

മലപ്പുറം: പലസ്തീന്‍ അംബാസഡര്‍ അബ്ദുല്ല മുഹമ്മദ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ വീട് സന്ദര്‍ശിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് 12ഓടെ എത്തിയ അദ്ദേഹത്തെ അബ്ബാസലി ശിഹാബ് തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. അഡ്വ ഹാരിസ് ബീരാന്‍ എംപി, പി വി അഹമ്മദ് സാജു, എം എ റസാഖ് എന്നിവരും സന്നിഹിതരായിരുന്നു.
വിവിധ ആവശ്യങ്ങള്‍ക്കായി പാണക്കാട്ട് എത്തിയവരോടും സാധാരണക്കാരോടും അംബാസഡര്‍ സ്‌നേഹം പങ്കുവെച്ചു. എല്ലാവരെയും ചേര്‍ത്തുനിര്‍ത്തി ആശ്ലേഷിച്ചും സ്‌നേഹം പ്രകടിപ്പിച്ചു. പലസ്തീന്റെ ചരിത്രത്തെ കുറിച്ചും ഇന്ത്യയുടെ പരമ്പരാഗത പലസ്തീന്‍ അനുകൂല നിലപാടിനെ കുറിച്ചും അബ്ദുല്ല മുഹമ്മദ് സംസാരിച്ചു.
മുസ്‌ലിം ലീഗ് സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ റാലിയെ പ്രകീര്‍ത്തിച്ചു. സാദിഖലി തങ്ങളോടൊപ്പം പാണക്കാട് പള്ളിയിലാണ് അബ്ദുല്ല മുഹമ്മദ് ജുമുഅ നമസ്‌കാരത്തില്‍ പങ്കെടുത്തത്. നമസ്‌കാര ശേഷം വിശ്വാസികളെ അഭിസംബോധന ചെയ്യുകയും ചെയ്തു.
Content Highlights: Palestinian Ambassador Abdullah Muhammed visited the house of Syed Sadiqali Shihab Thangal in Panakkad