

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വ്യക്തികളെ അധിക്ഷേപിക്കുന്നവര്‍ക്കും അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കും എതിരെ കര്‍ശന നടപടിയുമായി ദുബായ് പൊലീസ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ യുഎഇ നിയമപ്രകാരം ഗുരുതരമായ കുറ്റകൃത്യമാണെന്നും കനത്ത ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരുമെന്നും പൊലീസിന്റെ സൈബര്‍ ക്രൈം ആന്‍ഡ് ഇ-സെക്യൂരിറ്റി വിഭാഗം വ്യക്തമാക്കി.
സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം വ്യാപകമാകുന്ന സാഹചര്യത്തിലാണ് മുന്നറയിപ്പുമായി ദുബായ് പൊലീസ് രംഗത്തെത്തിയിരിക്കുന്നത്. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ ദുരുപയോഗം ചെയ്ത് മറ്റൊരാളെ അപമാനിക്കുകയോ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുകയോ ചെയ്യുന്നത് ഗുരുതരമായ കുറ്റമാണെന്ന് പൊലീസ് ഓര്‍മിപ്പിച്ചു. കുറ്റം തെളിയിക്കപ്പെട്ടാല്‍ തടവ് ശിക്ഷയ്ക്ക് പുറമെ രണ്ടര ലക്ഷം ദിര്‍ഹം മുതല്‍ അഞ്ച് ലക്ഷം ദിര്‍ഹ വരെ പിഴയും ചുമത്തും.
സമൂഹത്തിന്റെ മൂല്യങ്ങളും ആചാരങ്ങളും മാനിച്ചുകൊണ്ട് ഉത്തരവാദിത്തത്തോടെ ഡിജിറ്റല്‍ ഇടങ്ങള്‍ ഉപയോഗിക്കണമെന്നും പൊലീസ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. സമൂഹമാധ്യമങ്ങളില്‍ അപമാനം നേരിട്ടു എന്ന തരത്തില്‍ നിരവധി പരാതികളാണ് അടുത്തിടെ പൊലീസിന് ലഭിച്ചത്. ഇതില്‍ പല കേസുകളും കോടതിക്ക് കൈമാറുകയും ചെയ്തിരുന്നു. കനത്ത പിഴ ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികളാണ് പലര്‍ക്കും നേരിടേണ്ടി വന്നത്.
അനുവാദമില്ലാതെ മറ്റൊളുടെ ഫോട്ടോയും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിന്റെ പേരിലാണ് പലരും നടപടിക്ക് വിധേയമായത്. അപകീര്‍ത്തിപ്പെടുത്തുന്ന പരാനര്‍ശങ്ങളുടെ പേരിലും പലരും കടത്ത ശിക്ഷ ഏറ്റുവാങ്ങിയിട്ടുണ്ട്. സമൂഹമാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി ശക്തമായ സംവിധനം യുഎഇയില്‍ നിലവിലുണ്ട്. പോസറ്റുകള്‍ക്ക് താഴെ വരുന്ന കമന്റുകള്‍ പോലൂം സൂഷ്മമായി നിരീക്ഷിക്കുന്നുണ്ട്.
സൈബര്‍ അധിക്ഷേപങ്ങള്‍ ഉണ്ടായാല്‍ അത് റിപ്പോര്‍ട്ട് ചെയ്യാന്‍ പ്രത്യക സംവിധാനവും ദുബായ് പൊലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊലീസിന്റെ സ്മാര്‍ട്ട് ആപ്പ്, ഇ-ക്രൈം പ്ലാറ്റ്ഫോം എന്നിവ വഴി പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യാനാകും. ഇതിന് പുറമെ 901 എന്ന ടോള്‍ ഫ്രീ നമ്പര്‍ വഴിയും പരാതികള്‍ അറിയിക്കാമെന്നും ദുബായ് പൊലീസ് അറിയിച്ചു.
Content Highlights: Dubai Police have issued a strict warning advising the public not to insult or abuse individuals on social media platforms. Authorities stated that such actions are punishable under the law and urged users to maintain responsible and respectful behavior online.