മമ്മൂട്ടിയെ മുന്നിൽ ഇരുത്തി 'ചെറിയാ'ന്റെ ഷോ; ചത്താ പച്ചയിൽ കയ്യടികൾ വാരിക്കൂട്ടി വിശാഖ് നായർ

ആനന്ദത്തിലെ കുപ്പിയിൽ നിന്ന് ചത്താ പച്ചയിലെ ചെറിയാൻ വരെ വന്നു നിൽകുമ്പോൾ വൈശാഖിന്റെ ഗ്രാഫ് എത്ര ഉയരത്തിൽ എത്തി എന്നാണ് ആരാധകർ ചർച്ച ചെയ്യുന്നത്.

മമ്മൂട്ടിയെ മുന്നിൽ ഇരുത്തി 'ചെറിയാ'ന്റെ ഷോ; ചത്താ പച്ചയിൽ കയ്യടികൾ വാരിക്കൂട്ടി വിശാഖ് നായർ
dot image

മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള WWE സ്‌റ്റൈൽ ആക്ഷൻ കോമഡി ചിത്രമായി എത്തിയ ചത്താ പച്ച - റിങ് ഓഫ് റൗഡീസ് തിയേറ്ററുകളിൽ നിന്ന് മികച്ച അഭിപ്രായങ്ങൾ ആണ് നേടുന്നത്. WWE പ്രേമികൾക്ക് വളരെ ഇഷ്ടപ്പെട്ട ഒരു അനുഭവമാണ് സിനിമ സമ്മാനിക്കുന്നത് എന്നാണ് റിവ്യൂസ്. ഓരോ താരങ്ങളുടെയും പ്രകടനങ്ങൾ മികച്ചതാണെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇപ്പോഴിതാ സിനിമയിലെ വിശാഖിനെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

സിനിമയിലെ നടന്റെ ലുക്കും സ്വാഗും സ്റ്റൈലും എല്ലാം സിനിമാ പ്രേമികൾക്ക് ബോധിച്ചിട്ടുണ്ട്. ആനന്ദത്തിലെ കുപ്പിയിൽ നിന്ന് ചത്താ പച്ചയിലെ ചെറിയാൻ വരെ വന്നു നിൽകുമ്പോൾ വൈശാഖിന്റെ ഗ്രാഫ് എത്ര ഉയരത്തിൽ എത്തി എന്നാണ് ആരാധകർ ചർച്ച ചെയ്യുന്നത്. കമ്മീഷ്ണർ ഓൺ ഡ്യൂട്ടിയിലൂടെ ഒരു കിടിലൻ മേക്ക് ഓവർ നടൻ നടത്തിയിരുന്നുവെങ്കിലും വിശാഖിന്റെ ബോഡി ട്രാൻഫോർമേഷൻ ആരാധകരെ അമ്പരപ്പിച്ചിട്ടുണ്ട്. ചത്താ പച്ചയിൽ വിശാഖിന്റെ പെർഫോമൻസ് കിടിലൻ ആണെന്നാണ് പ്രേക്ഷക പ്രതികരണം.

Vishak Nair

മമ്മൂക്കയെ മുന്നിൽ ഇരുത്തി കൊണ്ട് വിശാഖ് നടത്തുന്ന ഒരു കിടിലൻ ഷോ സിനിമയിൽ ഉണ്ട്. തിയേറ്ററിൽ ആരാധകർ ആർപ്പു വിളിച്ച് കയ്യടിച്ച് കണ്ട സീനാണ് ഇത്. മലയാള സിനിമയിലെ മുൻനിര നായകരിലേക്ക് ഉയരാൻ കഴിവുള്ള നടനാണ് വിശാഖ് എന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. സിനിമയിലെ നടന്റെ വില്ലനിസത്തിന് കയ്യടികൾ ഏറുകയാണ്.

അതേസമയം, ആഗോള ബോക്സ് ഓഫീസിൽ നിന്നും ചത്താ പച്ച നേടിയത് 7.73 കോടിയാണ്. കേരളത്തിൽ നിന്ന് മാത്രം സിനിമയ്ക്ക് 3.7 കോടി നേടാനായി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സിനിമയുടെ ഇന്റർവെൽ ബ്ലോക്കിന് മികച്ച കയ്യടിയാണ് ലഭിക്കുന്നത്. ചില സ്ഥലങ്ങളിൽ സ്പോട്ട് ഡബ്ബിംഗ് തോന്നുമെങ്കിലും, സിനിമ മൊത്തത്തിൽ ഒരു രസകരമായ യാത്രയാണെന്നാണ് പുറത്തുവരുന്ന മറ്റു അഭിപ്രായങ്ങൾ.

Chatha Pacha: The Ring of Rowdies Mammootty

അർജുൻ അശോകൻ, റോഷൻ മാത്യു, ഇഷാൻ ഷൗക്കത്ത് (മാർക്കോ ഫെയിം), പൂജ മോഹൻദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവാഗതനായ അദ്വൈത് നായർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മോഹൻലാലിന്റെ അനന്തരവൻ കൂടിയാണ് അദ്വൈത് നായർ. റീൽ വേൾഡ് എന്റർടൈൻമെന്റ് ആണ് ചിത്രം നിർമ്മിക്കുന്നത്. ട്രാൻസ് വേൾഡ് ഗ്രൂപ്പും ലെൻസ്മാൻ ഗ്രൂപ്പും ചേർന്നാണ് റീൽ വേൾഡ് എന്റർടൈൻമെന്റ് എന്ന നിർമ്മാണ കമ്പനിക്ക് രൂപം നൽകിയത്. റിതേഷ് എസ് രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ വിതരണം ചെയ്യുന്നത് ദുൽഖർ സൽമാൻ നേതൃത്വം നൽകുന്ന വേഫെറർ ഫിലിംസ്.

Chatha Pacha: The Ring of Rowdies

ബോളിവുഡ് സംഗീത സംവിധായകരായ ശങ്കര്‍-ഇഹ്സാന്‍-ലോയ് ടീം ആദ്യമായി മലയാളത്തില്‍ സംഗീതം പകരുന്ന ചിത്രം കൂടിയാണിത്. ഇവര്‍ ഈണം പകര്‍ന്ന ചിത്രത്തിന്റെ ടൈറ്റില്‍ ട്രാക്ക്, നാട്ടിലെ റൗഡീസ് ഗാനം എന്നിവ ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ സൂപ്പര്‍ ഹിറ്റായിട്ടുണ്ട്. ഫോര്‍ട്ട് കൊച്ചിയിലുള്ള ഒരു അണ്ടര്‍ ഗ്രൗണ്ട് WWE സ്‌റ്റൈല്‍ റെസ്ലിങ് ക്ലബ് പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രം, മലയാള സിനിമയിലെ പുതിയ ആക്ഷന്‍ കോമഡി അനുഭവമായി മാറുമെന്നാണ് പ്രതീക്ഷ.

Content Highlights:  Visakh Nair’s role in Chatha Pacha was highly appreciated by viewers. The actor received loud applause and positive reactions in theatres. Early audience feedback highlights his impactful performance.

dot image
To advertise here,contact us
dot image