വായിക്കാതെ പ്രതികരിക്കാൻ വിവരക്കേടുള്ള ആളല്ല ഞാൻ,ഡിസൈൻ മുതൽ MTയെ കുത്തുന്നു;ദീദി ദാമോദരന് മറുപടിയുമായി അശ്വതി

പ്രമീള നായര്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ യാതൊരു ബുദ്ധിമുട്ടുമില്ലെന്നും അവര്‍ അച്ഛന്റെ ആദ്യ ഭാര്യയാണെന്നും അശ്വതി

വായിക്കാതെ പ്രതികരിക്കാൻ വിവരക്കേടുള്ള ആളല്ല ഞാൻ,ഡിസൈൻ മുതൽ MTയെ കുത്തുന്നു;ദീദി ദാമോദരന് മറുപടിയുമായി അശ്വതി
dot image

തിരുവനന്തപുരം: പുസ്തക വിവാദത്തില്‍ 'എംറ്റി സ്‌പെയ്‌സ് ബാഷ്പീകൃതയുടെ ആറാം വിരല്‍' എന്ന പുസ്തകത്തിന്റെ രചയിതാവ് ദീദി ദാമോദരന് മറുപടിയുമായി എം ടി വാസുദേവന്‍ നായരുടെ മകള്‍ അശ്വതി. പുസ്തകം വായിക്കാതെ പ്രതികരിക്കാന്‍ വിവരക്കേടുള്ള ആളല്ല താനെന്ന് അശ്വതി പറഞ്ഞു.
എം ടിയുടെ മൂത്ത മകള്‍ സിത്താര നിഷേധിച്ച പല കാര്യങ്ങളും പുസ്തകത്തില്‍ തിരുകി കയറ്റിയെന്നും അശ്വതി ആരോപിച്ചു.

'ഒരു സ്തീയുടെ അനുമതി ഇല്ലാതെ പുസ്തകം പ്രസിദ്ധീകരിച്ചു. പുസ്തകത്തിന്റെ ഡിസൈന്‍ മുതല്‍ എംടിയെ കുത്തുന്നു. പുസ്തകത്തിലെ പലകാര്യങ്ങളും തെറ്റാണ്. പ്രമീള നായര്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ യാതൊരു ബുദ്ധിമുട്ടുമില്ല. അവര്‍ അച്ഛന്റെ ആദ്യ ഭാര്യയാണ്. അത് എല്ലാവര്‍ക്കും അറിയാം', അശ്വതി പറഞ്ഞു.

മരണശേഷവും എം ടിയെ ഉപദ്രവിക്കുന്നുവെന്നും അശ്വതി ആരോപിച്ചു. ദീദിയുമായി ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ലെന്നും പുസ്തകം പിന്‍വലിക്കണമെന്നാണ് ആവശ്യമെന്നും അശ്വതി പറഞ്ഞു. പുസ്തകം പുറത്തിറങ്ങിയതിന് പിന്നാലെ അത് പിന്‍വലിക്കണമെന്ന് എം ടിയുടെ മക്കളായ അശ്വതിയും സിതാരയും ആവശ്യപ്പെട്ടിരുന്നു. ദീദി ദാമോദരനാപ്പം എച്ച്മുക്കുട്ടിയും ചേര്‍ന്ന് എഴുതിയ 'എംറ്റി സ്‌പെയ്‌സ് ബാഷ്പീകൃതയുടെ ആറാം വിരല്‍' എന്ന പുസ്തകത്തിലെ ഭൂരിഭാഗം കാര്യങ്ങളും വസ്തുതകള്‍ക്ക് നിരക്കാത്തതും അസത്യവുമാണെന്നും പറഞ്ഞുകൊണ്ടായിരുന്നു പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ പുസ്തകം വായിക്കാതെയാണ് ആരോപണം ഉന്നയിക്കുന്നതും പുസ്തകം എം ടിയെക്കുറിച്ചല്ലാത്തതിനാല്‍ അനുവാദം വാങ്ങേണ്ടതില്ലെന്നുമായിരുന്നു ദീദി ദാമോദരന്റെ മറുപടി. പ്രമീള നായര്‍ എന്ന എഴുത്തുകാരിയെ കുറിച്ചാണ് പുസ്തകമെന്നും സിതാരയും അശ്വതിയും ജനിക്കുന്നതിന് മുമ്പുള്ള കാലഘട്ടമാണ് പുസ്തകത്തില്‍ പറഞ്ഞിട്ടുള്ളതെന്നും ദീദി പറഞ്ഞിരുന്നു. പ്രമീള നായര്‍ എന്ന പേര് അവര്‍ക്കെന്നും പ്രശ്‌നമാണെന്നും ദീദി പറഞ്ഞിരുന്നു.

ആരെയും വേദനിപ്പിക്കാനല്ല പുസ്തകമെഴുതിയതെന്നും എച്ച്മുക്കുട്ടിയും പ്രതികരിച്ചു. എഴുതിയതില്‍ എന്താണ് പ്രശ്‌നം എന്ന് എംടിയുടെ മക്കള്‍ പറയട്ടെയെന്നും എച്ച്മുക്കുട്ടി റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. 'വേദനിപ്പിക്കുന്നത് ഏതെന്ന് പറയട്ടെ. പിന്‍വലിക്കണമോ തിരുത്തണമോ എന്നത് പിന്നീട് വരുന്ന കാര്യമാണ്. ശേഷം മാത്രമേ അതില്‍ തീരുമാനം പറയാന്‍ കഴിയുകയുള്ളു. എം ടിയുടെ മക്കളെ നേരിട്ട് അറിയുന്ന ആളെ അല്ല ഞാന്‍. മനഃപൂര്‍വം വേദനിപ്പിക്കാന്‍ വേണ്ടി ഒന്നും എഴുതിയിട്ടില്ല. രാജ്യദ്രോഹപരമായ ഒന്നും തന്നെ എഴുതിയിട്ടില്ല എന്ന് കരുതുന്ന ആളാണ് ഞാന്‍', എച്ച്മുക്കുട്ടി പറഞ്ഞു.

Content Highlights: Aswathi, the daughter of noted writer M T Vasudevan Nair, has taken a stand against Deedi Damodaran in connection with the ongoing book controversy.

dot image
To advertise here,contact us
dot image