സ്‌കൂള്‍ കലോത്സവം; വേദികളുടെ പേരുകളിലേക്ക് താമരയും എത്തുന്നു

ഡാലിയയുടെ പേര് ഒഴിവാക്കി പതിനഞ്ചാം നമ്പര്‍ വേദിക്ക് താമര എന്ന് പേരിടാനാണ് തീരുമാനം

സ്‌കൂള്‍ കലോത്സവം; വേദികളുടെ പേരുകളിലേക്ക് താമരയും എത്തുന്നു
dot image

തൃശ്ശൂര്‍: സ്‌കൂള്‍ കലോത്സവ വേദികളുടെ പേരുകളിലേക്ക് താമരയും എത്തുന്നു. കലോത്സവവേദിക്ക് താമരയുടെ പേരിടും. ഡാലിയയുടെ പേര് ഒഴിവാക്കി പതിനഞ്ചാം നമ്പര്‍ വേദിക്ക് താമര എന്ന് പേരിടാനാണ് തീരുമാനം.താമര രാഷ്ട്രീയ പാര്‍ട്ടിയുടെ ചിഹ്നമായതിനാല്‍ വിവാദം വേണ്ടെന്ന് കരുതി ഒഴിവാക്കിയതാണെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ വിശദീകരണം. പിന്നാലെ പ്രതിഷേധവുമായി യുവമോര്‍ച്ചയടക്കം രംഗത്തെത്തിയിരുന്നു.

സൂര്യകാന്തിയും ആമ്പല്‍പ്പൂവും അടക്കം സകല പൂക്കളുടെ പേരുകളും സ്‌കൂള്‍ കലോത്സവവേദികളുടെ പേരുകളായി നിശ്ചയിച്ചു. ഇരുപത്തിനാല് പൂക്കളുടെ പേരുകളില്‍ താമരയില്ല. മറ്റുപൂക്കളുടെ പേരുകള്‍ക്കൊപ്പം താമരയും വേണ്ടതാണെന്ന് യുവമോര്‍ച്ച ചൂണ്ടിക്കാട്ടിയിരുന്നു.

കഴിഞ്ഞദിവസം കലോത്സവ വളണ്ടിയര്‍മാരുടെ യോഗം നടന്നിരുന്ന തൃശ്ശൂര്‍ ടൗണ്‍ഹാളിലേയ്ക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കയ്യില്‍ താമരയും ഏന്തിയായിരുന്നു പ്രതിഷേധവുമായി എത്തിയത്. മന്ത്രി വി ശിവന്‍കുട്ടി ടൗണ്‍ഹാളില്‍ എത്തുന്നതിന് തൊട്ടുമുന്‍പ് പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി.

Content Highlights: State School kalolsavam Lotus name will give to stage

dot image
To advertise here,contact us
dot image