ്വാസ സംരക്ഷണം എന്നിവ വെറും മുദ്രാവാക്യങ്ങൾ മാത്രമല്ല അത് ഞങ്ങളുടെ ദൗത്യം കൂടിയാണ്.കേരളത്തിനും മലയാളി സമൂഹത്തിനും നന്മ വരുത്തുന്ന എല്ലാ കാര്യങ്ങൾക്കും എന്നും എന്റെ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി കേരളം എന്ന് നാമകരണം ചെയ്യണം എന്ന് ആവശ്യപ്പെട്ട് നിയമസഭ പ്രമേയം പാസാക്കിയത് 2024 ജൂണിലാണ്. ഇതിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചിരുന്നു. പാരമ്പര്യം സംരക്ഷിക്കണം എന്ന് ചൂണ്ടിക്കാട്ടിയാണ് പേര് മാറ്റം ആവശ്യപ്പെടുന്നത്. മതത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക ജില്ലകള്‍ വേണമെന്ന ആവശ്യപ്പെടുന്ന തീവ്രവാദ ശക്തികളെ തടയിടാന്‍ ഇതുവഴി സഹായിക്കുമെന്നു രാജീവ് ചന്ദ്രശേഖര്‍ മോദിക്കയച്ച കത്തില്‍ പറഞ്ഞിരുന്നു.

Content Highlight : Chief Minister's letter thanking BJP President Rajiv Chandrasekhar for writing to the Centre to change the name of the state from Kerala to Keralam

dot image
To advertise here,contact us
dot image