മട്ടന്നൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഫര്‍സീന്‍ മജീദ്?; ആര്‍എസ്പി സീറ്റ് വിട്ടുകൊടുത്തേക്കും

അതേ സമയം മട്ടന്നൂര്‍ സീറ്റ് വേണ്ടെന്ന ആര്‍എസ്പി നിലപാടും കോണ്‍ഗ്രസിന് അനുകൂലമാണ്.

മട്ടന്നൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഫര്‍സീന്‍ മജീദ്?; ആര്‍എസ്പി സീറ്റ് വിട്ടുകൊടുത്തേക്കും
dot image

കണ്ണൂര്‍: മട്ടന്നൂര്‍ നിയമസഭാ സീറ്റ് ആര്‍എസ്പിയില്‍ നിന്ന് ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ്. കൈപ്പത്തി ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥി വേണമെന്ന് പ്രാദേശിക ഘടകങ്ങള്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന് മട്ടന്നൂര്‍ ബ്ലോക്ക് കമ്മിറ്റി കത്തയച്ചു.

ലോക്‌സഭാ, തദ്ദേശ തെരഞ്ഞെടുപ്പുകളിലെ ഫലം ചൂണ്ടിക്കാട്ടിയാണ് മണ്ഡലം കോണ്‍ഗ്രസ് ഘടകം ആവശ്യപ്പെടുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വന്നാല്‍ കടുത്ത മത്സരം നടത്താന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ തവണ കെ കെ ശൈലജ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചത് മട്ടന്നൂര്‍ മണ്ഡലത്തില്‍ നിന്നായിരുന്നു. ശൈലജ വീണ്ടും മത്സരിക്കാനെത്തുമ്പോള്‍ മികച്ച പോരാട്ടം സമ്മാനിക്കാന്‍ താന്‍ തയ്യാറാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദ് പറയുന്നു.

സീറ്റ് ഏറ്റെടുത്താല്‍ ഫര്‍സീനെ കൂടാതെ രാജീവ് എളയാവൂര്‍, ചന്ദ്രന്‍ തില്ലങ്കേരി എന്നീ പേരുകളും കോണ്‍ഗ്രസ് പരിഗണനയിലുണ്ട്.


അതേ സമയം മട്ടന്നൂര്‍ സീറ്റ് വേണ്ടെന്ന ആര്‍എസ്പി നിലപാടും കോണ്‍ഗ്രസിന് അനുകൂലമാണ്. മത്സരിക്കാന്‍ ആളെ കിട്ടാത്തതാണ് ആര്‍എസ്പിക്ക് മത്സരിക്കാനുള്ള പ്രതിസന്ധി.

Content Highlights: Farzeen Majeed as UDF candidate in Mattannur?

dot image
To advertise here,contact us
dot image